Saturday, 27th July 2024

കേരള കാര്‍ഷിക സര്‍വ്വകലാശാലയും, കൃഷി വകുപ്പും ചേര്‍ന്നൊരുക്കുന്ന ‘പൂപ്പൊലി 2024’ വയനാട് ജില്ലയില്‍ തുടക്കം കുറിച്ചു. വൈവിധ്യമാര്‍ന്ന അലങ്കാരവര്‍ണ്ണ പുഷ്പങ്ങളുടെ പ്രദര്‍ശനമാണ് ഈ മേളയുടെ പ്രധാന ആകര്‍ഷണം. ഇതോടൊപ്പം തന്നെ കാര്‍ഷിക മേഖലയുടെ പ്രാധാന്യം വിളിച്ചോതുന്നതും, നൂതന സാങ്കേതിക വിദ്യകളിലൂടെ വികസിപ്പിച്ചെടുത്ത വിത്തുകളുടെയും സസ്യങ്ങളുടെയും പ്രദര്‍ശനവും, വിപണനവും ഇതിന്റെ ഭാഗമായി നടത്തപ്പെടുന്നു. കാര്‍ഷിക മേഖല നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍, അവയുടെ പരിഹാര മാര്‍ക്ഷങ്ങള്‍, കാര്‍ഷിക മേഖലയിലെ പുത്തന്‍ സാങ്കേതിക വിദ്യകള്‍ എന്നിവയെക്കുറിച്ച് വിദഗ്ധരുടെ നേതൃത്വത്തിലുള്ള സെമിനാറുകളും കര്‍ഷകര്‍ക്കായി സംഘടിപ്പിക്കുന്നുണ്ട്. വിവിധ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയുടെയും കര്‍ഷകര്‍, മറ്റ് വിശിഷ്ട വ്യക്തികള്‍ എന്നിവരുടേതുമടക്കം നിരവധി സ്റ്റാളുകളും സന്ദര്‍ശകര്‍ക്കായി ഒരുക്കുന്നു. എല്ലാ സായാഹ്നങ്ങളിലും കലാവിരുന്നുകളും പുഷ്പമേളയുടെ ഭാഗമായി നടത്തപ്പെടും.

Leave a Reply

One thought on “പൂപ്പൊലി 2024: വയനാട് ജില്ലയില്‍ തുടക്കം കുറിച്ചു”

Leave a Reply

Your email address will not be published. Required fields are marked *