Tuesday, 29th April 2025

കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന വൈഗ 2023- അന്താരാഷ്ട്ര ശില്‍പശാലയും, കാര്‍ഷിക പ്രദര്‍ശനങ്ങളോടും അനുബന്ധിച്ച് അഗ്രിഹാക്കത്തോണ്‍ സംഘടിപ്പിക്കുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദ്യാര്‍ഥികള്‍, സ്റ്റാര്‍ട്ടപ്പുകള്‍, പൊതുജനങ്ങള്‍ (പ്രൊഫഷണലുകള്‍, കര്‍ഷകര്‍) എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തപ്പെടുന്ന കാര്‍ഷിക രംഗത്തെ ഏറ്റവും വലിയ ഹാക്കത്തോണ്‍ ആണ് വൈഗ അഗ്രി ഹാക്ക് 23. കാര്‍ഷിക രംഗത്തെയും, കാര്‍ഷിക ഭരണ നിര്‍വഹണ രംഗത്തെയും പ്രധാന പ്രശനങ്ങള്‍ക്ക്, സാങ്കേതികമായ പരിഹാരങ്ങള്‍ കണ്ടെത്തുവാന്‍ വൈഗ അഗ്രി ഹാക്ക് കൊണ്ട് ലക്ഷ്യമിടുന്നു. കാര്‍ഷിക മേഖലയിലെ പ്രധാന പ്രശ്‌നങ്ങള്‍ കണ്ടെത്തി അവ പ്രോബ്ലം സ്‌റ്റേറ്റ്‌മെന്റ്കള്‍ ആയി അവതരിപ്പിക്കുകയും, അഗ്രിഹാക്കില്‍ പങ്കെടുക്കുന്നവര്‍ക്ക് ഇവയില്‍ അനുയോജ്യമായവ തെരഞ്ഞെടുത്തുകൊണ്ട് ഫലപ്രദമായ പരിഹാര മാര്‍ക്ഷങ്ങള്‍ കണ്ടെത്താനുള്ള അവസരവും നല്‍കുന്നു. 36 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പ്രശ്‌നപരിഹാര മത്സരത്തില്‍ സോഫ്റ്റ്‌വെയര്‍, ഹാര്‍ഡ്‌വെയര്‍ വിഭാഗങ്ങള്‍ ഉണ്ടായിരിക്കും. ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദ്യാര്‍ഥികള്‍, സ്റ്റാര്‍ട്ടപ്പുകള്‍, പൊതുജനങ്ങള്‍ (പ്രൊഫഷണലുകള്‍, കര്‍ഷകര്‍) എന്നീ മൂന്നു വിഭാഗങ്ങളിലായാണ് മത്സരം നടത്തുന്നത്. 3 മുതല്‍ 5 പേര്‍ അടങ്ങുന്ന ടീമുകള്‍ക്ക് മേല്‍പറഞ്ഞ വിഭാഗങ്ങളില്‍ അപേക്ഷിക്കാവുന്നതാണ്. ഹാക്കത്തോണില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ 2023 ഫെബ്രുവരി 12 ന് മുമ്പായി അഗ്രി ഹാക്ക് പോര്‍ട്ടല്‍ (www.vaigaagrihack.in) വഴി രജിസ്റ്റര്‍ ചെയ്യേണ്ടതും തെരഞ്ഞെടുത്ത പ്രശ്‌നങ്ങളുടെ പരിഹാരമാര്‍ക്ഷങ്ങളും സമര്‍പ്പിക്കേണ്ടതുമാണ്. തെരഞ്ഞെടുക്കപ്പെടുന്ന മികച്ച 30 ടീമുകള്‍ക്ക് 2023 ഫെബ്രുവരി 25 മുതല്‍ 27 വരെ തിരുവനന്തപുരം, വെള്ളായണി കാര്‍ഷിക കോളേജില്‍ നടക്കുന്ന അഗ്രി ഹാക്കില്‍ പങ്കെടുക്കാന്‍ കഴിയും. വൈഗ അഗ്രി ഹാക്ക് 23-ല്‍ വിജയികളാകുന്ന ടീമുകള്‍ക്ക് ക്യാഷ് പ്രൈസ്, മെഡല്‍, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സമ്മാനിക്കുന്നതാണ്. കൂടാതെ പ്രസ്തുത പരിഹാര മാര്‍ക്ഷങ്ങള്‍ നടപ്പില്‍ വരുത്തുന്നതിനും, പ്രചരിപ്പിക്കുന്നതിനുമുള്ള നടപടികള്‍ സംസ്ഥാന കൃഷി വകുപ്പ് കൈക്കൊള്ളുന്നതാണെന്ന് കൃഷിഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് (www.vaigaagrihack.in, www.vaigakerala.com) എന്നീ സൈറ്റുകള്‍ സന്ദര്‍ശിക്കുകയോ 9383470061, 9383470025 ല്‍ ബന്ധപ്പെടുകയോ ചെയ്യുക.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *