Tuesday, 19th March 2024

പഴുക്കുമ്പോള്‍ വയലറ്റ് നിറമാകുന്ന ഈ ഇനം പഴങ്ങളില്‍ കാര്‍ബോഹൈഡ്രേറ്റ്, പൊട്ടാസ്യം , കാത്സ്യം , വൈറ്റമിന്‍ സി, ഫൈബര്‍ തുടങ്ങിയ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഉഷ്ണമേഖലാ കാലാവസ്ഥയില്‍ വര്‍ഷത്തില്‍ പലതവണ പൂവിട്ട് ഫലം തരാന്‍ പറ്റുന്ന പഴമാണ് ജബോടിക്കാബ. നീര്‍വാര്‍ച്ചയും വെയിലുമുള്ള സ്ഥലത്ത് നട്ടുവളര്‍ത്താവുന്ന ജബോടിക്കാബക്ക് വേനല്‍കാലത്തുപോലും ജലസേചനവും പരിചരണവും കൂടുതല്‍ ആവശ്യമില്ല. പൂവിരിഞ്ഞ് ഒരു മാസത്തിനകം വിളവെടുക്കാം. ജല്ലി, ജാം, ജ്യൂസ്, വൈന്‍ എന്നിവ തയ്യാറാക്കി ഉപയോഗിക്കാവുന്നതാണ്. ബ്രസീലിയന്‍ ജനതയുടെ ആത്മബന്ധമുള്ള ജബോടിക്കാബ പേരയ്ക്കയുടെ കുടുംബത്തില്‍പെട്ടതാണ്. നമ്മുടെ നാട്ടിലെ ചുവന്ന മുന്തിരിപ്പഴത്തിന്റെ രുചിയാണ് ഈ പഴത്തിനുള്ളത്. വെള്ളനിറത്തിലുള്ള മധുരമുള്ള കാമ്പിനുള്ളില്‍ രണ്ട് വിത്തുകള്‍ കാണപ്പെടുന്നു.

Leave a Reply

One thought on “ബ്രസീലിലെ മരമുന്തിരി – ജബോട്ടിക്കാബ”

  1. Hi, where it’s available plants or seeds just for a Testing in our Soil?
    Expected your good response.
    Thanks a lot.

Leave a Reply

Your email address will not be published. Required fields are marked *