Monday, 28th October 2024

പച്ചക്കറിതൈകള്‍ നടുമ്പാള്‍ തൈചീയല്‍/ കടചീയല്‍ രോഗം വരാന്‍ സാധ്യതയുണ്ട്. ഇതിനായി നീര്‍വാര്‍ച്ചാ സൗകര്യമുള്ള കൃഷിയിടങ്ങള്‍ ഒരുക്കുക. മണ്ണുപരിശോധന അടിസ്ഥാനത്തില്‍ കുമ്മായം ചേര്‍ത്തുകാടുക്കുക. ട്രൈക്കോഡെര്‍മാകള്‍ച്ചര്‍ 20 ഗ്രാം ഒരു ലിറ്റര്‍ വെളളത്തില്‍ കലക്കിയ ലായനിയില്‍ വിത്ത്പുരട്ടി 12 മണിക്കൂര്‍ വച്ച ശേഷം നടുക. അല്ലെങ്കില്‍ വിത്ത് പാകുന്നതിനു മുന്‍പ് വേപ്പിന്‍ പിണ്ണാക്കിലോ ചാണകത്തിലോ വളര്‍ത്തിയെടുത്ത ട്രൈക്കോഡെര്‍മാ മണ്ണില്‍ ചേര്‍ത്തുകാടുക്കുക . തൈ മുളച്ചതിനു ശേഷം 1 % ബോര്‍ഡോ മിശ്രിതം തൈയുടെ ചുവട്ടില്‍ ഒഴിച്ചുകൊടുക്കുക.

നെല്ല് കളനിയന്ത്രണം: അടിവളം ചേര്‍ക്കാത്ത പാടങ്ങളില്‍ ഞാറ് നട്ട് 10 ദിവസത്തിനുള്ളില്‍ ഒന്നാം വളം ചേര്‍ക്കുന്നതിനോടൊപ്പം ലോണ്ടാക്‌സ് പവര്‍ 4 കിലോഗ്രാം ഒരു ഏക്കറിന് എന്ന കണക്കില്‍ കലര്‍ത്തി പാടത്ത് ഇട്ടുകൊടുക്കാവുന്നതാണ്.
അടിവളം ചേര്‍ത്ത പാടങ്ങളാണെങ്കില്‍ വളത്തിന് പകരം മണലുമായി കലര്‍ത്തി ഇവ വിതറികൊടുക്കാം അല്ലെങ്കില്‍ ബ്യൂട്ടാക്ലോര്‍ + പെനോക്‌സുലം എന്ന കളനാശിനി 800 മില്ലി ഒരു ഏക്കറിന് എന്ന കണക്കില്‍ ഞാറ് നട്ടതിനുശേഷമോ വിതച്ചതിന് ശേഷമോ 6 മുതല്‍ 8 ദിവസത്തിനുള്ളില്‍ കൊടുക്കാം. അല്ലേങ്കില്‍ പൈറസോസല്‍ഫ്യൂറാന്‍ എന്ന കളനാശിനി 80 തൊട്ട് 120 ഗ്രാം ഒരു ഏക്കറിന് എന്ന കണക്കില്‍ ചേര്‍ത്തുകൊടുക്കാവുന്നതാണ്.
ചേറ്റുവിളയില്‍ വരിനെല്ലിനെതിരെ നിലം തയ്യാറാക്കി പാടത്ത് വെള്ളം കയറ്റി നിര്‍ത്തിയിട്ട് ഓക്‌സീഫ്യൂര്‍ഫെന്‍ എന്ന കളനാശിനി 1.5മില്ലി ഒരു ലിറ്റര്‍ എന്ന കണക്കില്‍ തളിച്ചുകൊടുക്കാം പിന്നീട് 4 മണിക്കൂറിന് ശേഷം മുളപ്പിച്ച വിത്ത് വിതയ്ക്കാം.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *