Tuesday, 31st January 2023

വേനല്‍ക്കാല പച്ചക്കറികൃഷി

Published on :

വേനല്‍ക്കാല കൃഷിക്കായി പയര്‍, ചീര, വെള്ളരി, കക്കിരി, പടവലം, ചുരയ്ക്ക, പീച്ചില്‍ തുടങ്ങിയ വിളകള്‍ തിരഞ്ഞെടുക്കുക. കാണികാ ജലസേചന രീതി, പുതയിടല്‍ തുടങ്ങിയവ അനുവര്‍ത്തിക്കുക. പച്ചക്കറി വിളകളില്‍ നീരൂറ്റികുടിക്കുന്ന കീടങ്ങളായ ഇലപ്പേന്‍,പച്ചത്തുള്ളന്‍, മുഞ്ഞ എന്നിവയുടെ ആക്രമണം രൂക്ഷമായി കാണാം. അടുക്കളത്തോട്ടങ്ങളില്‍ ആഴ്ചയിലൊരിക്കല്‍ 2% വേപ്പെണ്ണ എമല്‍ഷന്‍ തളിക്കാം. മഞ്ഞ കെണി വയ്ക്കുന്നതിലൂടെ മുഞ്ഞ, വെള്ളീച്ച എന്നിവയെ …

മുട്ടകാര്‍ഡ് അഥവാ ട്രൈക്കോകാര്‍ഡുകള്‍

Published on :

വെള്ളായണി കാര്‍ഷിക കോളേജിലെ ബയോകണ്‍ട്രോള്‍ ലബോറട്ടറിയില്‍ നിന്നും മിത്രപ്രാണികളുടെ മുട്ടകാര്‍ഡ് അഥവാ ട്രൈക്കോകാര്‍ഡുകള്‍ ലഭ്യമാണ്. കൃഷിക്ക് ദോഷകരമാകുന്ന കീടങ്ങള്‍ക്കെതിരെയുള്ള ജൈവീക കീട നിയന്ത്രണ ഉപാധിയാണ് ട്രൈക്കോകാര്‍ഡ്. നെല്ലിന്റെ തണ്ടുതുരപ്പന്‍പുഴു, ഓലചുരുട്ടിപ്പുഴു, പച്ചക്കറിവിളകളിലും മറ്റുവിളകളിലും കാണുന്ന പുഴുവര്‍ക്ഷകീടങ്ങള്‍ എന്നിവയ്‌ക്കെതിരെ ട്രൈക്കോകാര്‍ഡുകള്‍ ഫലപ്രദമാണ്. ഒരു കാര്‍ഡിന് 50 രുപയാണ് വില. ഒരു ഹെക്ടര്‍ നെല്‍കൃഷിയ്ക്ക് ഒറ്റത്തവണ ഉപയോഗിക്കാന്‍ 250 …

വേള്‍ഡ് വെറ്ററിനറി ദിനാഘോഷങ്ങളുടെ ഉദ്ഘാടനം

Published on :

ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ കേരളയുടെ വേള്‍ഡ് വെറ്ററിനറി ദിനാഘോഷങ്ങളുടെ ഉദ്ഘാടനം ഏപ്രില്‍ 30ന് രാവിലെ 9 മണിക്ക് തിരുവനന്തപുരത്ത് വച്ച് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. ജി. ആര്‍. അനില്‍ നിര്‍വഹിക്കും.

 …

കൂടും കോഴിയും പദ്ധതി: ജില്ലാതല ഉദ്ഘാടനം

Published on :

കേരള സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന കൂടും കോഴിയും പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഏപ്രില്‍ 30ന് രാവിലെ 9 മണിക്ക് കൊല്ലം ജില്ലയിലെ ചടയമംഗലം ബ്ലോക്ക് പഞ്ചായത്തില്‍ വച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിക്കും.…

വേള്‍ഡ് വെറ്ററിനറി ദിനാഘോഷങ്ങളുടെ ഉദ്ഘാടനം ഏപ്രില്‍ 29ന്

Published on :

ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ കേരളയുടെ വേള്‍ഡ് വെറ്ററിനറി ദിനാഘോഷങ്ങളുടെ ഉദ്ഘാടനം നാളെ (ഏപ്രില്‍ 30) രാവിലെ 9 മണിക്ക് തിരുവനന്തപുരത്ത് വച്ച് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. ജി. ആര്‍. അനില്‍ നിര്‍വഹിക്കും.

 …

റബ്ബറിന്റെ വിപണന-കയറ്റുമതിരീതികളില്‍ റബ്ബര്‍ബോര്‍ഡ് പരിശീലനം നല്‍കുന്നു.

Published on :

റബ്ബറിന്റെ വിപണന-കയറ്റുമതിരീതികളില്‍ റബ്ബര്‍ബോര്‍ഡ് പരിശീലനം നല്‍കുന്നു. റബ്ബര്‍വിപണി, ഫ്യൂച്ചര്‍ ട്രേഡിങ്, കയറ്റുമതി സാധ്യതകള്‍, റബ്ബര്‍വിലയുമായി ബന്ധപ്പെട്ട ഘടകങ്ങള്‍, ലൈസന്‍സിങ്, ഗവണ്മെന്റിന്റെ എക്‌സിം പോളിസികള്‍, വിപണിവികസനത്തിനും കയറ്റുമതി പ്രോത്സാഹനത്തിനുമുള്ള നടപടികള്‍ എന്നിവയുള്‍ക്കൊള്ളിച്ചുകൊണ്ടണ്ടുള്ള രണ്ടു ദിവസത്തെ പരിശീലനം മെയ് 05, 06 തീയതികളില്‍ കോട്ടയത്ത് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ്ങില്‍ വെച്ച് നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0481 …

സംരഭകത്വവും സ്വയംതൊഴില്‍ അവസരങ്ങളും: പരിശീലന പരിപാടി

Published on :

അഗ്രി ക്ലിനിക്ക് ആന്റ് അഗ്രി ബിസിനസ്സ് സെന്റര്‍ പദ്ധതിയുടെ ഭാഗമായി പട്ടാമ്പി പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദത്തില്‍ സംരഭകത്വവും സ്വയംതൊഴില്‍ അവസരങ്ങളും എന്ന വിഷയത്തില്‍ 45 ദിവസത്തെ പരിശീലന പരിപാടി നടത്തുന്നു. സംസ്ഥാന കാര്‍ഷിക സര്‍വ്വകലാശാലയില്‍ നിന്നോ കേന്ദ്ര കാര്‍ഷിക സര്‍വ്വകലാശാലയില്‍ നിന്നോ ഭാരത സര്‍ക്കാരിന്റെ കൃഷി, കര്‍ഷക ക്ഷേമ, സഹകരണ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ …

മരച്ചീനിയിലെ രോഗങ്ങളും പ്രതിവിധികളും : ഫേയ്‌സ്ബുക്ക് തത്സമയപരിശീലനം

Published on :

ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ ഇന്ന് (ഏപ്രില്‍ 28) രാവിലെ 11 മണിക്ക് മരച്ചീനിയിലെ രോഗങ്ങളും പ്രതിവിധികളും എന്ന വിഷയത്തില്‍ എഫ്.ഐ.ബി കേരളയുടെ ഫേയ്‌സ്ബുക്ക് പേജിലൂടെ തത്സമയപരിശീലനം നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9383470289 എന്ന നമ്പരില്‍ ബന്ധപ്പെടുക..

 …

ഗ്രാമശ്രീ ഇനത്തിലുള്ള ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നു.

Published on :

കേരള വെറ്റിറിനറി ആന്റ് ആനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റിയുടെ പൂക്കോട് ഇന്‍സ്ട്രക്ഷണല്‍ ലൈവ്‌സ്റ്റോക്ക് ഫാം കോംപ്ലക്‌സില്‍ ഗ്രാമശ്രീ ഇനത്തിലുള്ള ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നു. ബുക്കിംഗ് പ്രകാരം എല്ലാ ബുധനാഴ്ച്ചയുമാണ് കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നത്. ആവശ്യമുള്ളവര്‍ 9497720137 എന്ന നമ്പറില്‍ ഓഫീസ് സമയത്ത് വിളിച്ച് ബുക്ക് ചെയ്യാവുന്നതാണ്.

 …

കാളകളെ പരസ്യലേലം വഴി വില്‍പ്പന നടത്തുന്നു.

Published on :

ചിറയിന്‍കീഴ് സ്റ്റേറ്റ് സീഡ് ഫാമിലെ 3 വര്‍ഷം പ്രായമുളള രണ്ട് കാളകളെ ഈ മാസം 30-ന് (ഏപ്രില്‍ 30) പകല്‍ 12 മണിക്ക് പരസ്യലേലം വഴി വില്‍പ്പന നടത്തുന്നു. ലേലത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ അന്നേ ദിവസം (ഏപ്രില്‍ 30) ലേലത്തിനു മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതും 1000 രൂപ നിരതദ്രവ്യം കെട്ടിവയ്‌ക്കേണ്ടതുമാണ് കൂടുതല്‍ വിവരങ്ങള്‍ പ്രവര്‍ത്തി …