കേരള കാർഷിക സർവകലാശാല നാമനിർദ്ദേശം നൽകിയ രണ്ട് മലയാളി കർഷകർ ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്‍റെ നൂതന കർഷക അവാർഡിന് അർഹരായി. പാലക്കാട് ജില്ലക്കാരായ മൈക്കിൾ ജോസഫ് മുണ്ടത്താനവും സ്വപ്ന ജയിംസ് പുളിക്കത്താഴത്തും ഫെബ്രുവരി 27ന് ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ സ്വീകരിക്കും. കേരള കാർഷിക സർവകലാശാലയിലെ ബൗദ്ധിക സ്വത്തവകാശ സെല്ലാണ് അവാർഡിന് വേണ്ട സാങ്കേതിക …
