Saturday, 10th June 2023

കൃഷിത്തോട്ടത്തിലെ പ്രധാന ശത്രുവാണ് ഉറുമ്പുകള്‍. തളിര്‍ ഇലകളും ഇളം തണ്ടുകളും കായ്കളും ഇവ നശിപ്പിക്കാറുണ്ട്. സാധാരണയായി തണുപ്പുകാലത്താണ് കൂടുതലായി ഇവ ചെടികളെ ആക്രമിക്കുന്നത്. നമ്മുടെ വീടുകളില്‍തന്നെ ഉണ്ടാക്കാവുന്ന മിശ്രിതങ്ങള്‍കൊണ്ട് ഇവയെ നിയന്ത്രിക്കാവുന്നതാണ്. ഉറുമ്പുകള്‍ ഉള്ള സ്ഥലത്ത് വെള്ള വിനാഗിരി സ്‌പ്രേ ചെയ്യുന്നത് ഇവയെ ഒഴിവാക്കാന്‍ സാധിക്കും. ഉപ്പ്, മുളക്‌പൊടി എന്നിവ ഇടുകയോ വെള്ളത്തില്‍ കലക്കി സ്‌പ്രേ ചെയ്തും ഉറുമ്പുകളെ അകറ്റാം. കര്‍പ്പൂരത്തുളസി ഉണക്കിപ്പൊടിച്ച് വിതറുന്നതും നല്ലതാണ്. കടിക്കുന്ന ഉറുമ്പുകളാണെങ്കില്‍ ഉണക്കച്ചെമ്മീന്‍ പൊടിച്ചതും ബോറിക് പൗഡറും കലര്‍ത്തിയശേഷം ഉറുമ്പുകളുള്ള സ്ഥലത്ത് ഇടാം. കല്ലുപ്പ് പൊടിച്ചതും കാല്‍ കിലോഗ്രാം കക്ക നീറ്റിയതും ഒരു കിലോഗ്രാം ചാരത്തില്‍ ചേര്‍ത്ത് ഉറുമ്പ് വരുന്ന സ്ഥലങ്ങളില്‍ വിതറിയാല്‍ ഈ മിശ്രിതത്തിന്റെ നീറ്റലും ചൂടുംകൊണ്ട് ഉറുമ്പുകളെ ഇല്ലാതാക്കാന്‍ സാധിക്കും.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *