Thursday, 13th June 2024

കൃഷി നാശനഷ്ടങ്ങള്‍ക്ക് ധനസഹായത്തിനായി അപേക്ഷ സമര്‍പ്പിക്കാം

Published on :

കര്‍ഷകര്‍ക്ക് കൃഷി വകുപ്പിന്റെ എയിംസ് പോര്‍ട്ടല്‍ വഴി കൃഷി നാശനഷ്ടങ്ങള്‍ക്ക് ധനസഹായത്തിനായി അപേക്ഷ സമര്‍പ്പിക്കാം. അതിനായി എയിംസ് പോര്‍ട്ടലില്‍ www.aims.kerala.gov.in ലോഗിന്‍ ചെയ്ത് കൃഷിഭൂമിയുടെയും, നാശനഷ്ടം സംഭവിച്ച കാര്‍ഷിക വിളകളെയും സംബന്ധിച്ച വിവരങ്ങള്‍ ചേര്‍ത്ത് കൃഷിഭവനുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.aims.kerala.gov.in, www.keralaagriculture.gov.in വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കണം.…

കാര്‍ഷിക വായ്പകള്‍ കടാശ്വാസത്തിന് പരിഗണിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവായി

Published on :

വയനാട്, ഇടുക്കി ജില്ലകളിലെ കര്‍ഷകര്‍ 2020 ഓഗസ്റ്റ് 31 വരെയും മറ്റു 12 ജില്ലകളിലെ കര്‍ഷകര്‍ 2016 മാര്‍ച്ച് 31 വരെയും എടുത്ത കാര്‍ഷിക വായ്പകള്‍ കടാശ്വാസത്തിന് പരിഗണിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവായി. വ്യക്തിഗത അപേക്ഷകള്‍ സം സ്ഥാന കര്‍ഷക കടാശ്വാസ കമ്മിഷനില്‍ ഡിസംബര്‍ 31 വരെ സ്വീകരിക്കും. നേരിട്ടോ തപാല്‍ മുഖേനയോ അപേക്ഷിക്കാം. കമ്മീഷനിലൂടെ കാര്‍ഷിക …

രുചിമേളവുമായി കേരളീയം.

Published on :

ഭക്ഷണപ്രിയര്‍ക്കായി നാട്ടുരുചികളൊരുക്കാന്‍ കേരളീയം ഭക്ഷ്യമേള. നവംബര്‍ ഒന്നുമുതല്‍ ഏഴുവരെ തിരുവനന്തപുരം നഗരത്തില്‍ നടക്കുന്ന മലയാളത്തിന്റെ മഹോത്സവം. 11 വ്യത്യസ്തതരത്തിലുള്ള ഭക്ഷ്യമേളകളാണ് ഒരാഴ്ച നഗരത്തില്‍ രുചിലോകം തീര്‍ക്കാനെത്തുന്നത്. തട്ടുകട ഭക്ഷണം മുതല്‍ പഞ്ചനക്ഷത്ര ഭക്ഷണം വരെ കേരളീയത്തിലെ സന്ദര്‍ശകര്‍ക്ക് ആസ്വദിക്കാനാകുന്ന തരത്തിലാണ് രുചിമേളം ഒരുക്കുന്നത്. കേരളത്തിലെ തനത് വിഭവങ്ങള്‍ അണിനിരത്തിക്കൊണ്ട് കനകക്കുന്നില്‍ നടക്കുന്ന ബ്രാന്‍ഡഡ് ഫുഡ് ഫെസ്റ്റിവല്‍ …

ഒരു പശു യൂണിറ്റിന് അപേക്ഷിക്കാം

Published on :

ക്ഷീരവികസന വകുപ്പിന്റ അതീവ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതിയില്‍ ഒരു പശു യൂണിറ്റിന് അപേക്ഷിക്കാം. ജീവിതമാര്‍ഗ്ഗം എന്ന നിലയില്‍ ഒരു പശുവിനെ വളര്‍ത്താന്‍ ഉദ്ദേശിക്കുന്ന ദരിദ്ര വിഭാഗത്തിലുളള സംസ്ഥാനസര്‍ക്കാരിന്റെ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ഇത്തരത്തിലുളള ഒരു യൂണിറ്റിന് 95400/- രൂപ സര്‍ക്കാര്‍ സബ്‌സിഡിയായി അനുവദിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുളള ക്ഷീരവികസന യൂണിറ്റുമായി ബന്ധപ്പെടുക.…

പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ റബ്ബര്‍ പ്ലാന്റേഷന്‍ മാനേജ്‌മെന്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

Published on :

റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) നടത്തുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ റബ്ബര്‍ പ്ലാന്റേഷന്‍ മാനേജ്‌മെന്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ഈ കോഴ്‌സിലേക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി 2023 ഒക്ടോബര്‍ 31. രണ്ടു സെമസ്റ്ററുകളിലായി നടത്തുന്ന ഈ കോഴ്‌സില്‍ ആദ്യ ആറുമാസം ക്ലാസ്സുകളും തുടര്‍ന്നുള്ള …

തെങ്ങിന്റെ ചങ്ങാതിമാര്‍ക്കായി കോള്‍ സെന്റര്‍ ഉടന്‍ ആരംഭിക്കും

Published on :

തെങ്ങ് കയറ്റം, തെങ്ങ് സംരക്ഷണം, വിളവെടുപ്പ് ഉള്‍പ്പടെ തെങ്ങു കൃഷിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി നാളികേര വികസന ബോര്‍ഡ്, തെങ്ങിന്റെ ചങ്ങാതിമാര്‍ക്കായി കോള്‍ സെന്റര്‍ ഉടന്‍ ആരംഭിക്കും. കേരളത്തിലെവിടെയുമുള്ള കേര കര്‍ഷകര്‍ക്ക് വിളിപ്പുറത്ത് തെങ്ങിന്റെ ചങ്ങാതിമാരെ ലഭ്യമാക്കുകയെന്നതാണ് കോള്‍ സെന്റര്‍ സ്ഥാപിക്കുന്നതിലൂടെ ബോര്‍ഡ് ലക്ഷ്യമാക്കുന്നത്. ബോര്‍ഡിന്റെ ആസ്ഥാനമായ കൊച്ചിയിലാണ് കോള്‍ സെന്ററിന്റെ പ്രവര്‍ത്തനം. വിളവെടുപ്പ്, തെങ്ങിന്റെ …

മഴമറ എന്ന വിഷയത്തില്‍ പരിശീലനം

Published on :

വെളളാനിക്കര ഐ സി എ ആര്‍ മിത്രനികേതന്‍ കൃഷി വിജ്ഞാന്‍ കേന്ദ്രത്തില്‍ മഴമറ എന്ന വിഷയത്തില്‍ നവംബര്‍ 4ന് പരിശീലനം സംഘടിപ്പിക്കുന്നു. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി 9400288040 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.…

അസിസ്റ്റന്റ് പ്രൊഫസറിന്റെ (കരാര്‍ നിയമനം) താല്‍ക്കാലിക ഒഴിവ്

Published on :

കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴില്‍ തൃശ്ശൂര്‍ വെള്ളാനിക്കരയില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഷിക കോളേജിലെ നാനോ സയന്‍സ് ആന്‍ഡ് ടെക്‌നോളജി വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറിന്റെ (കരാര്‍ നിയമനം) താല്‍ക്കാലിക ഒഴിവുണ്ട്. യോഗ്യതകള്‍ സംബന്ധിച്ചു വിവരം വെബ്‌സൈറ്റില്‍ ലഭ്യമാണ് നിര്‍ദിഷ്ട യോഗ്യത ഉള്ളവര്‍ക്ക് 06.11.2023 രാവിലെ 10 മണിക്ക് കോളേജില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്

കഞ്ഞിക്കുഴി ബ്ലോക്ക് ക്ഷീരസംഗമം 2023-24

Published on :

ക്ഷീരവികസന വകുപ്പിന്റേയും, ക്ഷീരസഹകരണ സംഘങ്ങളുടേയും സംയുക്താഭിമുഖ്യത്തില്‍ കഞ്ഞിക്കുഴി ബ്ലോക്ക് ക്ഷീരസംഗമം 2023-24 പൊക്ലാശ്ശേരി ക്ഷീരസഹകരണ സംഘം പരിസരത്ത് വച്ച് ഈ മാസം 31 ന് ആലപ്പുഴ എം.പി. അഡ്വ. എ.എം. ആരിഫ് ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു. ഇതിനോടനുബന്ധിച്ച് കന്നുകാലി പ്രദര്‍ശനം, ക്ഷീരവികസന സെമിനാര്‍, ഉദ്ഘാടന സമ്മേളനം, ക്ഷീരകര്‍ഷകരെ ആദരിക്കല്‍, ക്ഷീരസംഘങ്ങള്‍ക്കുള്ള അവാര്‍ഡ് വിതരണം, ഡയറി ക്വിസ്സ് എന്നിവ …

കാടകോഴി കുഞ്ഞുങ്ങള്‍ ഈ മാസം 30 മുതല്‍ വില്‍പനക്ക്

Published on :

തൃശൂര്‍ കൃഷിവിജ്ഞാനകേന്ദ്രത്തില്‍ മൂന്ന് ആഴ്ച പ്രായമുള്ള കാടകോഴി കുഞ്ഞുങ്ങള്‍ ഈ മാസം 30 മുതല്‍ വില്‍പനക്ക് തയ്യാറാണ.് കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ നമ്പര്‍ 9400483754.…