Tuesday, 19th March 2024

വയനാട്ടിൽ 35 കോടിയുടെ നേന്ത്രവാഴ കൃഷി നശിച്ചു: കർഷകർ ആത്മഹത്യയുടെ വക്കിൽ

Published on :
സി.വി.ഷിബു.
കൽപ്പറ്റ: ഈ വർഷത്തെ മഹാപ്രളയത്തിൽ വയനാട് ജില്ലയിൽ 50 കോടി രൂപയുടെ കൃഷി നശിച്ചു. ഇതിൽ 35 കോടിയുടെ നഷ്ടം  നേന്ത്ര വാഴകൃഷി മേഖലയിലാണ്. 
 വെള്ളപ്പൊക്കത്തെ  തുടർന്ന് ജില്ലയിൽ വാഴകൃഷിയിൽ മാത്രം ഉണ്ടായത് മുപ്പത്തി അഞ്ച് കോടിയുടെ നഷ്ടമെന്നാണ് കൃഷി വകുപ്പിന്റെ ഇതുവരെയുള്ള  കണക്ക് .കുലച്ചതും മൂപ്പെത്താത്തതും  കുലക്കാത്തതുമായ പതിനേഴര ലക്ഷം നേന്ത്രവാഴകൾ നശിച്ചതായാണ്

സംസ്ഥാനത്തെ ആദ്യ മള്‍ട്ടി സ്‌പെഷ്യാലിറ്റി മൃഗാശുപത്രി തിരുവനന്തപുരത്ത്

Published on :
 സംസ്ഥാനത്തെ ആദ്യ മള്‍ട്ടി സ്‌പെഷ്യാലിറ്റി മൃഗാശുപത്രി തിരുവനന്തപുരത്തിന് സ്വന്തം. തിരുവനന്തപുരം കുടപ്പനക്കുന്നില്‍ സ്ഥാപിച്ചിരിക്കുന്ന ഈ ആശുപത്രിയില്‍ അത്യാധുനിക സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മൂന്നു ഷിഫ്റ്റുകളിലായി 24 മണിക്കൂറും പുതിയ മള്‍ട്ടി സ്‌പെഷ്യാലിറ്റി മൃഗാശുപത്രി പ്രവര്‍ത്തനസജ്ജമായിരിക്കും. ഇന്‍പേഷ്യന്റ് സൗകര്യം, ഐസിയു, ഗൈനക്കോളജി, സര്‍ജറി, മെഡിസിന്‍ വിഭാഗങ്ങള്‍, പാത്തോളജി സ്‌പെഷ്യാലിറ്റികള്‍, അത്യാധുനിക ലാബ് സൗകര്യം, ആംബുലന്‍സ് സൗകര്യം, മെഡിക്കല്‍

വയനാട്ടിൽ ക്ഷീര മേഖലയിൽ പത്ത് കോടിയുടെ നഷ്ടം: പാൽ സംഭരണം മുടങ്ങി: തീറ്റയില്ലാതെ കന്നുകാലികൾ

Published on :

സി.വി.ഷിബു.

         കാലവർക്കെടുതിയും ജലപ്രളയവും നാശം വിതച്ച വയനാട്ടിൽ ഇതുവരെ പ്രാഥമിക കണക്കുകൾ പ്രകാരം പത്ത് കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായി. പശുക്കൾ ചത്തും  തൊഴുത്തുകൾ തകർന്നും  ക്ഷീരസംഘങ്ങളിൽ വെള്ളം കയറിയും തീറ്റപ്പുൽ കൃഷി നശിച്ചുമാണ് ഇത്രയധികം രൂപയുടെ നഷ്ടം ഉണ്ടായിട്ടുള്ളത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിവിധ കർഷകരുടെ  നൂറിലധികം പശുക്കൾ ചത്തു.  25000 രൂപ മുതൽ ഒരു

കൃഷി വകുപ്പിലെ ഉദ്യോഗസ്ഥർ അവധി ദിനം പ്രവർത്തി ദിവസമാക്കണമെന്ന് മന്ത്രിയുടെ നിർദ്ദേശം

Published on :
അടിയന്തര സാഹചര്യവും കാലവർഷക്കെടുതിയും കണക്കിലെടുത്ത് സംസ്ഥാനത്തെ മുഴുവൻ കൃഷി വകുപ്പ് ഉദ്യോഗസ്ഥരും വരുന്ന രണ്ട് അവധി ദിവസങ്ങളിലും ജോലിക്ക്  ഹാജരാകണമെന്ന് കൃഷി വകുപ്പ്  മന്ത്രി നിർദ്ദേശം നൽകിയതായി  ഡയറക്ടർ അറിയിച്ചു. കൃഷി നാശത്തിന്റെ കണക്കെടുപ്പിലും കർഷകർക്ക് ആവശ്യമായ സഹായങ്ങൾ ചെയ്യുന്നതിലും ഉദ്യോഗസ്ഥർ ശ്രദ്ധിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.

വയലേലകളിൽ കമ്പളനാട്ടിയുടെ ആരവം

Published on :
സി.വി.ഷിബു.
        ഇത്തവണ നല്ല മഴ ലഭിച്ചതോടെ വയനാട്ടിലെ വയലേലകളിൽ കമ്പള നാട്ടി യുടെ ആരവം :
വയനാടിന്റെ പൈതൃകവും പാരമ്പര്യവുമാണ് ആദിവാസികളെ ഉൾപ്പെടുത്തി നടത്തുന്ന കമ്പള നാട്ടി. 
 കൂട്ടായ്മയുടെ കരുത്തിൽ തൃശിലേരിയിൽ നടന്ന  കമ്പളനാട്ടി
നാടിന്  ഉത്സവമായി. വിദ്യാർഥികളടക്കം ഇരുനൂറിലേറെപേരാണ്
കമ്പളനാട്ടിക്കെത്തിയത്. 10 കർഷകരടങ്ങുന്ന സൗഹൃദ സ്വയം സഹായ സംഘത്തിന്റെ
നേതൃത്വത്തിലാണ് ഒറ്റദിവസം കൊണ്ട് നാലേക്കർ

ചെറുവയൽ രാമന്റെ നെൽകൃഷിയും ബ്രസീലിലെ കാഴ്ചകളും. : ജയ് ശ്രീകുമാർ എഴുതുന്നു.

Published on :
ബ്രസീൽ സമയം 3ആം തീയതി പുലർച്ചെ 1.30നു ബലേമിൽ ഇറങ്ങി. ബാഗ് എല്ലാം collect ചെയ്തു പുറത്തിറങ്ങി ഉടനെ ഞങ്ങളുടെ ആതിഥേയനായ ഷാജി തോമസിനെ കണ്ടു. കൂടെ ഒരു സർദാർജിയും ഉണ്ട്. ഷാജി തോമസിനെ കണ്ടുപിടിക്കാൻ ഒരു വിഷമവും വന്നില്ല. സർദാർജിക്ക് ഇവിടെ കൊക്കോ കൃഷിയാണ്. പുള്ളിയുടെ ഭാര്യ നാട്ടിൽ നിന്ന് വരുന്നുണ്ട്. അവരെ സ്വീകരിക്കാൻ

സംസ്ഥാനത്തെ ആദ്യത്തെ പന്നി മേള സെപ്റ്റംബർ മൂന്ന് മുതൽ വയനാട്ടിൽ

Published on :
സംസ്ഥാനത്തെ ആദ്യത്തെ പന്നി മേള വയനാട്ടിൽ .
ഗ്രീൻ പിഗ്ഗ്സ് ആൻറ് എഗ്ഗ് സ് മേളയുടെ ലോഗോ പ്രകാശനം ചെയ്തു.
മാനന്തവാടി: സംസ്ഥാന 
മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ  വ്യത്യസ്തമായ മറ്റൊരു മേളയ്ക്ക് കൂടി വയനാട്
സാക്ഷ്യം വഹിക്കുകയാണ്. ഗ്രീൻ പിഗ്ഗ്സ്  ആൻറ് എഗ്ഗ് സ് എന്ന പേരിൽ  സെപ്റ്റംബർ മൂന്ന് മുതൽ മാനന്തവാടിയിൽ    നടത്തുന്ന മേളയുടെ

ലോകം രാമനെ നമിക്കുന്നു :പാരമ്പര്യ നെൽവിത്ത് സംരംക്ഷകൻ ചെറുവയൽ രാമൻ ബ്രസീലിലേക്ക്

Published on :
നൂറ്റാണ്ടുകളുടെ 
വയനാടൻ ജൈവ പൈതൃകവും കാർഷിക പാരമ്പര്യവും ലോകത്തെ അറിയിക്കാൻ ചെറുവയൽ രാമൻ ബ്രസീലിലേക്ക് .
ബ്രസീലിലെ ബലേനില്‍ നടക്കുന്ന അന്താരാഷ്ട്ര വംശീയ ശാസ്ത്ര കോണ്‍ഗ്രസ്സില്‍  വയനാട്ടിലെ കുറിച്യ സമുദായത്തിൽ നിന്നുള്ള  പാരമ്പര്യ നെല്‍വിത്ത് സംരക്ഷകന്‍ ചെറുവയല്‍ രാമനും പങ്കെടുക്കും. .  ആമസോണ്‍  നദീ  തീരത്തുള്ള നഗരത്തില്‍  ആഗസ്റ്റ് ഏഴ് മുതൽ പത്ത്  നടക്കുന്ന പന്ത്രണ്ടാമത്