Monday, 28th October 2024

സംസ്ഥാന ഹോള്‍ട്ടികള്‍ച്ചര്‍ മിഷന്‍ രാഷ്ട്രിയ കൃഷി യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 100 കൂണ്‍ഗ്രാമങ്ങള്‍ രൂപീകരിക്കുന്നതിന് ധനസഹായം നല്‍കുന്നു. 100 ചെറുകിട കൂണ്‍ ഉത്പാദന യൂണിറ്റുകളും 2 വന്‍കിട കൂണ്‍ ഉത്പാദന യൂണിറ്റുകളും 1 കൂണ്‍ വിത്തുല്‍പ്പാദന യൂണിറ്റും 3 കൂണ്‍ സംസ്‌കരണ യൂണിറ്റുകളും 2 പായ്ക്ക് ഹൗസുകളും 10 കമ്പോസ്റ്റ് ഉല്‍പ്പാദന യൂണിറ്റുകളും ചേര്‍ന്നതാണ് ഒരു സമഗ്ര കൂണ്‍ ഗ്രാമം. ഇത്തരം 100 കൂണ്‍ ഗ്രാമങ്ങള്‍ സ്ഥാപിക്കുന്നതാണ്. ചെറുകിട കൂണ്‍ ഉത്പാദന യൂണിറ്റ്, വന്‍കിട കൂണ്‍ ഉത്പാദന യൂണിറ്റ്, കൂണ്‍ വിത്തുല്‍പാദന യൂണിറ്റ് എന്നിവയ്ക്ക് 40 ശതമാനം നിരക്കിലും കമ്പോസ്റ്റ് ഉത്പാദന യൂണിറ്റ്, പായ്ക്ക് ഹൗസ് യൂണിറ്റ്, കൂണ്‍ സംസ്‌കരണ യൂണിറ്റ് എന്നിവയ്ക്ക് 50 ശതമനം നിരക്കിലും സബ്‌സിഡി നല്‍കുന്നതയിരിക്കും. കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ (ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റികള്‍) ജില്ലാ ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ മുഖേന പദ്ധതി നടപ്പിലാക്കുന്നു. പദ്ധതിയ്ക്കായുള്ള അപേക്ഷകള്‍ AIMS Portal മുഖേന ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *