Friday, 29th September 2023

റബ്ബര്‍ബോര്‍ഡ് നടപ്പാക്കുന്ന വിവിധ ക്ഷേമപദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു

Published on :

റബ്ബര്‍തോട്ടമേഖലയില്‍ ജോലിചെയ്യുന്ന തൊഴിലാളികളുടെ ക്ഷേമത്തിനായി റബ്ബര്‍ബോര്‍ഡ് നടപ്പാക്കുന്ന വിവിധ ക്ഷേമപദ്ധതികള്‍ക്ക് അപേക്ഷ നല്‍കാം. തൊഴിലാളികളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസധനസഹായം പതിനൊന്നാം ക്ലാസ്സു മുതലുള്ള കുട്ടികള്‍ക്കാണ് നല്‍കുന്നത്. ബിരുദതലം മുതലുള്ളവര്‍ പരീക്ഷയ്ക്കുള്ള ഹാള്‍ടിക്കറ്റ് ലഭിച്ചശേഷം നാലുമാസത്തിനുള്ളില്‍ അപേക്ഷ നല്‍കിയിരിക്കണം. ഭവനരഹിതരായ തൊഴിലാളികള്‍ക്ക് സ്വന്തം സ്ഥലത്ത് വീടുപണിയുന്നതിന് ധനസഹായം ലഭിക്കും. ചെറുകിടത്തോട്ടങ്ങളില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ക്ക് ചികിത്സാച്ചെലവിന്റെ ഒരു നിശ്ചിതതുകയും ധനസഹായമായി …

മണ്ണുപരിശോധനാ പരിപാടി

Published on :

കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള തൃശ്ശൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ലോക മണ്ണുദിനാചരണത്തിന്റെ ഭാഗമായി ‘മണ്ണുപരിശോധനാ പരിപാടി’ സംഘടിപ്പിക്കുന്നു. താല്പര്യമുള്ളവര്‍ മണ്ണ് സാമ്പിളുകള്‍ ഈ മാസം 10-ാം (ഡിസംബര്‍ 10) തീയതിക്കുള്ളില്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ എത്തിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി 9400483754 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.…

എള്ള് കര്‍ഷക സംഗമം

Published on :

എറണാകുളം ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം ജനുവരി ആദ്യ വാരത്തില്‍ എള്ള് കര്‍ഷക സംഗമം നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. കരഭൂമികളിലോ നെല്‍കൃഷിയിടങ്ങളില്‍ ഇടവിളയായോ, പരമ്പരാഗതമായി എള്ള് കൃഷി ചെയ്തു വരുന്ന എറണാകുളം ജില്ലയിലെ കര്‍ഷകരുടെ കൂട്ടായ്മ രൂപീകരിച്ച് എള്ള് കൃഷി മേഖലയിലെ നിലവിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനോടൊപ്പം ജില്ലയില്‍ ഉല്‍പാദിപ്പിക്കുന്ന എള്ള് കേന്ദ്രീകൃതമായി സംഭരിച്ചു മൂല്യ വര്‍ദ്ധനം …

പോത്തുക്കുട്ടി പരിപാലന പദ്ധതി സംസ്ഥാനതല ഉദ്ഘാടനം

Published on :

കര്‍ഷകരുടെ വരുമാന വര്‍ദ്ധനവിനോടൊപ്പം മാംസോത്പാദനത്തില്‍ സ്വയം പര്യാപ്തതയും ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന മെയില്‍ കാഫ് ഫാറ്ററിങ് യുണിറ്റ് എന്ന പദ്ധതിയുടെ ഭാഗമായ പോത്തുക്കുട്ടി പരിപാലന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കാവിലുംപാറ ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്ത് വെച്ച് 9.12.2021 ഉച്ചതിരിഞ്ഞു 2.30 മണിക്ക് മൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിക്കുന്നു.

 …

ക്ഷീരഗ്രാമം പദ്ധതി സംസ്ഥാനതല ഉദ്ഘാടനം

Published on :

ക്ഷീരഗ്രാമം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബര്‍ 9-ന് കോഴിക്കോട് ജില്ലയിലെ പൂളക്കൂലില്‍ വച്ച് മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിക്കും.…

ബിരുദദാനച്ചടങ്ങ്

Published on :

കേരള കാര്‍ഷിക സര്‍വകലാശാലയുടെ വെള്ളാനിക്കര സെന്‍ട്രല്‍ ഓഡിറ്റോറിയത്തില്‍ ഡിസംബര്‍ 9 രാവിലെ 10.15-നു നടക്കുന്ന ബിരുദദാനച്ചടങ്ങില്‍ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ബിരുദദാനം നിര്‍വഹിക്കും. കൃഷി മന്ത്രി പി. പ്രസാദ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഐ സി എ ആര്‍ ഡയറക്ടര്‍ ജനറല്‍ ത്രിലോചന്‍ മൊഹാപത്ര മുഖ്യ പ്രഭാഷണം നടത്തും. ബിരുദ ബിരുദാനന്തര തലത്തില്‍ റാങ്ക് …

റബ്ബര്‍കൃഷി ധനസഹായത്തിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഡിസംബര്‍ 20 വരെ

Published on :

റബ്ബര്‍കൃഷി ധനസഹായത്തിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഡിസംബര്‍ 20 വരെ നീട്ടി. 2018, 2019 വര്‍ഷങ്ങളില്‍ ആവര്‍ത്തനക്കൃഷിയോ പുതുക്കൃഷിയോ നടത്തിയ റബ്ബര്‍കര്‍ഷകരില്‍നിന്നാണ് ധനസഹായത്തിന് റബ്ബര്‍ബോര്‍ഡ് അപേക്ഷകള്‍ ക്ഷണിച്ചിട്ടുള്ളത്. പരമാവധി രണ്ടു ഹെക്ടര്‍ വരെ റബ്ബര്‍കൃഷിയുള്ളവര്‍ക്ക് നിബന്ധനകള്‍ക്കു വിധേയമായി ഒരു ഹെക്ടറിനു വരെ ധനസഹായത്തിന് അര്‍ഹതയുണ്ട്. കേന്ദ്രഗവണ്‍മെന്റിന്റെ സര്‍വ്വീസ് പ്ലസ് വെബ് പോര്‍ട്ടലിലൂടെ ഓണ്‍ലൈനായി അപേക്ഷകള്‍ …

കൃഷിയോഗ്യമായ നെല്‍പ്പാടങ്ങളുടെ ഉടമസ്ഥര്‍ക്ക് ഹെക്ടറിന് 2000/- രൂപ റോയല്‍റ്റി

Published on :

കൃഷിയോഗ്യമായ നെല്‍പ്പാടങ്ങളുടെ ഉടമസ്ഥര്‍ക്ക് ഹെക്ടറിന് 2000/- രൂപ നിരക്കില്‍ കഴിഞ്ഞ വര്‍ഷം അനുവദിച്ച റോയല്‍റ്റി എല്ലാ വര്‍ഷവും തുടരുമെന്ന് കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു. നെല്‍വയല്‍ സംരക്ഷിച്ച് നെല്‍ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും നെല്‍വയലുകള്‍ സംരക്ഷിക്കുന്നതിലൂടെ പരിസ്ഥിതി സംരക്ഷണവും സാധ്യമാക്കുന്നതിനും വേണ്ടി കൃഷിയോഗ്യമായ നെല്‍വയലുകളുടെ ഉടമസ്ഥര്‍ക്ക് ഒരു ഹെക്ടറിന് 2000 രൂപ നിരക്കില്‍ എല്ലാവര്‍ഷവും, വര്‍ഷത്തില്‍ ഒരു …

റബ്ബര്‍തോട്ടങ്ങളിലെ തേനീച്ചക്കോളനികളുടെ പരിപാലനം

Published on :

റബ്ബര്‍തോട്ടങ്ങളിലെ തേനീച്ചക്കോളനികളുടെ പരിപാലനത്തെക്കുറിച്ചും തേന്‍ വിളവെടുപ്പിനു വേണ്ട മുന്നൊരുക്കങ്ങളെക്കുറിച്ചും അറിയാനും സംശയങ്ങള്‍ ദൂരീകരിക്കാനും റബ്ബര്‍ബോര്‍ഡ് കോള്‍സെന്ററുമായി ബന്ധപ്പെടാം. ഇതു സംബന്ധമായ ചോദ്യങ്ങള്‍ക്ക് തേനീച്ചവളര്‍ത്തലില്‍ ഏര്‍പ്പെട്ടിരിക്കുന്ന കര്‍ഷകനും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) നടത്തിവരുന്ന തേനീച്ചവളര്‍ത്തല്‍ കോഴ്‌സില്‍ പരിശീലകനുമായ ബിജു ജോസഫ് ഡിസംബര്‍ 8 രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി …