Tuesday, 19th March 2024

കറിവേപ്പിലയില്‍ മൂഞ്ഞയുടെ ആക്രമണം നിയന്ത്രിക്കാം

Published on :

കറിവേപ്പിലയില്‍ മൂഞ്ഞയുടെ ആക്രമണം കണ്ടു വരുന്നു. ഇവ ഇളം തണ്ടുകളിലും ഇലകളിലും പറ്റിപ്പിടിച്ചിരുന്നു നീരൂറ്റി കുടിക്കുന്നതായി കാണാം. ഇവയുടെ ആക്രമണം നിയന്ത്രിക്കുന്നതിനായി നീമസാല്‍ 4 മില്ലി ഒരു ലിറ്റര്‍ വെളളത്തില്‍ ചേര്‍ത്ത് തളിച്ച ശേഷം ബ്യൂവേറിയ ബാസിയാന 20 ഗ്രാം ഒരു ലിറ്റര്‍ വെളളത്തില്‍ ചേര്‍ത്ത് തളിക്കുകയും ചെയ്യുക. കറിവേപ്പിന് ആവശ്യാനുസരണം നനയും പുതയിടീലും ലഭ്യമാക്കുകയും …

ചീരയിലെ ഇലപ്പുളളിയും ഇലകരിച്ചിലും തടയാം

Published on :

ചീരയിലെ ഇലപ്പുളളിയും ഇലകരിച്ചിലും തടയാനായി ചുവന്ന ചീരയും പച്ചചീരയും ഇടകലര്‍ത്തി നടുക. ട്രൈക്കോഡെര്‍മ അല്ലെങ്കില്‍ സ്യൂഡോമോണാസ് ഇവയിലേതെങ്കിലുമുപയോഗിച്ച് വിത്ത് പരിചരണം നടത്തുക. വീശി ഒഴിക്കാതെ ചുവട്ടില്‍ മാത്രം വെളളം ഒഴിക്കുക. രോഗം കണ്ടു തുടങ്ങുമ്പോള്‍ തന്നെ ഒരു ലിറ്റര്‍ വെളളത്തില്‍ സ്യൂഡോമോണാസ് 20 ഗ്രാമും പച്ച ചാണകം 20 ഗ്രാമും കലക്കി അതിന്റെ തെളി എടുത്തു …

പശുവളര്‍ത്തല്‍, വളര്‍ത്തല്‍, ആട് വളര്‍ത്തല്‍, മുട്ടക്കോഴി വളര്‍ത്തല്‍ : സൗജന്യ പരിശീലനം

Published on :

കുടപ്പനക്കുന്ന് ലൈവ്‌സ്‌റ്റോക്ക് മാനേജ്‌മെന്റ് ട്രെയിനിംഗ് സെന്ററില്‍ ഏപ്രില്‍ മാസം 6, 7 പശുവളര്‍ത്തല്‍, 12-ന് നായ വളര്‍ത്തല്‍, 20,21 ആട് വളര്‍ത്തല്‍, 29,30 മുട്ടക്കോഴി വളര്‍ത്തല്‍ എന്നീ വിഷയങ്ങളില്‍ സൗജന്യപരിശീലനം നടത്തുന്നു. താല്‍പ്പര്യമുളളവര്‍ 0471 – 2732918 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.…

മുട്ടനാടുകളെയും പെണ്ണാടുകളെയും പരസ്യലേലം വഴി വില്‍പ്പന നടത്തുന്നു

Published on :

ഉളളൂര്‍ സ്റ്റേറ്റ് സീഡ് ഫാമിലെ 5 മാസം മുതല്‍ 2 വര്‍ഷവും 9 മാസവും വരെ പ്രായമുളള 15 മുട്ടനാടുകളെയും പെണ്ണാടുകളെയും ഏപ്രില്‍ മാസം 11-ന് പകല്‍ 11 മണിക്ക് പരസ്യലേലം വഴി വില്‍പ്പന നടത്തുന്നു. ലേലത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ ഏപ്രില്‍ 11 -ന് രാവിലെ 10.30 നു മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതും 1000 …

പഴങ്ങളും പച്ചക്കറികളും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളാക്കി നല്‍കുന്നു

Published on :

കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുളള കമ്മ്യൂണിക്കേഷന്‍ സെന്ററില്‍ പ്രവര്‍ത്തിച്ചു വരുന്ന ഭക്ഷ്യസംസ്‌കരണശാലയില്‍ പഴങ്ങളും പച്ചക്കറികളും സംസ്‌കരിച്ച് ഉപഭോക്താവിന്റെ ആവശ്യാനുസരണം വിവിധ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളാക്കി നല്‍കുന്നു. കൂടാതെ വാട്ടുകപ്പ പോലെ പഴം പച്ചക്കറികള്‍ ഉണക്കി സൂക്ഷിക്കേണ്ട പ്രാഥമിക സംസ്‌കരണവും ചെയ്തു കൊടുക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0487-2370773, 8089173650 എന്നീ ഫോണ്‍ നമ്പരുകളിലോ ccmanuuthy@kau.in എന്ന മെയില്‍ മുഖേനയോ …

മൃഗസംരക്ഷണ വകുപ്പിലെ മാധ്യമ വിഭാഗത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം

Published on :

മൃഗസംരക്ഷണ വകുപ്പിലെ മാധ്യമ വിഭാഗത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം ഇന്ന് (മാര്‍ച്ച് 31) വൈകുന്നേരം 3.30 -ന് വൈലോപ്പളളി സംസ്‌കൃതി ഭവനില്‍ വച്ച് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിക്കും. എം.എല്‍.എ അഡ്വ. വി.കെ. പ്രശാന്ത് ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും.…

സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ സേവനം മാര്‍ച്ച് 31 വരെ

Published on :

വയനാട് ജില്ലയിലെ പനമരം ബ്ലോക്ക് പഞ്ചായത്ത് 2021-22 പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ സേവനം മാര്‍ച്ച് 31 വരെ കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ ക്ഷീരകര്‍ഷകര്‍ക്ക് ലഭ്യമായിരിക്കും. രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെയാണ് സേവനം ലഭ്യമാകുക. ആവശ്യമുളള കര്‍ഷകര്‍, ക്ഷീരസംഘങ്ങള്‍ മുഖേന ഡ്യൂട്ടി ഡോക്ടറുമായി ബന്ധപ്പെടണമെന്ന് പളളിക്കുന്ന് മൃഗാശുപത്രി സീനിയര്‍ വെറ്ററിനറി സര്‍ജന്‍ അറിയിച്ചു. …

ഡിസ്റ്റംബര്‍ വൈറസ് ബാധ – അറിയേണ്ടതെല്ലാം : ഫേസ്ബുക്ക് തത്സമയ പരിശീലനം

Published on :

ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ ഇന്ന് (മാര്‍ച്ച് 31 ന്) രാവിലെ 11 മണിക്ക് നായ്ക്കളിലെ ഡിസ്റ്റംബര്‍ വൈറസ് ബാധ – അറിയേണ്ടതെല്ലാം എന്ന വിഷയത്തില്‍ എഫ്.ഐ.ബി കേരളയുടെ ഫേയ്‌സ്ബുക്ക് പേജിലൂടെ തത്സമയപരിശീലനം നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9383470289 എന്ന നമ്പരില്‍ ബന്ധപ്പെടുക..…

പശുവളര്‍ത്തല്‍ : സൗജന്യപരിശീലനം

Published on :

കുടപ്പനക്കുന്ന് ലൈവ്‌സ്‌റ്റോക്ക് മാനേജ്‌മെന്റ് ട്രെയിനിംഗ് സെന്ററില്‍ ഏപ്രില്‍ 6, 7 തീയതികളില്‍ പശുവളര്‍ത്തല്‍ എന്ന വിഷയത്തില്‍ സൗജന്യപരിശീലനം നടത്തുന്നു. താല്‍പ്പര്യമുളളവര്‍ 0471 – 2732918 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.…

സിഗെട്ടോക്ക ഇലകരിച്ചിലിനെതിരെ മുന്‍കരുതലുകള്‍ സ്വീകരിക്കാം

Published on :

കൊല്ലം ജില്ലയിലെ പല സ്ഥലങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ വേനല്‍മഴ ലഭിച്ച സാഹചര്യത്തില്‍ വാഴ കര്‍ഷകര്‍ സിഗെട്ടോക്ക ഇലകരിച്ചിലിനെതിരെ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണ്. വെയിലും മഴയും മാറി മാറി വരുന്ന സാഹചര്യത്തില്‍ വാഴയില്‍ സിഗെട്ടോക്ക ഇലകരിച്ചില്‍ രൂക്ഷമാകാനുളള സാധ്യതയുളളതിനാല്‍ പ്രതിരോധമെന്ന നിലയില്‍ വാഴയ്ക്ക് സ്യൂഡോമൊണാസ് 20 ഗ്രാം ഒരു ലിറ്റര്‍ വെളളത്തില്‍ കലക്കി തളിക്കുകയോ അല്ലെങ്കില്‍ ഒരു ശതമാനം …