Tuesday, 19th March 2024

കാപ്പിയുടെ ഭാവിക്ക് നിങ്ങളെ ആവശ്യമുണ്ട്

Published on :

ആഗോളതലത്തില്‍ കാപ്പി കര്‍ഷകര്‍ വലിയ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. 15 വര്‍ഷത്തിനിടയില്‍ ഏറ്റവും വലിയ വിലക്കുറവിലേക്ക് കാപ്പി വിപണി നീങ്ങുന്നു. ഇത് പരിഹരിക്കുന്നതിന് ഇന്‍റര്‍നാഷണല്‍ കോഫി ഓര്‍ഗനൈസേഷന്‍റെ നേതൃത്വത്തില്‍ ഇത്തവണ ഒക്ടോബര്‍ 1ന് കാപ്പി ദിനത്തില്‍ ലോകമെമ്പാടുമുള്ള ജനങ്ങളോട് കാപ്പി കര്‍ഷകരെ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ലക്ഷങ്ങള്‍ പ്രതിജ്ഞയെടുക്കുകയാണ്. കാപ്പിയുടെ ഭാവിക്ക് നിങ്ങളെ ആവശ്യമുണ്ട് എന്നതാണ് ഇത്തവണത്തെ കാപ്പിദിന …

കാപ്പിയുടെ ഭാവിക്കായി പ്രഥമ കോഫി അസംബ്ലി കല്‍പ്പറ്റയില്‍

Published on :

ഇന്ത്യയിലെ പ്രധാന കാപ്പി ഉത്പാദന മേഖലയായ വയനാട് ജില്ലയില്‍ കാപ്പികൃഷി വ്യാപന പദ്ധതികള്‍ നടപ്പാക്കുന്നതിനും സംസ്ക്കരണത്തിലും മൂല്യവര്‍ദ്ധിത ഉത്പന്ന നിര്‍മ്മാണത്തിലും വിപണിയിലും കാര്യക്ഷമമായി ഇടപെടുന്നതിനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണം ഉറപ്പാക്കുന്നതിനുമായി കാപ്പി കര്‍ഷകര്‍ ഒരുമിക്കുന്നു. കോഫി ബോര്‍ഡിന്‍റേയും നബാര്‍ഡിന്‍റേയും നേതൃത്വത്തില്‍ വിവിധ സംഘടനകളുമായി ചേര്‍ന്ന് ഒക്ടോബര്‍ 1ന് നടത്തുന്ന അന്താരാഷ്ട്ര കാപ്പിദിനാചരണത്തോടനുബന്ധിച്ച് വയനാട്ടിലെ ആദ്യത്തെ കോഫി …

ജൈവ കൃഷിയിലേക്ക് മുന്നേറാം… ജീവിതം തിരിച്ചുപിടിക്കാം…

Published on :

അനിൽ ജേക്കബ് കീച്ചേരിയിൽ

പണ്ട് കേരള ഗ്രാമീണ മേഖലയില്‍ ജനങ്ങള്‍ ജീവന്‍ നിലനിര്‍ത്തിയിരുന്നതിന്‍റെ നേര്‍ക്കാഴ്ചയാണിത്. അരിയും മറ്റു ധാന്യങ്ങളും ലഭ്യമല്ലാതിരുന്ന ഒരുകാലത്ത് ജനസംഖ്യയില്‍ വലിയൊരു വിഭാഗമിങ്ങനെ തൊടിയിലെ ചെടികളെ ആശ്രയിച്ചുമാത്രം ജീവിച്ചിരുന്നു എന്നത് ഇന്നത്തെ തലമുറയ്ക്ക് അത്ഭുതകരമാകാം. ഈ ദാരിദ്ര്യ ദുഃഖങ്ങളില്‍ നിന്നും 1960കളിലെ ഹരിത-ധവള വിപ്ലവങ്ങളാണ് നമ്മെ രക്ഷിച്ചത്. അരി അത്യാവശ്യം ഉത്പാദിപ്പിച്ച് അതുകൊണ്ട് …

വീട്ടുവളപ്പിലെ കൃഷി ആസൂത്രണം

Published on :

അനിൽ ജേക്കബ് കീച്ചേരിയിൽ

കേരളത്തിലെ ഗ്രാമപ്രദേശങ്ങളില്‍ 10 സെന്‍റില്‍ കുറയാത്ത പുരയിടങ്ങള്‍ ധാരാളമുണ്ട്. ഇതില്‍ 2-3 സെന്‍റ് വീടു നിര്‍മ്മാണത്തിനുപോയാലും 7-8 സെന്‍റ് വീട്ടുവളപ്പായി ലഭ്യമാണ്. ഇങ്ങനെ ലഭ്യമാകുന്ന സ്ഥലം 8ഃ10 സ്ക്വയര്‍ 3200 സ്ക്വയര്‍ മീറ്റര്‍ ആണ്. ഇത്രയും സ്ഥലത്ത് ഒരു വീട്ടിലേക്ക് ആവശ്യമായ പഴം-പച്ചക്കറികള്‍ കാലാവസ്ഥക്കനുസൃതമായി എങ്ങനെ ആസൂത്രണം ചെയ്യാം എന്നത് പരിശോധിക്കാം.…

പശുവളര്‍ത്തല്‍: മാര്‍ഗനിര്‍ദ്ദേശങ്ങള്‍

Published on :

അനിൽ ജേക്കബ് കീച്ചേരിയിൽ

മദിലക്ഷണം കാണി ക്കാന്‍ സാദ്ധ്യതയുള്ള മാടുകള്‍
ഇതില്‍ ഏകദേശം ഒരു വയസ്സിനു മുകളില്‍ പ്രായമുള്ള കിടാരികള്‍, പ്രസവിച്ച് ഒരുമാസം കഴിഞ്ഞ പശുക്കള്‍ എന്നിവ ഉള്‍പ്പെടുന്നു.

കൃത്രിമ ബീജദാനം നട ത്തിയ പശുക്കള്‍
മദിലക്ഷണം കാണിച്ച് കൃത്രിമ ബീജദാനം നടത്തിയ പശുക്കള്‍ ചെനയേറ്റില്ലാ എങ്കില്‍ കുത്തിവെച്ച് 18-21 ദിവസങ്ങള്‍ ക്കുള്ളില്‍ വീണ്ടും മദിലക്ഷണ

വയനാട്ടിലും സിന്ത പപ്പായയിൽ നിന്ന് കറ ശേഖരിച്ചു തുടങ്ങി

Published on :

സി.വി.ഷിബു.

   കൽപ്പറ്റ: വയനാട് ജില്ലയിലെ പപ്പായ തോട്ടത്തില്‍ നിന്ന് ഇനി പപ്പായക്കറയും വിപണിയിലേക്ക്.പപ്പായ പഴത്തിനും പച്ചക്കറിക്കും മാത്രമല്ല കറയെടുത്ത് വില്‍പ്പന നടത്തിയും കര്‍ഷകന് വരമാനമുണ്ടാക്കാമെന്ന് തെളിയിക്കുകയാണ് ജില്ലയിലെ ഏതാനും കര്‍ഷകര്‍. വെള്ളമുണ്ട  ആറു വാൾ സ്വദേശിയും  എടവക രണ്ടേ നാൽ സഫ ഓർഗാനിക് ഫാം ഉടമയുമായ  തോട്ടോളി അയ്യൂബിന്റെ തോട്ടത്തിൽ നിന്നാണ് ആദ്യമായി പപ്പായ കറ 

മുന്തിരികൃഷി: മികച്ച വിളവിനും വരുമാനത്തിനും

Published on :

പുളിപ്പും മധുരവും ഇടകലര്‍ന്ന മുന്തിരി പഴങ്ങള്‍ ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാകില്ല. കൗതുകത്തിന്‍റെ പേരില്‍ വീട്ടുവളപ്പില്‍ മുന്തിരി കൃഷി ചെയ്യുന്നവരുടെ കാര്യം ഇന്ന് പഴങ്കഥയാണ്. അതേസമയം വാണിജ്യാടിസ്ഥാനത്തിലുളള മുന്തിരി കൃഷിയ്ക്ക് കേരളത്തില്‍ ഏറെ പ്രചാരം ലഭിക്കുന്നുണ്ടുതാനും. ശ്രദ്ധയോടെയുളള പരിചരണം നല്‍കിയാല്‍ മികച്ച വിളവും ലാഭവും മുന്തിരി കൃഷിയില്‍ നിന്ന് ലഭിക്കും. മുന്തിരി വളളികള്‍ ശരിയായി പ്രൂണിംഗ് ചെയ്യുക വഴി …

അട്ടപ്പാടി മില്ലറ്റ് ഗ്രാമം

Published on :

അട്ടപ്പാടിയിലെ ആദിവാസി ജനവിഭാഗങ്ങളുടെ തനത് ഭക്ഷ്യ ധാന്യങ്ങള്‍ സംരക്ഷിക്കുന്നതിനും ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതി നുമായി അട്ടപ്പാടി മേഖലയെ ചെറുധാന്യങ്ങള്‍ക്ക് വേണ്ടിയുളള പ്രത്യേക കാര്‍ഷിക മേഖലയായി സംസ്ഥാന കൃഷിവകുപ്പ് പ്രഖ്യാ പിച്ച് കൊണ്ട് നടപ്പിലാക്കുന്ന അട്ടപ്പാടി മില്ലറ്റ് വില്ലേജ് പദ്ധതി യുടെ മൂന്നാംഘട്ട പദ്ധതിയ്ക്ക് ആരംഭം കുറിച്ചു. പാലക്കാട് അട്ടപ്പാടിയിലെ ചൂട്ടറ ഊരില്‍ ചെറുധാന്യങ്ങളുടെ വിത (കമ്പ ളം) …

മാങ്കോസ്റ്റിന്‍ വിളയും ദൈവത്തിന്‍റെ സ്വന്തം നാട്

Published on :

കേരളത്തില്‍ മാങ്കോസ്റ്റിന്‍ ഫലവൃക്ഷകൃഷിയുടെ ഉത്ഭവസ്ഥാനം എന്നറിയപ്പെടുന്ന സ്ഥലമാണ് തൃശൂര്‍ ജില്ലയിലെ ചാലക്കുടിക്കടുത്ത പരിയാരം. ഏകദേശം ഒരു നൂറ്റാണ്ട് മുമ്പാണ് ഇവിടെ മാങ്കോസ്റ്റിന്‍ കൃഷി ആരംഭിച്ചതെന്നാണ് വാമൊഴി പാരമ്പര്യമായുള്ള അറിവ്. ക്യൂന്‍ ഓഫ് ഫ്രൂട്ട് (ഫലങ്ങളുടെ രാജ്ഞി) എന്നറിയപ്പെടുന്ന മാങ്കോസ്റ്റിന്‍ മൂത്തേടത്ത് ജേക്കബ് എന്ന ആളാണ് ആദ്യമായി കേരളത്തില്‍ കൃഷിചെയ്തതെന്നാണ് എഴുതപ്പെടാത്ത ചരിത്രം. ശ്രീലങ്കയില്‍ നിന്നാണത്രെ 1903ല്‍ …

കാപ്പി വിപണനത്തിന് മൊബൈല്‍ ആപ്

Published on :

കാപ്പി കര്‍ഷകര്‍ നേരിടുന്ന പ്രധാന പ്രതിസന്ധിയാണ് വിപണിയിലെ ഇടനിലക്കാരുടെ ചൂഷണം. ഇതിന് പരിഹാരമായി കോഫി തന്നെ പരിഹാരവുമായി രംഗത്ത് വന്നിരിക്കുകയാണ്. വിപണനത്തിനായി ഏക അനലിറ്റിക്സ് എന്ന സ്ഥാപനവുമായി ചേര്‍ന്ന് മൊബൈല്‍ ആപ്പ് തയ്യാറാക്കി. ബ്ലോക്ക് ചെയിന്‍ ബേസ്ഡ് മാര്‍ക്കറ്റ് പ്ലേസ് ഫോര്‍ കോഫി എന്ന പേരിലാണ് കാപ്പി വിപണനത്തിന് മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കിയിട്ടുള്ളത്. ഉല്‍പ്പാദകന് ന്യായമായ …