Monday, 19th January 2026

നാളികേര കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി നാളികേര വികസന ബോര്‍ഡ് ധനസഹായം നല്‍കുന്നു. ഗുണമേന്മയുള്ള തെങ്ങിന്‍ തൈകള്‍ ഉപയോഗിച്ച് തെങ്ങു പുതുകൃഷി പദ്ധതിയിലൂടെ കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നു. അപേക്ഷാ ഫോം ബോര്‍ഡിന്റെ www.coconutboard.gov.in എന്ന വെബ് സൈറ്റില്‍ നിന്നു ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ കൃഷി ഓഫീസറുടെ സാക്ഷ്യപത്രം സഹിതം ബോര്‍ഡില്‍ സമര്‍പ്പിക്കു ന്ന കര്‍ഷകര്‍ക്ക് സബ്‌സിഡി തുക ബാങ്ക് അക്കൗണ്ടിലേയ്ക്ക് നേരിട്ട് ലഭിക്കും. ഒന്നാം വര്‍ഷ സബ്‌സിഡി ലഭിച്ചതിനു ശേഷം രണ്ടാം വര്‍ഷത്തിലേയ്ക്കുള്ള അപേക്ഷ പൂരിപ്പിച്ച് കൃഷി ഓഫീസറുടെ സാക്ഷ്യപത്രത്തോടൊപ്പം സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484- 2377266 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *