പ്രളയക്കെടുതിയിൽ ദുരിതമനുഭവിച്ച കർഷകർക്ക് വിവിധ ഏജൻസികളുടെ സഹായത്തോടെ ഇരുപത് ലക്ഷത്തിൽ പരം രൂപയുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്യുവാനും, കർഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുവാനും നേതൃത്വം നൽകിയ ദീപ്തിഗിരി ക്ഷീരോത്പാദകസഹകരണസംഘം ഭരണസമിതി വരൾച്ച പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് മാനന്തവാടി പുഴയ്ക്ക് കുറുകെ രണ്ട് തടയണകൾ നിർമ്മിച്ചു. ദീപ്തിഗിരി ക്ഷീരസംഘം പരിധിയിലെ കൊല്ലൻകടവിലും, പള്ളിയറ മരങ്ങാട്ടുകടവിലുമാണ് […]
