
മുയല്‍ വളര്‍ത്തലില്‍ വിപ്ലവം സൃഷ്ടിക്കുകയാണ് കണ്ണൂര്‍ ജില്ലയിലെ ഗ്രീന്‍ ലീഫ് മുയല്‍ ഫാം ഉടമകളും സഹോദരങ്ങളുമായ അമീനും അമീറും.
വിദേശത്ത് നിന്ന് ജോലിയെടുത്ത് കേരളത്തിലേക്ക് തിരിച്ചെത്തിയപ്പോള്‍ വ്യത്യസ്തമായ തൊഴില്‍ എന്ന സ്വപ്നമാണ് അമീനും അമീറിനും മുയല്‍ വളര്‍ത്തലിലേക്ക് വന്നത്.
ഹരിയാന അടക്കമുള്ള വിവിധ സംസ്ഥാനങ്ങളിലെ മുയല്‍ ഫാമുകള്‍ സന്ദര്‍ശിച്ച് അവിടെ നിന്ന് ലഭിച്ച അറിവുകളാണ് ഇവര്‍ക്ക് പ്രചോദനമായത്. കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള കൊടൈക്കനാലിലെ സ്ഥാപനത്തില്‍ നിന്നാണ് ഇവര്‍ക്ക് ഏറെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലഭിച്ചത്. കൊടൈക്കനാലില്‍ നിന്നാണ് കുഞ്ഞുങ്ങളെ വാങ്ങിയതും. 20 ആണ്‍മുയലുകളടക്കം എണ്‍പതോളം മുയലുകള്‍ ഇപ്പോള്‍ ഗ്രീന്‍ലീഫ് ഫാമിലുണ്ട്. 2 മാസംകൊണ്ട് ഒരു മുയലില്‍ നിന്ന് 4000 രൂപവരുമാനം ലഭിക്കുമെന്നാണ് ഇവരുടെ അഭിപ്രായം.
ഒരു മുയലില്‍ ആറ് കഞ്ഞുങ്ങളെയെങ്കിലും പ്രസവിക്കും. കുഞ്ഞിന് 650 രൂപ ആയിട്ടാണ് ഇപ്പോള്‍ വില്‍ക്കുന്നത്. നാടന്‍ മുയലിനെ അപേക്ഷിച്ച് ഇവയുടെ ഇറച്ചിക്ക് ശുചിയും ഗുണവും കൂടുതലായതുകൊണ്ട് ഫാമിലെ മുയലിറച്ചിക്കും ആവശ്യക്കാര്‍ ഏറെയാണ്. കിലോയ്ക്ക് 550 രൂപ നിരക്കിലാണ് ഇപ്പോള്‍ വില്‍ക്കുന്നത്.
വിദേശ ഇനത്തിലുള്ള വൈറ്റും, സോവിയറ്റ് ചിഞ്ചില വിഭാഗത്തില്‍പ്പെടുന്ന ജയന്റുമാണ് പ്രധാന ഇനങ്ങള്‍. മുയല്‍ വളര്‍ത്തല്‍ നല്ല ആദായകരമായ തൊഴിലാണ്. പരിചരണത്തിന്റെ കാര്യത്തില്‍ ഏറെ ജാഗ്രത വേണം. ഒപ്പം മറ്റ് കൃഷികളും നടത്തിക്കൊണ്ടുപോകുവാന്‍ സാധിക്കും. പച്ചക്കറി കൃഷിക്കും വീട്ടിലെ മറ്റുള്ള കൃഷികള്‍ക്കും മുയല്‍ കാഷ്ഠം നല്ല വളമാണ്. മുയല്‍ വളര്‍ത്തലിനെ അറിയാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഇവരെ ബന്ധപ്പെടാവുന്നതാണ്. അമീര്‍ – 8590868812
Leave a Reply