പയറില്‍ മൂഞ്ഞയുടെ ആക്രമണം കണ്ടാല്‍ രണ്ട് ശതമാനം വീര്യമുളള വേപ്പെണ്ണ എമള്‍ഷെന്‍ തളിക്കുക. അല്ലെങ്കില്‍ ലെക്കാനിസീലിയം ലെക്കാനി എന്ന മിത്രകുമിള്‍ 20 ഗ്രാം ഒരു ലിറ്റര്‍ വെളളത്തില്‍ എന്ന തോതില്‍ 10 ദിവസം ഇടവിട്ട് തളിക്കുക. കീടബാധ രൂക്ഷമാണെങ്കില്‍ 3 മി.ലി ഇമിഡാക്ലോപ്രിഡ് അല്ലെങ്കില്‍ 2 ഗ്രാം തയാമെതോക്‌സാം 10 ലിറ്റര്‍ വെളളത്തില്‍ എന്ന തോതില്‍ …
ഷീറ്റുറബ്ബറുണ്ടാക്കുന്ന കര്‍ഷകര്‍ക്ക് പ്രോത്സാഹനമായി റബ്ബര്‍ബോര്‍ഡ് ധനസഹായം നല്‍കുന്നു. റബ്ബര്‍പാലിന്റെയും ആര്‍.എസ്.എസ്. 4 ഷീറ്റിന്റെയും വിപണിവിലകളിലെ വ്യത്യാസം കണക്കാക്കി കിലോഗ്രാമിന് പരമാവധി രണ്ടുരൂപ വരെ കര്‍ഷകര്‍ക്ക് പ്രോത്സാഹനമായി നല്‍കുന്നതിനാണ് ബോര്‍ഡ് പദ്ധതിയിട്ടിരിക്കുന്നത്. റബ്ബറുത്പാദകസംഘങ്ങളിലോ റബ്ബര്‍ബോര്‍ഡ് കമ്പനികളിലോ ഷീറ്റുറബ്ബര്‍ നല്‍കുന്ന കര്‍ഷകര്‍ക്കായിരിക്കും ഈ ആനുകൂല്യം ലഭിക്കുക. 2021 ഡിസംബര്‍ മുതല്‍ 2022 ഫെബ്രുവരി വരെ മൂന്നു മാസത്തേക്കുള്ള പദ്ധതിക്കാലത്ത് …
ഈ വര്‍ഷത്തെ ലോക മണ്ണുദിനത്തോടനുബന്ധിച്ച് നവംബര്‍ 29 മുതല്‍ ഡിസംബര്‍ 5 വരെ വാരാഘോഷമായി നടത്തുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്തെ സഞ്ചരിക്കുന്ന മണ്ണ് പരിശോധനാ ശാല മണ്ണ് ദിന സെമിനാര്‍, കേരളത്തിലെ വിവിധയിനം മണ്ണിനങ്ങള്‍ ഉള്‍പ്പെടെയുളളവയുടെ പ്രദര്‍ശനം, മണ്ണ് പരിശോധനാ ക്യാമ്പയിന്‍ എന്നിവ സംഘടിപ്പിക്കുന്നു. ഇതിന്റെ ഉദ്ഘാടനം നവംബര്‍ 29-ന് മുദാക്കല്‍ കൃഷിഭവനില്‍ വച്ചും സമാപനം ശ്രീകാര്യം …
മലമ്പുഴ മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ വച്ച് ഈ മാസം 30 മുതല്‍ ഡിസംബര്‍ മൂന്ന് വരെ പാലക്കാട് ജില്ലക്കാര്‍ക്ക് മാത്രമായി നടത്തുന്ന വാണിജ്യാടിസ്ഥാനത്തിലുള്ള ആടുവളര്‍ത്തല്‍ എന്ന വിഷയത്തിലുള്ള പരിശീലനത്തില്‍ പങ്കെടുക്കുവാന്‍ താത്പര്യമുള്ളവര്‍ അടുത്തുള്ള വെറ്ററിനറി സര്‍ജന്റെ ശുപാര്‍ശ സഹിതം 0491 2815454 എന്ന നമ്പറിലോ 9188522713 എന്ന വാട്‌സ്ആപ് നമ്പരിലോ ബന്ധപ്പെട്ട് ഈ മാസം 25ന് മുമ്പായി …
മാവിന്റെ കായീച്ചകളെ നിയന്ത്രിക്കുന്നതിനായി ഫെറമോണ്‍ കെണി മാവ് പൂത്ത് കഴിയുമ്പോള്‍ മുതല്‍വയ്ക്കുക. ഒരു കെണി ഉപയോഗിച്ച് മൂന്ന് നാല് മാസത്തോളം ആണ്‍ ഈച്ചകളെ ആകര്‍ഷിച്ച് നശിപ്പിക്കാന്‍ കഴിയും. ഇതോടൊപ്പം അഴുകിയ പഴം/തുളസിയില തുടങ്ങിയവ ഉപയോഗിച്ചുള്ള ചിരട്ടക്കെണികളില്‍ 2 മില്ലി മാലത്തിയോണ്‍ ഒരു കിലോ മിശ്രിതത്തിന് എന്ന അളവില്‍ ഉപയോഗിക്കുന്നത് ഗുണം ചെയ്യും. ഒരേക്കര്‍ മാവിന്‍തോട്ടത്തിന് ചുരുങ്ങിയത് …
ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 25-ന് രാവിലെ 11 മണിക്ക് ടെറസ് പച്ചക്കറികൃഷിയിലെ പ്രശ്‌നങ്ങളും പരിഹാരങ്ങളും എന്ന വിഷയത്തില്‍ എഫ്.ഐ.ബി കേരളയുടെ ഫേയ്‌സ് ബുക്ക് പേജിലൂടെ തത്സമയപരിശീലനം നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9383470289 എന്ന നമ്പരില്‍ ബന്ധപ്പെടുക.…
കോഴിക്കോട് കെ.വി.കെ.യുടെ മത്സ്യവിപണനകേന്ദ്രം ഫ്രാങ്ക് (ഫിഷ് റിയറേഴ്‌സ് അസോസിയേഷന്‍ നോര്‍ത്ത് കോഴിക്കോട്) സൊസൈറ്റിയുടെ ഉല്‍പന്നങ്ങളുടെ വില്‍പനയ്ക്കായി തുറന്നുകൊടുത്തു. എല്ലാ ചൊവ്വാഴ്ചകളിലും സംഘടിപ്പിക്കുന്ന ആഴ്ച ചന്തയില്‍ ഫ്രാങ്ക് സൊസൈറ്റി അംഗങ്ങളുടെ മത്സ്യങ്ങളും ജലസസ്യങ്ങളും കുറഞ്ഞ നിരക്കില്‍ വില്‍ക്കപ്പെടുന്നു. വിശദവിവരങ്ങള്‍ക്ക് 9207868543, 9946057345 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.…
കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് കാര്‍ഷിക വിജ്ഞാന വ്യാപനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ജില്ലാതല കാര്‍ഷിക സെമിനാറും അഗ്രി ഹോര്‍ട്ടിസൊസൈറ്റിയുടെ 2020-21 വര്‍ഷത്തെ കാര്‍ഷിക അവാര്‍ഡ് വിതരണവും നവംബര്‍ 25 രാവിലെ 10 മണിക്ക് കാസറഗോഡ് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം പ്ലാറ്റിനം ജൂബിലി ഹാളില്‍ വച്ച് കാസറഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്റെ …
റബ്ബറിനെ ബാധിക്കുന്ന രോഗങ്ങളുടെയും കീടങ്ങളുടെയും നിയന്ത്രണ മാര്‍ഗ്ഗങ്ങളെക്കുറിച്ച് റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നു. നവംബര്‍ 29-ന് ഉച്ചകഴിഞ്ഞ് 2.30 മുതല്‍ വൈകിട്ട് 4.30 വരെയാണ് പരിശീലനം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0481 2353127 എന്ന ഫോണ്‍ നമ്പറിലോ 7994650941 എന്ന വാട്‌സ്ആപ്പ് നമ്പറിലോ training@rubberboard.org.in എന്ന ഇമെയില്‍ …