Saturday, 20th July 2024

കോവിഡ് കാലത്ത് ക്ഷീരേഖലക്ക് പ്രതീക്ഷയായി പുതിയ സംരംഭം : വസുധ ജൂലായ് ഒന്നിന് പ്രവർത്തനം ആരംഭിക്കും.

Published on :
കോവിഡ്  കാലത്ത് ക്ഷീരേഖലക്ക് പ്രതീക്ഷയായി പുതിയ സംരംഭം :
വസുധ  ജൂലായ് ഒന്നിന് പ്രവർത്തനം ആരംഭിക്കും. 
കൽപ്പറ്റ : 
കോവിഡ്  കാലത്ത് ക്ഷീരേഖലക്ക് പ്രതീക്ഷയായി പുതിയ സംരംഭം. പള്ളിക്കുന്നിൽ സജ്ജീകരിച്ച വയനാട് സുപ്രീം ഡയറി കമ്പനി –
വസുധയുടെ പ്ലാന്റ്    ജൂലായ് ഒന്നിന് പ്രവർത്തനമാരംഭിക്കുമെന്ന്  സംരംഭകനായ 
ഡോ. പ്രസൂൺ പൂതേരി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 
വയനാട്

സുഭിക്ഷ കേരളം പദ്ധതി: തരിശുനിലങ്ങളിൽ പൊന്നുവിളയിക്കാൻ മാനന്തവാടി നഗരസഭ.

Published on :
തരിശുനിലങ്ങിൽ പൊന്നുവിളയിക്കാൻ പദ്ധതികളൊരുക്കി മാനന്തവാടി നഗരസഭ. സംസ്ഥാന സർക്കാരിൻ്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണ് വിവിധ പദ്ധതികൾ നഗരസഭ ആവിഷ്ക്കരിക്കുന്നത്. ആദ്യഘട്ടത്തിൽ നെല്ല് കൃഷി പ്രോത്സാഹനത്തിനായി തരിശിലൊരു നെൽപാടം പദ്ധതിയിൽ നഗരസഭ പരിധിയിലെ നൂറ് ഏക്കറിലധികം തരിശുനിലങ്ങളിലാണ് നെൽകൃഷി ആരംഭിക്കുക. നെൽക്കൃഷിക്ക് മുൻകൈയെടുക്കുന്ന കർഷകർക്ക് ഹെക്ടറിന് 40000 രൂപ സുഭിക്ഷ കേരളം പദ്ധതിയിൽ ധനസഹായം നൽകും.

കേരള ഫീഡ്സിനെ തകര്‍ക്കാന്‍ അസംസ്കൃതവസ്തു വില്‍പന ലോബിയുടെ ഗൂഢ ശ്രമം- ചെയര്‍മാന്‍

Published on :


തിരുവനന്തപുരം: കേരളത്തിലെ ക്ഷീരകര്‍ഷകരുടെ ആശ്രയമായ പൊതുമേഖലാ കാലിത്തീറ്റ സ്ഥാപനമായ കേരള ഫീഡ്സിനെ തകര്‍ക്കാന്‍ അസംസ്കൃതവസ്തു വില്‍പന ലോബിയുടെ ഗൂഢശ്രമം നടക്കുന്നുണ്ടെന്ന് കമ്പനി ചെയര്‍മാന്‍ കെ എസ് ഇന്ദുശേഖരന്‍ നായര്‍ പറഞ്ഞു.


ഗുണമേ
ന്‍മ കുറഞ്ഞ അസംസ്കൃത വസ്തുക്കള്‍ നല്‍കിയതിന് ചില വിതരണക്കാരെ കമ്പനി ആജീവനാന്ത കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. അതിന്‍റെ പ്രതികാര നടപടിയായിട്ടാണ് കമ്പനിക്കെതിരെ വ്യാജപ്രചരണം

വെള്ളമുണ്ടയിൽ ഞാറ്റുവേല ചന്തയും തൈ വിതരണവും നടത്തി.

Published on :
മാനന്തവാടി: വെള്ളമുണ്ട കൃഷിഭവന്റെ നേതൃത്വത്തിൽ  പഞ്ചായത്തുതലത്തിൽ ഞാറ്റുവേല ചന്തയും തൈ വിതരണവും നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. തങ്കമണി ഉദ്ഘാടനം നിർവ്വഹിച്ചു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ  സക്കീന കുടുവ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം ആത്തിക്ക ബീവി,    കൃഷി ഓഫീസർ ശരണ്യ , എഫ് പി.ഒ. കോഡിനേറ്റർ സി.വി. ഷിബു , ഷാജി, തുടങ്ങിയവർ

കീടനാശിനികൾ നിരോധിക്കാനുള്ള തീരുമാനവുമായി കേന്ദ്രസർക്കാർ ശക്തമായി മുന്നോട്ട് പോകണം : പാൻ ഇന്ത്യ

Published on :
27 വിഷ കീടനാശിനികൾ നിരോധിക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോകണമെന്നും രാസ കീടനാശിനിവ്യവസായ ലാഭത്തെക്കാൾ ജനങ്ങളുടെ ആരോഗ്യത്തിനും പരിസ്ഥിതിക്കും മുൻഗണന നൽകണമെന്നും ഇന്ത്യൻ സർക്കാരിനോട് പെസ്റ്റിസൈഡ് ആക്ഷൻ നെറ്റ്‌വർക്ക് (പാൻ) ഏഷ്യാ പസഫിക്  ഉം, പാൻ ഇന്ത്യയും  അഭ്യർത്ഥിക്കുന്നു.
ഇന്ത്യൻ കാർഷിക, കർഷകക്ഷേമ മന്ത്രാലയം കീടനാശിനി ഉത്പാദക കമ്പനികളുടെ എതിർപ്പിനെ തുടർന്ന് 27 കീടനാശിനികൾ നിരോധിക്കുന്നതിനുള്ള മെയ്

നമുക്ക് വേണം സ്മാര്‍ട്ട് പശുക്കിടാക്കള്‍

Published on :

ഡോ. മുഹമ്മദ് ആസിഫ്. എം


ഇന്നത്തെ പശുക്കിടാവ് തിരിമുറിയാതെ നറും പാല്‍ ചുരത്തേണ്ട നാളെയുടെ കാമധേനുവാണ്. ക്ഷീരസംരംഭം സുസ്ഥിര വളര്‍ച്ച കൈവരിക്കുന്നതിലും സാമ്പത്തികമായി വിജയിക്കുന്നതിലും ഫാമില്‍ ജനിക്കുന്ന കിടാക്കളുടെ പരിപാലനത്തിന് വലിയ പ്രാധാന്യമുണ്ട്. മാത്രമല്ല പശുക്കളില്‍ വര്‍ഷത്തില്‍ ഒരു പ്രസവം ഉറപ്പാക്കുക എന്നത് ക്ഷിരസംരംഭം വിജയിക്കുന്നതിന് മുഖ്യമാണ്. പശുകിടാക്കളെ മികവുള്ളവയാക്കി മാറ്റാന്‍ ക്ഷീരസംരംഭകര്‍ അറിഞ്ഞിരിക്കേണ്ട പരിപാലനമുറകള്‍ …

കറവപ്പശുക്കള്‍ക്ക് മഴക്കാല കരുതല്‍ – ക്ഷീരകര്‍ഷകരറിയാന്‍

Published on :


ഡോ. മുഹമ്മദ് ആസിഫ്. എം


വേനല്‍ മാറി മഴയെത്തുമ്പോള്‍ ക്ഷീരമേഖലക്കത് സമൃദ്ധിയുടെ കാലമാണ്. വേനലിനെ അപേക്ഷിച്ച് മഴക്കാലത്ത് സങ്കരയിനം പശുക്കളില്‍ പാലുല്‍പാദനം വര്‍ധിക്കും . പാല്‍ കുടങ്ങള്‍ നിറയുന്നതിനൊപ്പം കര്‍ഷകന്റെ കീശയും നിറയും . മഴയില്‍ സമൃദ്ധമായി വിളയുന്ന തീറ്റപ്പുല്ലും ക്ഷീരമേഖലക്ക് അനുഗ്രഹമാണ്. അനുകൂലതകള്‍ ഏറെയുണ്ടെങ്കിലും മഴക്കാലത്ത് പശുക്കളുടെ ആരോഗ്യപരിപാലനത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
തൊഴുത്തില്‍ …

അതിര്‍ത്തി കാവല്‍ക്കാരിയായ ചുവന്ന സുന്ദരി ചെമ്പരത്തി

Published on :

എ.വി.നാരായണന്‍ (റിട്ട. അഗ്രികള്‍ച്ചര്‍ അസിസ്റ്റന്റ്, പെരളം)


നാട്ടിന്‍ പുറങ്ങളില്‍ പഴയ കാലത്ത് പറമ്പുകളുടെ അതിര്‍ത്തി കാത്തുസൂക്ഷിക്കുകയും പിന്നീട് മതിലിന്റെ ഉത്ഭവത്തോടെ ചട്ടികളിലേക്കും ചാക്കുകളിലേക്കും ചേക്കേറിയ ചെമ്പരത്തി ഒരു പരോപകാരിയാണ്. വേരും ഇലകളും പൂവും മനുഷ്യന്റെ നന്മയ്ക്കുവേണ്ടി ഉപയോഗിക്കുന്നു. ഇപ്പോള്‍ പൂവിനുവേണ്ടി മാത്രമാണ് ചെമ്പരത്തി നട്ടുവളര്‍ത്തുന്നത് നാട്ടിന്‍പുറങ്ങളില്‍ 40 ഓളം ഇനങ്ങള്‍ കണ്ടു വരുന്നു. ഇതില്‍ കടുത്ത …

മഴക്കാല കശുവണ്ടി കളയാതെ ഭക്ഷ്യയോഗ്യമാക്കാം

Published on :

എ.വി.നാരായണന്‍ (റിട്ട. അഗ്രികള്‍ച്ചര്‍ അസിസ്റ്റന്റ്, പെരളം)


മഴക്കാല ആരംഭത്തോടെ കശുവണ്ടി വൃക്ഷച്ചുവട്ടില്‍ വീണ് ചീഞ്ഞ് നശിച്ചുപോകുന്നു. ഇവയെ പോഷകമൂല്യമുള്ള ആഹാരമായി മാറ്റിയെടുക്കാവുന്നതാണ്. കശുവണ്ടി പരിപ്പ് മസാല, അണ്ടിപ്പരിപ്പ് ഉലത്തിയത്, അണ്ടിപ്പരിപ്പ് ചമ്മന്തിപ്പൊടി, അണ്ടിപ്പരിപ്പ് വറുത്തത്. ചെറുതായൊന്ന് പരിശ്രമിച്ചാല്‍ പ്രോട്ടീന്‍, മാംസ്യം, വിറ്റാമിനുകള്‍ അടങ്ങിയതാണിത്. ശേഖരിച്ച കുതിര്‍ന്ന കശുവണ്ടി നെടുകെ പിളര്‍ന്ന് പുറത്തെ തോടും തൊലിയും കളഞ്ഞ് …

കര്‍ഷക സഭയും ഞാറ്റുവേല ചന്തയും: വയനാട് ജില്ലാതല ഉദ്ഘാടനം നടന്നു

Published on :

കര്‍ഷക സഭകളുടെയും ഞാറ്റുവേല ചന്തയുടെയും ജില്ലാതല ഉദ്ഘാടനം സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ. നിര്‍വഹിച്ചു. കാര്‍ഷിക രംഗത്തെ വികസന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതില്‍ കര്‍ഷകരുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിച്ച് സുതാര്യമായ ആസൂത്രണം നടപ്പിലാക്കുക, കാര്‍ഷിക മേഖലയിലെ പ്രാദേശിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുക എന്നിവയാണ് കര്‍ഷക സഭയുടെ ലക്ഷ്യം.  കര്‍ഷകര്‍ക്ക് നടീല്‍ വസ്തുക്കള്‍ നേരിട്ട് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഞാറ്റുവേല