Saturday, 27th July 2024

തിരുവനന്തപുരം ഇ-ഓഫീസ് ഉദ്ഘാടനം 22.12.2021 ഉച്ചയ്ക്ക് 2 മണിക്ക്

Published on :

തിരുവനന്തപുരം ജില്ല പ്രിന്‍സിപ്പല്‍ കൃഷിഓഫീസിലെ ഇ-ഓഫീസ് ഉദ്ഘാടനം 22.12.2021 ഉച്ചയ്ക്ക് 2 മണിക്ക് കൃഷിമന്ത്രി പി. പ്രസാദ് നിര്‍വഹിക്കും.…

പച്ചക്കറികളുടെ വില അനിയന്ത്രിതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കൃഷിവകുപ്പ് തക്കാളി വണ്ടി നടപ്പിലാക്കി.

Published on :

പച്ചക്കറികളുടെ വില അനിയന്ത്രിതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ വിപണി ഇടപെടലുകളുടെ ഭാഗമായി കൃഷിവകുപ്പ് ന്യായവിലയ്ക്ക് പച്ചക്കറികള്‍ കര്‍ഷകരില്‍ നിന്ന് നേരിട്ട് ഉപഭോക്താക്കള്‍ക്ക് എത്തിക്കുന്ന പുതിയ സംരംഭമായ തക്കാളി വണ്ടി നടപ്പിലാക്കി. ഒരു കിലോ തക്കാളി 50 രൂപയ്ക്കും മിതമായ നിരക്കില്‍ മറ്റു പച്ചക്കറികളും തക്കാളി വണ്ടിയിലൂടെ വില്പന നടത്തുന്നതായിരിക്കും. ഒരു ജില്ലയില്‍ രണ്ട് വണ്ടി എന്നതോതില്‍ 28 …

കൃഷി വകുപ്പും വി.എഫ്.പി.സി.കെ യും സംയുക്തമായി നടപ്പാക്കുന്ന സഞ്ചരിക്കുന്ന പച്ചക്കറി സ്റ്റാള്‍ നിലവില്‍ വന്നു.

Published on :

പാലക്കാട് ജില്ലയില്‍ കുതിച്ചുയരുന്ന പച്ചക്കറി വില പിടിച്ചു നിറുത്താന്‍ കൃഷി വകുപ്പും വി.എഫ്.പി.സി.കെ യും സംയുക്തമായി നടപ്പാക്കുന്ന സഞ്ചരിക്കുന്ന പച്ചക്കറി സ്റ്റാള്‍ നിലവില്‍ വന്നു. ഹോര്‍ട്ടി കോര്‍പ് പച്ചക്കറി കര്‍ഷകരില്‍ നിന്നു ഹോള്‍ സെയില്‍ വിലയില്‍ പച്ചക്കറി സംഭരിച്ച് അതേ വിലക്ക് തന്നെ വില്‍ക്കുകയാണ് ചെയ്യുന്നത്. ഇനി മുതല്‍ ഈ വണ്ടികളില്‍ നിന്നും മറ്റു പച്ചക്കറികളും …

കാര്‍ഷിക വിജ്ഞാന വിപണന കേന്ദ്രം വേങ്ങേരിയുടെ നേതൃത്വത്തില്‍ അഗ്രിക്ലിനിക്

Published on :

കാര്‍ഷിക വിജ്ഞാന വിപണന കേന്ദ്രം വേങ്ങേരിയുടെ നേതൃത്വത്തില്‍ കാര്‍ഷിക സര്‍വ്വകലാശാലയിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ ഈ മാസം 23-ന് (23.12.2021-നു) രാവിലെ 9 മണി മുതല്‍ ഉച്ചക്ക് 12 മണി വരെ അഗ്രിക്ലിനിക് സംഘടിപ്പിക്കുന്നു. കാര്‍ഷിക ശാസ്ത്രജ്ഞര്‍ പങ്കെടുക്കുന്ന ഈ പരിപാടിയില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്ന 50 കര്‍ഷകര്‍ക്ക് കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് പങ്കെടുക്കാം. കീട …

തീറ്റപ്പുല്‍കൃഷി വിഷയത്തില്‍ പരിശീലനം

Published on :

കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വച്ച് ഡിസംബര്‍ 22-ന് തീറ്റപ്പുല്‍കൃഷി എന്ന വിഷയത്തില്‍ പരിശീലനം സംഘടിപ്പിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2732918 എന്ന നമ്പരില്‍ ബന്ധപ്പെടുക.…

റബ്ബറിനെ ബാധിക്കുന്ന രോഗങ്ങള്‍ക്കെതിരെ സ്‌പ്രേയിങ് : ഓണ്‍ലൈന്‍ പരിശീലനം

Published on :

റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) റബ്ബറിനെ ബാധിക്കുന്ന രോഗങ്ങള്‍ക്കെതിരെ സ്‌പ്രേയിങ് നടത്തുന്നതിലും സ്‌പ്രേയിങ് ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികളിലും ഈ മാസം 22-ന് (22.12.21) ഉച്ചകഴിഞ്ഞ് 2.30 മുതല്‍ വൈകിട്ട് 4.30 വരെ ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 04812353127 എന്ന ഫോണ്‍ നമ്പറിലോ 7994650941 എന്ന വാട്‌സ്ആപ്പ് നമ്പറിലോ ബന്ധപ്പെടാം. …

കാടക്കോഴി വളര്‍ത്തലില്‍ ഓണ്‍ലൈന്‍ പരിശീലനം

Published on :

ആലുവ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വച്ച് ഡിസംബര്‍ 21ന് കാടക്കോഴി വളര്‍ത്തലില്‍ ഓണ്‍ലൈന്‍ പരിശീലനവും 22ന് പന്നി വളര്‍ത്തല്‍ എന്ന വിഷയത്തില്‍ ഇന്‍ ക്യാമ്പസ് പരിശീലനവും സംഘടിപ്പിച്ചിരിക്കുന്നു. താല്‍പര്യമുളളവര്‍ 0484-2631355 എന്ന ഫോണ്‍ നമ്പരില്‍ വിളിച്ചോ, 9188522708 എന്ന വാട്ട്‌സാപ്പ് സന്ദേശമയച്ചോ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

 …

ചീരയുടെ ജൈവകൃഷി : ഓണ്‍ലൈന്‍ പരിശീലനം

Published on :

കോഴിക്കോട് കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം 22ന് ചീരയുടെ ജൈവകൃഷി എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ പരിശീലനം നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0496 2966041 എന്ന നമ്പരില്‍ ബന്ധപ്പെടുക.…