
വിഷലിപ്തമായ അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള പച്ചക്കറി വന്‍വിലകൊടുത്ത് വാങ്ങിയാലേ നമുക്ക് ഭക്ഷണം കഴിക്കാന്‍ പറ്റൂ. ഈ രീതി മാറ്റാന്‍ നമ്മള്‍ ശ്രമിക്കുന്നുമില്ല. എന്നാല്‍ പുതിയ കാലത്ത് വീട്ടുവളപ്പിലെ പച്ചക്കറി കൃഷിക്ക് വളരെയധികം പ്രാധാന്യമുണ്ട്. പത്തുസെന്‍റു സ്ഥലമുണ്ടെങ്കില്‍ അതില്‍ നിറയെ പച്ചക്കറി കൃഷി ചെയ്യാം. ജൈവവളം ഉപയോഗിച്ച് നമുക്ക് കൃഷി ചെയ്യാനും സാധിക്കും. പച്ചക്കറി മാത്രമല്ല, ചെറിയ ഫലവര്‍ഗ്ഗങ്ങളും പത്തുസെന്‍റില്‍ കൃഷി ചെയ്യാവുന്നതാണ്. ജലസേചനവും വളപ്രയോഗവും നമുക്കുതന്നെ ചെയ്യാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ വീട്ടിലെ ആവശ്യത്തിനുള്ള പച്ചക്കറി ലഭിക്കുകയും ചെയ്യും. കിഴങ്ങുവര്‍ഗ്ഗങ്ങളും പച്ചക്കറികളും വീട്ടുവളപ്പിലെ തോട്ടത്തിന് അലങ്കാരമാവും. ഇഞ്ചി, മഞ്ഞള്‍, ചേമ്പ്, കാച്ചില്‍, പാവല്‍, പടവലം, പയര്‍, വെണ്ട എന്നിങ്ങനെ നിരവധി ഇനങ്ങള്‍ പത്തുസെന്‍റില്‍ കൃഷിചെയ്യാന്‍ സാധിക്കും. ശാസ്ത്രീയമായി മണ്ണൊരുക്കുകയും ക്രമീകരിക്കുകയും വേണമെന്നുമാത്രം. ഓരോ വിളയ്ക്കും പ്രത്യേക പരിചരണം ആവശ്യമില്ലാതെ തന്നെ വിവിധ ഇനങ്ങളെ വളര്‍ത്താം. പത്തുസെന്‍റ് കൃഷിഭൂമിയാക്കിയാല്‍ പണം മാത്രമല്ല, ആരോഗ്യവും കേടുകൂടാതെ ഇരിക്കും. ഇതു മനസ്സിലാക്കി വേണം നമ്മള്‍ വീട്ടുവളപ്പ് കൃഷിഭൂമിയാക്കി മാറ്റാന്‍.
Leave a Reply