Saturday, 7th September 2024

മാറുന്ന കാലാവസ്ഥ അറിയാൻ പോർട്ടൽ

Published on :
എം. എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയവും കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും ചേര്‍ന്നു നടത്തുന്ന കാലാവസ്ഥ വ്യതിയാന പഠന പദ്ധതിയുടെ ഭാഗമായുള്ള പോര്‍ട്ടലിന്‍റെ ഉദ്ഘാടനം സി. കെ. ശശീന്ദ്രന്‍ എം. എല്‍. എ. നിര്‍വ്വഹിച്ചു.
പദ്ധതിയുടെ ഭാഗമായി ഗവണ്‍മെന്‍റ് ഹയര്‍സെക്കണ്ടറി സ്കൂണ്‍ വൈത്തിരി, വാളാട്, പെരിക്കല്ലൂര്‍ എന്നിവിടങ്ങളില്‍ സ്ഥാപിച്ച ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷനില്‍ നിന്നുള്ള

മീനിലെ വിഷം കണ്ടുപിടിക്കാം സ്ട്രിപ്പ് കിറ്റ് വില 24 രൂപ മാത്രം.

Published on :
മീനില്‍ ഫോര്‍മാലിനോ അമോണിയയോ ഉണ്ടോ എന്ന് പരിശോധിക്കാനുള്ള പേപ്പര്‍ സ്ട്രിപ്പുകള്‍ വിപണിയില്‍ എത്തും. കിറ്റിന് വില 24രൂപയായിരിക്കും. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയിലെ (സി.ഐ.എഫ്.ടി ) ശാസ്ത്രജ്ഞരായ എസ്.ജെ.ലാലി, ഇ.ആര്‍. പ്രിയ എന്നിവരാണ് സ്ട്രിപ്പ് വികസിപ്പിച്ചത്. ഇതുപയോഗിച്ചാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് കഴിഞ്ഞ ദിവസങ്ങളില്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് എത്തിച്ച മത്സ്യത്തില്‍ ഫോര്‍മാലിന്‍ കണ്ടെത്തിയത്.

രാജ്യത്തുനിന്നുള്ള സുഗന്ധവ്യഞ്ജന കയറ്റുമതിയിൽ സര്‍വകാല റെക്കോര്‍ഡ്

Published on :
സി.ഡി.സുനീഷ്
കൊച്ചി: ഇന്ത്യയുടെ സുഗന്ധവ്യഞ്ജന കയറ്റുമതി റെക്കോര്‍ഡ് വളര്‍ച്ച കൈവരിച്ചു. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ എട്ടു ശതമാനമാണ് കയറ്റുമതി വര്‍ധന. 17,929.55 കോടി രൂപ വിലവരുന്ന 10,28,060 ടണ്‍ സുഗന്ധവ്യഞ്ജനങ്ങളാണ് ഇക്കാലയളവില്‍ രാജ്യത്തു നിന്നും കയറ്റുമതി ചെയ്തത്. 
2016-17 സാമ്പത്തിക വര്‍ഷത്തില്‍ 17,664.61 കോടി രൂപ വിലവരുന്ന 9,47,790 ടണ്‍ സുഗന്ധവ്യഞ്ജനങ്ങളാണ് കയറ്റുമതി ചെയ്തത്. പുതിയ

കര്‍ഷകര്‍ക്ക് ദോഷകരമായ വ്യാപാര കരാറുകള്‍ക്കെതിരെ ജനകീയ പ്രതിരോധമുയർത്തണം : കൃഷി മന്ത്രി.

Published on :
അന്താരാഷ്ട്ര വ്യാപാര കരാറുകളുടെ ഭാഗമായി കേരളത്തിലേതുള്‍പ്പെടെ കര്‍ഷര്‍ക്കുണ്ടാകുന്ന പ്രതിസന്ധി പരിഹരിക്കാന്‍ ഇതര സംസ്ഥാനങ്ങളുമായി ചേര്‍ന്ന് ഐക്യനിര കെട്ടിപ്പടുക്കണമെന്ന് കൃഷി വകുപ്പു മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. അന്തര്‍ദേശീയ കാര്‍ഷിക വ്യാപാരവും സ്വതന്ത്ര വ്യാപാര കരാറും എന്ന വിഷയത്തില്‍ സംസ്ഥാന കാര്‍ഷിക വില നിര്‍ണയ ബോര്‍ഡും കൃഷിവകുപ്പും സംയുക്തമായി തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ     നടത്തിയ ദേശീയ

ചക്കയുടെ മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ തയ്യാറാക്കല്‍ പരിശീലനം സംഘടിപ്പിച്ചു

Published on :



നബാര്‍ഡിന്‍റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ചെതലയം നീര്‍ത്തട വികസന സമിതിയുടെയും എം. എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയത്തിന്‍റെയും ആഭിമുഖ്യത്തില്‍ ചെതലയത്ത് വെച്ച് ചക്കയുടെ  മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ തയ്യാറാക്കുന്നതിനെ സംബന്ധിച്ച് പരിശീലനം സംഘടിപ്പിച്ചു. ചെതലയം നീര്‍ത്തട വികസന സമിതി പ്രസിഡണ്ട് കെ. പി. സാമുവല്‍ അദ്ധ്യക്ഷത വഹിച്ചു. എം. എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയം ട്രെയ്നിങ്ങ് കോ ഓര്‍ഡിനേറ്റര്‍

ഇറക്കുമതി അനിയന്ത്രിതമാക്കുന്നത് കർഷകവിരുദ്ധം: മുഖ്യമന്ത്രി

Published on :
 കയറ്റുമതി പ്രോത്സാഹിപ്പിക്കാൻ കേന്ദ്രം  ഇറക്കുമതി അനിയന്ത്രിതമാക്കുന്നത് കർഷകവിരുദ്ധം: മുഖ്യമന്ത്രി
തിരുവനന്തപുരം: ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി വർദ്ധിപ്പിക്കാനായി  അസംസ്കൃത വസ്തുക്കൾ അനിയന്ത്രിതമായി ഇറക്കുമതി ചെയ്യുന്ന കേന്ദ്രനയം കർഷക വിരുദ്ധമാണന്ന് മുഖ്യമന്ത്രി പിണറായി പറഞ്ഞു.
 തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലിൽ സംസ്ഥാന കാർഷിക വില നിർണ്ണയ ബോർഡ് സംഘടിപ്പിച്ച  അന്താരാഷ്ട്ര കർഷിക വ്യാപാരവും സ്വതന്ത്ര വ്യാപാര കരാറുകളും എന്ന വിഷയത്തിൽ

മഞ്ഞൾ വിത്ത് സൗജന്യമായി വിതരണം ചെയ്തു.

Published on :
വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി കേന്ദ്ര സുഗന്ധ വിള ഗവേക്ഷണ കേന്ദ്രവുമായി സഹകരിച്ച് തൊണ്ടർനാട്, തവിഞ്ഞാൽ ഗ്രാമ പഞ്ചയത്തുകളിലെ അഞ്ച് വനിതാ സ്വാശ്രയ സംഘങ്ങളിലെ 46 വനിതകൾക്കു സൗജന്യമായി മഞ്ഞൾ   വിത്ത് വിതരണം  നടത്തി. കേന്ദ്ര സുഗന്ധ വിള ഗവേക്ഷണ കേന്ദ്രം  വികസിപ്പിച്ചെടുത്ത അത്യുല്പ്പാദന ശേഷിയുള്ള പ്രഗതി ഇനം മഞ്ഞൾ വിത്താണ് വിതരണം ചെയ്തത്. പരിപാടി

കാർഷിക നഴ്സറികളിൽ ഇനി കോറത്തുണികൊണ്ടുള്ള ഗ്രോബാഗുകൾ.

Published on :

സി.വി.ഷിബു

   പച്ചക്കറി-ഫലവൃക്ഷത്തൈകളുടെ വിതരണം എല്ലാ മേഖലകളിലും കാര്യമായി നടുവരുന്നു. എന്നാല്‍ തൈനടീലിനു ശേഷം ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് കവറുകള്‍ മണ്ണില്‍ ദ്രവിക്കാതെ മാലിന്യപ്രശ്‌നമുണ്ടാക്കുന്നു. ഇതിനൊരു നല്ല പരിഹാരമാണ് കട്ടപ്പന ബ്ലോക്ക്പഞ്ചായത്തിന്റെ കരുതല്‍ പദ്ധതിയിലൂടെ യൂണിറ്റുകള്‍ കോറത്തുണിയില്‍ നിര്‍മ്മിക്കുന്ന ഗ്രോബാഗ്.  ഇത്തരം ഗ്രോബാഗില്‍ തൈ വളര്‍ത്തിയാല്‍ നടീലിനുശേഷം ഇവ വളരെ വേഗം മണ്ണില്‍ അലിഞ്ഞു ചേരുതിനാല്‍ പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്നില്ല.

തവിഞ്ഞാലിൽ കൃഷി കല്യാൺ അഭിയാൻ കാർഷിക സെമിനാർ നടത്തി

Published on :


മാനന്തവാടി:   കേന്ദ്ര കൃഷി മന്ത്രാലയം പ്രത്യേക പരിഗണനാ ജില്ലയായി തിരഞ്ഞെടുത്ത വയനാട് ജില്ലയിൽ നടപ്പാക്കുന്ന കൃഷി കല്യാൺ അഭിയാൻ തവിഞ്ഞാൽ പഞ്ചായത്തിൽ വാഴകൃഷിയെ കുറിച്ച് കാർഷിക സെമിനാർ നടത്തി.വയനാട് ജില്ലയിലെ കൃഷി അനുബന്ധ പ്രവർത്തനങ്ങൾ കേരള കാർഷിക സർവ്വകലാശാലക്ക് കീഴിലെ അമ്പലവയൽ കൃഷി വിജ്ഞാന കേന്ദ്രമാണ് ഏകോപിപ്പിച്ച് നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായാണ്  തവിഞ്ഞാൽ കൃഷിഭവനുമായി സഹകരിച്ച്

കേരളത്തിലാദ്യമായി പ്ലാവ് തനി വിളയായി കൃഷി ചെയ്ത് വയനാട് സിറ്റി ക്ലബ്ബ്

Published on :
വയനാട് സിറ്റി ക്ളബിന്റ പ്ളാവിൻ തോട്ടം പദ്ധതിയുടെ ഭാഗമായിവയനാട്ടിൽ തൈകൾ നട്ടു തുടങ്ങി.  സംസ്ഥാനത്ത് ആദ്യമായാണ് തനി വിളയായി പ്ളാവ് കൃഷിക്ക് തുടക്കമിടുന്നത്.കൃഷി വകുപ്പിന്റെ സഹകരണവും പദ്ധതിക്കുണ്ട്. ആദ്യഘട്ടമായി ഒരേക്കറിലേറെ സ്ഥലമുള്ള 25 ഓളം കർഷകരുടെ കൃഷിയിടത്തിലാണ് പദ്ധതി നടപ്പാക്കുന്നത് .അത്യുദ്പാദക ശേഷിയുള്ള തൈ നടീലിന്റെ ഉദ്ഘാടനം പുൽപ്പള്ളി പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.എസ്