സംസ്ഥാന കടാശ്വാസ കമ്മീഷന്‍ വഴി കടാശ്വാസത്തിനായി കര്‍ഷകര്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള വായ്പാ തീയതി വയനാട്, ഇടുക്കി ജില്ലയിലെ കര്‍ഷകര്‍ക്ക് 31.08.2018 എന്നത് 31.08.2020 വരെയും മറ്റ് 12 ജില്ലകളിലെ കര്‍ഷകര്‍ക്ക് 31.03.2014 എന്നത് 31.03.2016 വരെയും ദീര്‍ഘിപ്പിച്ചതായി കൃഷി മന്ത്രി പി പ്രസാദ് അറിയിച്ചു. കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് നിരന്തരം പ്രകൃതിക്ഷോഭങ്ങള്‍ ഉണ്ടാകുകയും കൃഷിനാശം സംഭവിക്കുകയും ചെയ്ത സാഹചര്യത്തില്‍ കര്‍ഷകര്‍ കടക്കെണിയില്‍ അകപ്പെടാതിരിക്കുന്നതിനും, സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്നായി കര്‍ഷകരില്‍ നിന്നും ലഭിച്ച അപേക്ഷകള്‍ പരിഗണിച്ചുമാണ് ഈ തീരുമാനമെന്നും മന്ത്രി അറിയിച്ചു. കര്‍ഷകര്‍ സഹകരണ ബാങ്കുകളില്‍ / സംഘങ്ങളില്‍ നിന്നും എടുത്ത വായ്പകള്‍ക്ക് കേരള സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ മുഖേന നിലവില്‍ പരമാവധി രണ്ട് ലക്ഷം രൂപ വരെയാണ് കടാശ്വാസം അനുവദിച്ചു വരുന്നത്.
Tuesday, 3rd October 2023
Leave a Reply