Krishideepam News

കവര്‍ സ്റ്റോറി

വൈഗ 2020 : ശംഖുമുഖം കടല്‍ത്തീരത്തെ മണല്‍ ശില്‍പം ശ്രദ്ധേയമായി

വൈഗ 2020 : ശംഖുമുഖം കടല്‍ത്തീരത്തെ മണല്‍ ശില്‍പം ശ്രദ്ധേയമായി

തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് നടക്കുന്ന വൈഗ 2020 അന്തര്‍ദേശീയ ശില്‍പശാലയും പ്രദര്‍ശനത്തോടനുബന്ധിച്ച് ശംഖുമുഖം കടല്‍ത്തീരത്ത് ഒരുക്കിയ മണല്‍ശില്‍പം ശ്രദ്ധേയമായി. ദീപക്ക് മൗത്താട്ടിലാണ് മണല്‍ശില്‍പ്പമൊരുക്കിയത്. ജനുവരി നാല് മുതല്‍

പൂപ്പൊലി : അന്താരാഷ്ട്ര പുഷ്‌പോത്സവം ജനുവരി 1 മുതല്‍ 12 വരെ

പൂപ്പൊലി : അന്താരാഷ്ട്ര പുഷ്‌പോത്സവം ജനുവരി 1 മുതല്‍ 12 വരെ

കേരള കാര്‍ഷിക സര്‍വകലാശാലയുടെ നേതൃത്വത്തില്‍ അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ജനുവരി 1 മുതല്‍ 12 വരെ പൂപ്പൊലി 2020 നടത്തപ്പെടും. കേരളത്തിന്റെ കാര്‍ഷിക ടൂറിസം

കാര്‍ഷിക വാര്‍ത്തകള്‍

‘വെറ്ററിനറി ഡോക്ടറോട് ചോദിക്കാം’ : ഓൺലൈൻ കർഷക സൗഹാർദ്ദ സംവാദ പരമ്പര തുടങ്ങി.

കേരള വെറ്ററിനറി ആൻറ് അനിമൽ സയൻസസ് സർവ്വകലാശാലയുടെ സംരംഭകത്വ വിഭാഗത്തിന്റെ കീഴിലുള്ള അക്കാദമിക് സ്റ്റാഫ് കോളേജും ഡയറക്ട്രേറ്റ് ഓഫ് ഫാംസും കൂടി  ജൂൺ മാസം 3 മുതൽ 30 വരെയുള്ള ദിവസങ്ങളിലായി നടത്തുന്ന 20 വിദഗ്‌ധ പ്രഭാഷണങ്ങൾ അടങ്ങുന്ന 'വെറ്ററിനറി ഡോക്ടറോട്

ഒരു കോടി ഫലവൃക്ഷത്തൈകള്‍ നട്ടുവളര്‍ത്തല്‍ : വിതരണം ജൂണ്‍ 5 മുതല്‍

സംസ്ഥാനത്തിന്‍റെ തനത് ഫലവൃക്ഷങ്ങളും വിദേശത്ത് നിന്ന് കൊണ്ട് വന്ന് നട്ടുപിടിപ്പിച്ച്  വിളയിക്കാന്‍ കഴിയുന്നതുമായ ഫലവര്‍ഗ്ഗങ്ങളുമായ പ്ലാവ്, മാവ്, മാതളം, പാഷന്‍ ഫ്രൂട്ട്, പനീര്‍ ചാമ്പ, സപ്പോട്ട, അവക്കാഡോ, ഓറഞ്ച്, പേരക്ക, നാരകം, മുരിങ്ങ, കറിവേപ്പ്, വാളന്‍പുളി, കുടംപുളി, റമ്പൂട്ടാന്‍, കടച്ചക്ക,   

ജൈവകൃഷി

വിഷരഹിത പച്ചക്കറികൃഷി

പച്ചക്കറി കൃഷിക്ക് ജൈവകീടനാശിനി ഉണ്ടാക്കുന്നത്

80 മില്ലി ലിറ്റര്‍ വേപ്പെണ്ണയിലേക്ക് 20 മില്ലി ലിറ്റര്‍ ആവണക്കെണ്ണ കൂട്ടിച്ചേര്‍ത്ത മിശ്രിതം തയ്യാറാക്കുക. ഇതിലേക്ക് ആറ് ഗ്രാം ബാര്‍സോപ്പ് അമ്പത് മില്ലി ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച ലായനി സാവധാനം ഒഴിച്ച് ഇളക്കി യോജിപ്പിക്കുക. ഈ മിശ്രിതം ആറ് ലിറ്റര്‍ വെള്ളത്തില്‍

മട്ടുപ്പാവിലെ പച്ചക്കറി കൃഷിക്ക് സുമ നരേന്ദ്രയെ മാതൃകയാക്കാം

വെണ്ട, തക്കാളി, വഴുതന, പച്ചമുളക്, സാലഡ്, വെള്ളരി, കാബേജ്, ക്വാളിഫ്‌ളവര്‍, ബീന്‍സ്, ബീറ്റ്രൂട്ട്, കോവല്‍, നിത്യവഴുതന, ചീര, ഇഞ്ചി, മഞ്ഞള്‍ തുടങ്ങിയവ സുമയുടെ മട്ടുപ്പാവ് കൃഷിയിലെ പ്രധാന ഇനങ്ങളാണ്. 198 സ്‌ക്വയര്‍മീറ്ററില്‍ 845 ഗ്രോബാഗുകളാണ് ക്രമീകരിച്ചിരിക്കുന്നത്. സ്യൂഡോമോണോസ്, ഫിഷ് അമിനോ ആസിഡ്,

പഴവര്‍ഗ്ഗ കൃഷി

കൃഷി-പുതിയസംരംഭങ്ങള്‍

Also Read

 • ക്ഷീര ദിനത്തിൽ പിറന്നാൾ മധുരവുമായി ക്ഷീര ശിൽപ്പി പി.ടി. മത്തായി

  ക്ഷീര ദിനത്തിൽ പിറന്നാൾ മധുരവുമായി ക്ഷീര ശിൽപ്പി  പി.ടി. മത്തായി  കൽപ്പറ്റ:ക്ഷീര ദിനത്തിൽ പിറന്നാൾ മധുരവുമായി ക്ഷീര ശിൽപ്പി  പി.ടി. മത്തായി.കുടിയേറ്റ കർഷകനായ പി.ടി മത്തായി വെള്ളമുണ്ട പഞ്ചായത്തിലെ  ബാണാസുര മലനിരകളുടെ ഭാഗമായ  പുവുരിഞ്ഞി മലയുടെ താഴ്‌വാരത്തിലാണ് കാർഷിക ക്ഷീരമേഖലയിൽ  വിജയ ഗാഥ രചിച്ചത്. . മത്തായിയുടെ ജന്മദിനംലോക ക്ഷീര ദിനമായ  ജൂൺ  1 തന്നെയാണ്. ഇത് പറയുമ്പോൾ മത്തായിയുടെ  മുഖത്തും   സന്തോഷം പ്രതിഫലിക്കുന്നത് കാണാം. ഈ ജന്മം  ക്ഷീര കർഷകർക്ക് വേണ്ടിയുള്ളതാണ്.. കേരളത്തിൽ നൽപത് വർഷക്കാലം വെള്ളമുണ്ട ക്ഷീരോൽപാദക സഹകരണ സംഘത്തിൻ്റെ അമരത്തിരുന്നു.അതും കേരളത്തിൽ ആർക്കും ലഭിക്കത്ത അംഗികാരം തുടർച്ചയായി  നാൽപത് വർഷം പ്രസിഡണ്ട് പദവി വഹിക്കുന്നു. കേരളത്തിൽ ഇത്തരത്തിലുള്ള ഭാഗ്യം ലഭിച്ച ക്ഷീരകർഷർ  അപൂർവ്വമാണ്. അധ്വാനമാണ് ആരോഗ്യത്തിന് നിലനിൽപ്പിന് പ്രധാനമെന്ന് യുവതലമുറയക്ക്  മുമ്പിൽ  പ്രവർത്തികളിലൂടെ തെളിയിച്ച കർഷകനും വയനാട്ടിൽ വേറെയില്ല . പ്രായം 75 കഴിഞ്ഞു മുപ്പത് ലിറ്റർ പാൽ  കാലത്ത് എഴുന്നേറ്റ്  കറന്ന് ക്ഷീരരസംഘത്തിൽ അളക്കുന്ന മാതൃക കർഷകൻ കൂടിയാണ് മത്തായി ചേട്ടൻ.   എഴുപത്തിയഞ്ച് വയസ്സിനിടയിൽ ഒരു രൂപ പോലും ധാനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വായ്പയെടുക്കാതെയാണ് ക്ഷീരസമൃദ്ധിയിലൂടെ പുഞ്ചിരി തൂകി ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നത്  .പതിനൊന്നാം ക്ലാസ് വിദ്യാഭ്യാസത്തിനുശേഷം പിതാവിൻ്റെ പാത പിൻന്തുടർന്ന് കാർഷിക മേഖലയിലേക്ക് നടന്നുനീങ്ങിയ മത്തായി ചേട്ടൻ രാഷ്ട്രീയരംഗത്തും സജീവസാന്നിധ്യമായിരന്നു.വേണമെങ്കിൽ ഒരു സർക്കാർ ജോലിയൊക്കെ ലഭിക്കുമായിരുന്നു.ചെറുപ്പത്തിലെ തന്നെ കൃഷിയോടുള്ള സ്നേഹം കരാണം ഉപേക്ഷിച്ചു. കൃഷിയിൽ നിന്നും ലഭിക്കുന്ന സന്തോഷം മറ്റ് മേഖലയിൽ നിന്നും ലഭിക്കില്ലാന്ന് മത്തായി ചേട്ടൻ പറയുന്നത്. കാർഷിക മേഖലക്ക്   ഒപ്പം  പാൽ  വിറ്റ് ജീവിതം മുന്നോട്ടു കൊണ്ടു പോകുമ്പോഴാണ് കർഷകർക്കായി വെള്ളമുണ്ടയിൽ ക്ഷീര സംഘം രൂപവൽക്കരിക്കാനുള്ള  ആലോചന മനസ്സിലേക്ക് എത്തിയത്. ബാക്കിയുള്ള കഥ ചേട്ടൻ പറഞ്ഞു തരും . ഒമ്പത് ഡയറക്ടർമാർ അടങ്ങുന്ന  ഒരു സംഘം രൂപികരിച്ചിട്ട്  40 വർഷം പൂർത്തിയാവുന്നു.  മത്തായി ചേട്ടൻ്റെ നേതൃത്വത്തിൽ ക്ഷീരസംഘം തുടങ്ങിയ കാലഘട്ടത്തിൽ ഇരുപത്  പാൽ മാത്രമാണ് ഉണ്ടയിരുന്നത്. യു.പി സ്കൂളിൽ ചേർന്നുള്ള കെട്ടിടത്തിലായിരുന്നു സംഘത്തിൻ്റെ പ്രവർത്തനം. പായസം വെച്ചും പാലായും വീടുകളിൽ എത്തിച്ചു നൽകിയുമാണ് തുടക്കം.. ഹോട്ടലുകളിൽ പാൽ മുഴുവൻ എടുക്കില്ലയിരുന്നു കാർഷികമേഖലയുടെ നിലനിൽപ്പിന് അടിസ്ഥാനം തന്നെ കാലിവളർത്തൽ ആണെന്ന് തിരിച്ചറിഞ്ഞ മത്തായി കൂടുതൽ കർഷകരെ ക്ഷീരമേഖലയിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചു.ഇതിന് പല പദ്ധതികളിൽ ഉൾപ്പെടുത്തി നിരവധി കർഷകർക്ക് പശുക്കളെയും എത്തിച്ചു നൽകി. അര കുപ്പിയും ഒരു കുപ്പിയും പാൽ കറന്നു ജീവിതം തള്ളിനീക്കിയ കർഷകർക്ക് സങ്കരയിനം പശുക്കളെ നൽകിയും  ക്ഷീരോൽപാദക സഹകരണ സംഘത്തിൻ്റെ പ്രവർത്തനം വിപുലപ്പെടുത്തി പാലിന്റെ അളവ് വർദ്ധിപ്പിച്ചു. ബാക്കിയുള്ള ചരിത്രം മത്തായിച്ചേട്ടൻ വിവരിക്കുകയാണ്. സങ്കരയിനം പശുക്കളി ലേക്കുള്ള കർഷകരുടെ കടന്ന് വരൽ പാൽ ഉൽപ്പാദന മേഖലയിൽ വലിയ മാറ്റത്തിന് ഇടവരുത്തി.സ്വന്തമായി മുൻകൈയെടുത്ത് തുടക്കം കുറിച്ച ക്ഷീരസസംഘത്തിൻ്റെ ക്ഷീരമേഖലയ്ക്ക് ആശ്വാസവെളിച്ചമേകി പലപ്രതിസന്ധിഘട്ടങ്ങളിലും കർഷകരെ  പിടിച്ചുനിർത്തിയത് ക്ഷീരമേഖല തന്നെയാണന്ന്  മത്തായി ചേട്ടൻ പറയും.  സ്ഥിരവരുമാനവും  കൃത്യമായ വിലയും നൽകി കർഷകൻ്റെ കൂടപ്പിറപ്പായി വെള്ളമുണ്ട ക്ഷീരോൽപാദക സഹകരണ സംഘം മാറിക്കഴിഞ്ഞു അര കുപ്പിയും ഒരു കുപ്പിയും കാവൽ നിൽക്കുന്ന കാലം മാറി സംഘത്തിൻറെ വളർച്ചയിൽ കർഷകരുടെ കൂടെ ചേർന്ന് സംഘത്തിൻറെ തെരഞ്ഞെടുപ്പുകളിൽ വീണ്ടും വീണ്ടും മത്തായിച്ചേട്ടൻ ഉൾപ്പെടെയുള്ളവർ വിജയിച്ചു. അന്ന് മുതൽ പ്രസിഡണ്ടയായി  തന്നെ ഇന്നും തുടരുകയാണ്. എഴുപത്തിയഞ്ചാമത്തെ വയസ്സിലും മത്തായി ചേട്ടനും ഭാര്യയും  സന്തോഷത്തിലാണ്.പശു ഒരു വീടിൻറെ ഐശ്വര്യം.. പശുക്കൾ ഇല്ലാതെ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ തനിക്കും ഭാര്യ മേരി ചേച്ചിക്കും സാധ്യമല്ലന്നാണ് മത്തായി ചേട്ടൻ പറയുന്നത്. കാരണം ഞങ്ങളുടെ കുടുംബത്തിൻ്റെ വിജയത്തിനു പിന്നിലെ  വിജയരഹസ്യവും ഇത് തന്നെയാണ്. മക്കൾ എല്ലാവരെയും നല്ല നിലയിൽ വിവാഹം ചെയ്ത് അയക്കാനും കഴിഞ്ഞു.

 • കാര്‍ഷിക മൊത്ത വിപണന കേന്ദ്രത്തില്‍ കടമുറി വാടകയ്ക്ക്

  കേരള സര്‍ക്കാരിന്റെ കീഴില്‍ അമ്മായിപ്പാലത്ത് സ്ഥിതി ചെയ്യുന്ന കാര്‍ഷിക മൊത്ത വിപണന കേന്ദ്രത്തില്‍ 3.8 X 5.6 മീറ്റര്‍ വിസ്തൃതിയുള്ള കടമുറികള്‍ വാടകയ്ക്ക് നല്‍കുന്നു.  താല്‍പര്യമുള്ള കര്‍ഷക ഗ്രൂപ്പുകള്‍, സൊസൈറ്റികള്‍ ജൂണ്‍ 20നകം ഓഫീസുമായി ബന്ധപ്പെടണം.  ഫോണ്‍ 04936 223192.

 • ജൂൺ ഒന്ന് ക്ഷീര ദിനം : വാസ്തു വിദ്യയിലെ ഡോക്ടർ പ്രസൂൺ ക്ഷീരമേഖലയിലെ നായകനായി

  സി.വി. ഷിബു.കൽപ്പറ്റ : നാലുകെട്ടിനെക്കുറിച്ച് ഗവേഷണം നടത്തി നേടിയ ഡോക്ടറേറ്റ് പോലെ വിശേഷണങ്ങള്‍ പലതുണ്ട്വാസ്തു കലയിൽ പ്രാവീണ്യമുള്ള വയനാട് പനമരം അമ്പലക്കര ഡോ. പ്രസൂണ്‍ പൂതേരിയെക്കുറിച്ച് പറയാന്‍. എന്നാലിന്ന് പ്രസൂണ്‍ അറിയപ്പെടുന്നത് കാര്‍ഷിക മേഖലയിലെ പുതുനാമമായ അഗ്രിപ്രണര്‍ അല്ലെങ്കില്‍ കാര്‍ഷിക സംരംഭകന്‍ എന്ന പേരിലാണ്. ക്ഷീരമേഖലയേയും കൃഷിയേയും സമുന്നയിപ്പിച്ച് കൃഷിയധിഷ്ഠിതമായ സംരംഭത്തിലൂടെ വരുമാനവും ലാഭവും അതിലൂടെ നാടിന്‍റെ വികസനവുമെന്ന സ്വപ്നമാണ് ഇന്ന് പ്രസൂണിനുള്ളത്. പരമ്പരാഗത കാര്‍ഷിക കുടുംബമായ പനമരം മോഹനൻ പൂതേരിയുടെയും പ്രീതയുടെയും മകനായ പ്രസൂണിന് പഠനകാലത്തും കൃഷിയോടായിരുന്നു ഏറെ താല്‍പര്യം. എങ്കിലും പഠനം ഉപേക്ഷിച്ചില്ല. അങ്ങനെയാണ്  വാസ്തു കലകളെ കുറിച്ചും  കേരളത്തിലെ നാലുകെട്ടുകളെക്കുറിച്ച് പഠിച്ച് ഗവേഷണം നടത്തി ഡോക്ടറേറ്റ് നേടിയത്.സ്വന്തമായുള്ള അഞ്ചേക്കര്‍ സ്ഥലത്തും പാട്ടത്തിനെടുത്ത പത്ത് ഏക്കര്‍ സ്ഥലത്തുമായി ഡയറി ഫാം നടത്തിവരികയാണ് ഡോ. പ്രസൂണ്‍. അച്ഛന്‍റെ കാലം മുതല്‍ പശുവളര്‍ത്തലും കൃഷിയുമൊക്കെയുണ്ടായിരുന്നെങ്കിലും താന്‍ ഈ മേഖലയിലേക്ക് കടന്നുവന്നിട്ട് ഏകദേശം ഒരു പതിറ്റാണ്ടോളമെ ആയിട്ടുള്ളു എന്ന് പ്രസൂണ്‍ പറയുന്നു. എച്ച്.എഫ്,ജേഴ്സി ഇനങ്ങളില്‍പെട്ട മുപ്പത്തിനാല് പശുക്കളാണ് ഫാമിലുള്ളത്. ഇതേ സ്ഥലത്ത് തന്നെ ഇവയ്ക്കാവശ്യമായ പുല്‍കൃഷിയും നടത്തിവരുന്നുണ്ട്. പ്രസവിച്ച് മൂന്ന് മാസം കഴിയുമ്പോള്‍ കിടാരികളെ കര്‍ണാടകയിലെ കര്‍ഷകര്‍ക്ക് വളര്‍ത്താന്‍ നല്‍കും. ഏകദേശം ഒരു വര്‍ഷം കഴിയുമ്പോള്‍ ഇവയെ വയനാട്ടിലെ ഫാമിലേക്ക് തന്നെ തിരിച്ചുകൊണ്ടുവരും. നേപ്പാളി കുടുംബത്തില്‍ പെട്ട നാലു തൊഴിലാളികളും നാട്ടുകാരനായ ഒരു സൂപ്പര്‍വൈസറും സ്ഥിരമായി പശുപരിപാലന രംഗത്തുണ്ട്. തീറ്റ, പശുക്കളെ കുളിപ്പിക്കല്‍, കറവ, പാല്‍ സൊസൈറ്റിയിലെത്തിക്കല്‍ എന്നിവയെല്ലാം ഈ തൊഴിലാളികളെ ഉപയോഗിച്ചാണ് ചെയ്യുന്നത്. പ്രതിദിനം അഞ്ഞൂറ് ലിറ്റര്‍ പാല്‍ ഡോ. പ്രസൂണിന്‍റെ ഡയറിഫാമില്‍ ഉല്‍പാദിപ്പിക്കുന്നു.സാധാരണ പശുക്കള്‍ക്ക് നല്‍കുന്ന പുല്ലും തീറ്റയും കൂടാതെ ചോളം മുളപ്പിച്ച് അഡീഷണല്‍ പോഷണമായി നല്‍കുന്നു. തൊഴിലാളികള്‍ക്കും വീട്ടിലേക്കും പാചകത്തിനാവശ്യമായ മുഴുവന്‍ പാചകവാതകവും ബയോഗ്യാസ് പ്ലാന്‍റില്‍ നിന്ന് ഉത്പാദിപ്പിക്കുന്നു. ചാണകവും ബയോഗ്യാസ് പ്ലാന്‍റില്‍ നിന്ന് പുറത്തുവരുന്ന സ്ലറിയും പുല്‍കൃഷിക്കും മറ്റ് കൃഷികള്‍ക്കും വളമായി ഉപയോഗിക്കുന്നു. ഭാവിയില്‍ സ്ലറിയും ചാണകവും വില്‍പ്പന നടത്താനും ഡയറിഫാമില്‍ പശുക്കളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും ഡോ. പ്രസൂണ്‍ പദ്ധതിയിടുന്നുണ്ട്.വയനാട് ജില്ലയിലെ മികച്ച ഡയറി ഫാമുകളിലൊന്നാണ് ഡോ. പ്രസൂണിന്‍റേത്. ഗുണമേന്മയും ശുദ്ധിയുമുള്ള പാല്‍ ഉപഭോക്താക്കള്‍ക്ക് എത്തിച്ചുനല്‍കുകയാണ് ചെയ്യുന്നത്. ഈ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി വസുധ (വയനാട് സൂപ്രീം ഡയറി കമ്പനി) എന്ന പേരില്‍ ഒരു സംരംഭം തന്നെ ക്ഷീര-കാര്‍ഷിക മേഖലയില്‍ ഡോ. പ്രസൂണ്‍ ആരംഭിച്ചിട്ടുണ്ട്.. സമാനമായ മറ്റ് അഗ്രിസംരംഭകരില്‍ നിന്നും ഡയറി ഫാമുകളില്‍ നിന്നും പാല്‍ ശേഖരിച്ച് വസുധയുടെ പേരില്‍ വിപണിയിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. പാല്‍ കൂടാതെ തൈര്, നെയ്യ് എന്നിവയും ആവശ്യക്കാര്‍ക്ക് എത്തിച്ചുനല്‍കും. പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ ഡയറി ഡിപ്പാര്‍ട്ട്മെന്‍റിന്‍റേയും ക്ഷീരവികസന വകുപ്പിന്‍റെയും സാങ്കേതിക സഹായങ്ങളും വിദഗ്ധോപദേശവും ലഭിച്ചുവരുന്നുണ്ട്. ഇതിനായി പ്ലാന്‍റും സജ്ജീകരിച്ചുകഴിഞ്ഞു. പള്ളിക്കുന്നിൽ പ്രവര്‍ത്തിക്കുന്ന പാല്‍ സംസ്ക്കരണ കേന്ദ്രത്തില്‍ മണിക്കൂറില്‍ അഞ്ഞൂറ് ലിറ്റര്‍ പാല്‍ സംസ്‌കരിക്കാൻ പറ്റും. വയനാട്ടിലെ പാല്‍ വയനാട്ടില്‍ തന്നെ ആദ്യഘട്ടത്തില്‍ വിറ്റഴിക്കാനാണ് പദ്ധതിയിടുന്നത്. വസുധയുടെ പ്രചരണത്തിനും മാര്‍ക്കറ്റിംഗിനും മറ്റുമായി ഇതിനോടകംതന്നെ ആറോളം ജീവനക്കാരെ നിയമിച്ചുകഴിഞ്ഞു. ഇവര്‍ക്ക് വിദഗ്ധ പരിശീലനവും നല്‍കികഴിഞ്ഞു. പ്രതിദിനം 2,30,000 ലിറ്റർ പാൽ ഉല്പാദിപ്പിക്കുന്ന വയനാട്ടിൽ കാൽ ലക്ഷത്തോളം പേർ ക്ഷീരമേഖലയെ മാത്രം ആശ്രയിച്ചാണ് ഉപജീവനം നടത്തുന്നത്. അവർക്ക് താങ്ങായി വയനാടിന്റെ സ്വന്തം കാർഷിക സംരംഭകനായി മാറാൻ ഒരുങ്ങുകയാണ് ഡോ. പ്രസൂൺ പൂതേരി.ഡയറി ഡയറി ഫാം ഓണേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി കൂടിയാണ് ഡോക്ടർ പ്രസൂൺ പൂതേരി . 

 • കൃഷിയോഗ്യമല്ലാത്ത കുന്ന് കാർഷിക വിളയാക്കിയ കർഷകൻ

  കൃഷിയോഗ്യമല്ലാത്ത കുന്ന് കാർഷിക വിളയാക്കിയ കർഷകൻ    . വയനാട്  തിരുെല്ലി തൃശ്ശിലേരി കാടാങ്കോട്ട് രവീന്ദ്രനാണ് കൃഷിയോഗ്യമല്ലാത്ത കുന്നിൽ കൃഷിയിറക്കിയത്. തികച്ചും കുന്നായതിനാൽ ഒന്നരേക്കർ നിലം വർഷങ്ങളോളം കൃഷി ചെയ്യാതെ അവസ്ഥയായിരുന്നു. എന്നാൽ കോറോണയുമായി  ബന്ധപെട്ട് ദീർഘനാളത്തെ ലോക്ക് ഡൗണിൽ പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യത്തിലാണ് ഭാര്യ സാവിത്രി, മക്കളായ വിഷ്ണു, അരവിന്ദ് എന്നിവരുടെ ഒരു മാസെത്തെ അദ്ധ്വാന ഫലമായാണ് ഒന്നരേക്കർ കുന്നിൽ പൂവൻ വാഴയും മരച്ചീനി കൃഷിയും ഇവർ ഇറക്കിയത്. എന്നാൽ കോവിഡ് 19 നു മായി ബന്ധപെട്ട ലോക്ക് ഡൗൺ മാസങ്ങൾ നീണ്ടാൽ ഭക്ഷ്യക്ഷാമം നേരിടാതിരിക്കാൻ സ്ഥലമുള്ളവർ കൃഷിയിൽ സജ്ജമാകണമെന്ന മുഖ്യമന്ത്രിയുടെ വാക്കുകളും കുടുംബത്തിന് പ്രചോദനമായി .കുടുംബത്തിന്റെ  കഠിനപ്രയത്നത്തിൽ  കുന്നിന്റെ ചെരുവുകളിൽ മണ്ണ് കൊണ്ട് തന്നെ തട്ടുകളാക്കി മാറ്റിയാണ് മരച്ചീനിയും ഞാലിപൂവനും കൃഷിയിറക്കിയത്.

 • ഫലവര്‍ഗങ്ങളുടെ ഉത്പാദനം വര്‍ധിപ്പിക്കല്‍: ഒന്നാംഘട്ടം തൈവിതരണം പരിസ്ഥിതി ദിനത്തില്‍ ആരംഭിക്കും

  കൽപ്പറ്റ :-സംസ്ഥാനത്തു ഫലവര്‍ഗങ്ങളുടെ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനു ആവിഷ്‌കരിച്ച ഒരു കോടി തൈ നടീല്‍ പദ്ധതിയില്‍ ഒന്നാംഘട്ടം തൈ വിതരണം പരിസ്ഥിതി ദിനത്തില്‍ ആരംഭിക്കും. രണ്ടാംഘട്ടം വിതരണം ജൂലൈ ആദ്യവാരം തുടങ്ങും. സെപ്റ്റംബറില്‍ തൈ നടീല്‍ പൂര്‍ത്തിയാക്കും. മാങ്ങ, ചക്ക, മാതളം, പാഷന്‍ഫ്രൂട്ട്, പനീര്‍ ചാമ്പ, സപ്പോട്ട, അവക്കാഡോ, ഓറഞ്ച്, പേരക്ക, നാരങ്ങ, മുരിങ്ങ, കറിവേപ്പ്, വാളന്‍പുളി, കൊടംപുളി, റമ്പൂട്ടാന്‍, കടച്ചക്ക, മാഗോസ്റ്റീന്‍, ചാമ്പക്ക, നേന്ത്രന്‍, ഞാലിപ്പൂവന്‍  തുടങ്ങി 21 ഇനം ഫലവര്‍ഗങ്ങളുടെ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനു ആവിഷ്‌കരിച്ചതാണ് പദ്ധതി. കൃഷി, തദ്ദേശസ്വയംഭരണം, വിദ്യാഭ്യാസം, വനം  വകുപ്പുകള്‍ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാനത്തെ 23 കാര്‍ഷിക-പാരിസ്ഥിതിക പ്രദേശങ്ങളിലും ഭൂപ്രകൃതിക്കു യോജിച്ച തൈകളാണ് നട്ടുപരിപാലിക്കുക. വീട്ടുവളപ്പുകള്‍, പൊതുസ്ഥലങ്ങള്‍, പാതയോരങ്ങള്‍, സര്‍ക്കാര്‍ കെട്ടിടവളപ്പുകള്‍, സ്‌കൂള്‍വളപ്പുകള്‍, വിനോദസഞ്ചാരകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെയും കുടുംബശ്രീ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, സന്നദ്ധസംഘടനാപ്രവര്‍ത്തകര്‍ എന്നിവരുടെയും സഹായത്തോടെയാണ് തൈകള്‍ നടുക. കൃഷി വകുപ്പിനു കീഴിലുള്ള ഫാമുകള്‍, കാര്‍ഷിക കര്‍മസേന, വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍ കേരള, അഗ്രോ സര്‍വീസ് സെന്റര്‍/കാര്‍ഷിക കര്‍മസേന,  കാര്‍ഷിക സര്‍വകലാശാല എന്നിവിടങ്ങളില്‍ ഉത്പാദിപ്പിക്കുന്നതില്‍ ഗ്രാഫ്റ്റ്, ലെയര്‍ ടിഷ്യൂ കള്‍ച്ചര്‍ ഒഴികെ ഫലവൃക്ഷത്തൈകള്‍ സൗജന്യമായാണ്  പദ്ധതിയില്‍ വിതരണം  ചെയ്യുന്നത്. ഗ്രാഫ്റ്റ്, ലെയര്‍ ടിഷ്യൂ കള്‍ച്ചര്‍ തൈകള്‍ക്കു വിലയുടെ 25 ശതമാനം ഈടാക്കും. കൃഷി വകുപ്പു നിശ്ചയിച്ച നിരക്കില്‍ തൈകള്‍ വിതരണത്തിനു ശേഖരിക്കും. തൊഴിലുറപ്പു പദ്ധതിയില്‍ ഉത്പാദിപ്പിക്കുന്ന തൈകളുടെ വിതരണം പൂര്‍ണമായും സൗജന്യമാണെങ്കിലും ഗുണഭോക്തൃകൂടുംബം തൊഴില്‍ കാര്‍ഡുള്ള പാര്‍ശ്വവത്കൃത വിഭാഗത്തില്‍പ്പെട്ടതാകണം. വനം വകുപ്പ് ഉത്പാദിപ്പിക്കുന്ന തൈകള്‍ സൗജന്യമായി ലഭ്യമാക്കും. ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും മുന്‍ഗണന നല്‍കും. ജില്ലാതലത്തില്‍ ജില്ലാ കലക്ടര്‍ അധ്യക്ഷനായി രൂപീകരിക്കുന്ന കമ്മിറ്റിക്കായിരിക്കും തൈവിതരണം, നടീല്‍, പരിപാലനം എന്നിവയുടെ ഏകോപനച്ചുമതല. തദ്ദേശസ്ഥാപനങ്ങള്‍ക്കാണ് തൈ വിതരണപ്പട്ടിക തയാറാക്കേണ്ട ഉത്തരവാദിത്തം.  തദ്ദേശസ്ഥാപനതലത്തിലുള്ള കാര്‍ഷിക സമിതി തീരുമാനം അനുസരിച്ചായിരിക്കും പൊതു ഇടങ്ങളില്‍ തൈ നടീല്‍. പരിപാലനം തദ്ദേശ സ്ഥാപനങ്ങള്‍, കുടുംബശ്രീ, സന്നദ്ധസംഘടനകള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവ മുഖേന നടത്തും. ഒന്നും രണ്ടും ഘട്ടങ്ങളിലെ തൈ വിതരണവും നടീലും സമയബന്ധിതമായി നടത്തിയെന്നു അതതു കാര്‍ഷിക വികസന സമിതികള്‍ ഉറപ്പുവരുത്തണം. ഓരോ ജില്ലയ്ക്കും അനുവദിക്കുന്ന തൈകള്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍മാരുടെ നേതൃത്വത്തില്‍  തദ്ദേശസ്ഥാപനങ്ങളില്‍ എത്തിക്കണം. തദ്ദേശസ്ഥാപനത്തില്‍നിന്നു ലഭിക്കുന്ന തൈകള്‍ കൃഷി ഓഫീസറുടെ ഉത്തരവാദിത്തത്തിലാണ് ഗുണഭോക്താക്കള്‍ക്കു നല്‍കേണ്ടത്.  വയനാട്ടില്‍ വിതരണം ചെയ്യുന്നതു 6.47 ലക്ഷം തൈകള്‍കല്‍പറ്റ-ഫലവര്‍ഗങ്ങളുടെ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനു വയനാട്ടില്‍ രണ്ടു ഘട്ടങ്ങളിലായി വിതരണം ചെയ്യുന്നതു 6.47 ലക്ഷം തൈകള്‍. ഇതില്‍ 4.03 ലക്ഷം തൈകള്‍ കൃഷി വകുപ്പു മുഖേനയും 2.44 ലക്ഷം തൈകള്‍ വനം വകുപ്പുമാണ് വിതരണത്തിനു ലഭ്യമാക്കുന്നത്. കൃഷി വകുപ്പു മുഖേന ഒന്നാംഘട്ടത്തില്‍ 1.57 ലക്ഷം തൈകളാണ് വിതരണം ചെയ്യുന്നതെന്നു ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബാക്കി തൈകളുടെ വിതരണം രണ്ടാം ഘട്ടത്തില്‍ നടത്തും. ഒന്നാംഘട്ടത്തില്‍ വിതരണം ചെയ്യുന്ന തൈകളുടെ നടീല്‍  ജൂണ്‍ 30നകവും രണ്ടാം ഘട്ടത്തിലേതു സെപ്റ്റംബര്‍ അവസാനത്തോടെയും പൂര്‍ത്തിയാക്കും.അമ്പലവയല്‍ പ്രദേശിക ഗവേണകേന്ദ്രം ഒരു ലക്ഷം ഫലവൃക്ഷത്തൈകളും വിഎഫ്.പി.സി.കെ 15,000 ഫലവൃക്ഷത്തൈകളും 58,500 വാഴക്കന്നുകളും അഗ്രോ സര്‍വീസ് സെന്റര്‍/കാര്‍ഷിക കര്‍മസേന 89,200 ഫലവൃക്ഷത്തൈകളും 44,500 വാഴക്കുന്നുകളും വിതരണത്തിനു കൃഷി വകുപ്പിനു നല്‍കും. തൊഴിലുറപ്പ് പദ്ധതിയിലൂടെ  60,000-ഉം  കുടുബശ്രീയിലൂടെ  35,715-ഉം  ഫലവൃക്ഷത്തൈകളാണ് വിതരണം ചെയ്യുക. വനം വകുപ്പ് ചുഴലി, കുന്നമ്പറ്റ, മേലേ കുന്താണി, താഴെ കുന്താണി, ബേഗൂര്‍ നഴ്‌സറികളില്‍ ഉത്പാദിപ്പിച്ച പേര, ഞാവല്‍, പ്ലാവ്, നെല്ലി, സീതപ്പഴം, ചെറുനാരകം, ഉറുമാമ്പഴം, വാളംപുളി തുടങ്ങിയ ഫലവൃക്ഷത്തൈകളാണ് വിതരണം ചെയ്യുകയെന്നു സോഷ്യല്‍ ഫോറസ്ട്രി ഡി.എഫ്.ഒ എം.ടി.ഹരിലാല്‍ പറഞ്ഞു. പരിസ്ഥിതി ദിനത്തിലും തുടര്‍ന്നും നടുന്നതിനു കരിമരുത്, ഞാവല്‍, വേപ്പ്, മഹാഗണി, കുമിഴ്, ഉങ്ങ്, കുമിഴ്, താന്നി, കുടംപുളി, നീര്‍മരുത് തുടങ്ങിയ വൃക്ഷങ്ങളുടെ തൈകളും വനം വകുപ്പ് തയാറാക്കിയിട്ടുണ്ട്. വനം വകുപ്പിന്റെ അഞ്ചു നഴ്‌സറികളിലുമായി മൂന്നു ലക്ഷത്തോളം തൈകളാണ് പാകമായത്. 

 • വയനാട് ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ പി. ശാന്തി സർവീസിൽ നിന്ന് വിരമിച്ചു

  കൽപ്പറ്റ: വയനാട്  ജില്ലാ പ്രിൻസിപ്പൽ കൃഷി  ഓഫീസർ പി. ശാന്തി സർവീസിൽനിന്ന് വിരമിച്ചു.മലപ്പുറം എടപ്പാൾ സ്വദേശിയായ  പി ശാന്തി 1986-ൽ   കൃഷി വകുപ്പിലെ ഒരു പ്രോജക്ടിൽ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് മുഖേന  കൃഷി ഓഫീസറായി ജോലിയിൽ പ്രവേശിച്ചു. 1989 ലാണ് പി എസ് സി മുഖേന മലപ്പുറം ജില്ലയിൽ കൃഷി ഓഫീസർ ആയി സ്ഥിരനിയമനം ലഭിക്കുന്നത് . തുടർന്നു വിവിധ തസ്തികകളിൽ മലപ്പുറം, വയനാട് ,കോട്ടയം, എറണാകുളം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ ജോലി ചെയ്തു. വയനാട് ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ ആയിരിക്കെ ശനിയാഴ്ച  സർവീസിൽനിന്ന് വിരമിച്ചു.കൃഷി വകുപ്പ് നടപ്പിലാക്കിയ വിവിധ പദ്ധതികൾക്ക് നേതൃത്വം നൽകിയിരുന്നു. ഭർത്താവ് കെ. വി. സഞ്ജീവ് കൃഷി വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ചു.  മൂത്തമകൾ ശ്രുതി ഹോമിയോപതി  ഡോക്ടറാണ്. ഇളയ മകൾ ശ്രീലക്ഷ്മി മടിക്കേരി ഗവൺമെൻറ് മെഡിക്കൽ കോളേജിലെ മൂന്നാം വർഷ എം.ബി.ബി.എസ് വിദ്യാർഥിനിയാണ്.

 • കൃഷിയിടങ്ങളിലെ വെട്ടുകിളിസാന്നിദ്ധ്യം : അതീവ ജാഗ്രത വേണം

  കൽപ്പറ്റ:        കൃഷിയിടങ്ങളിലെ വെട്ടുകിളിസാന്നിദ്ധ്യത്തിനെതിരെ അതീവ ജാഗ്രത വേണമെന്ന് കൃഷി വകുപ്പ്. ജില്ലയിലെ ചിലഭാഗങ്ങളില്‍ വെട്ടുകിളിസമാനമായ പുല്‍ച്ചാടികളുടെ ആക്രമണം കര്‍ഷകരെ ആശങ്കപ്പെടുത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കോഫി ലോക്കസ്റ്റ് എന്ന് വിളിപ്പേരുള്ള ഓളാര്‍ക്കിസ് മിലിയാരിസ് പുല്‍ച്ചാടികളാണ് ജില്ലയിലെ ചില ഭാഗങ്ങളില്‍ കാണപ്പെട്ടത്. താരതമ്യേന വലിയ തോതില്‍ വിളകള്‍ നശിപ്പിക്കാത്തയിനം പുല്‍ച്ചാടികളാണ് ഇവ. അതേ സമയം വിവിധ വകഭേദങ്ങളിലായി പുല്‍ച്ചാടികള്‍ കാണപ്പെടുന്ന കൃഷിയിടങ്ങളില്‍ നിതാന്ത ജാഗ്രത പുലര്‍ത്തേണ്ടതും പുല്‍ച്ചാടികളും അവയുടെ വളര്‍ച്ചാ ഘട്ടത്തിലെ നിംഫുകളും പരിധി കവിഞ്ഞു പെരുകാതെ നോക്കേണ്ടതും അത്യാവശ്യമാണെന്ന് കല്‍പറ്റ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.        ആര്‍ത്രോപോഡ  ഫൈലം, ഇന്‍സെക്ട ക്ലാസ്സ് , ആക്രിഡിഡേ  കുടുംബം, ഓര്‍ത്തപ്‌റ്റെറ ഓര്‍ഡറില്‍ ഉള്‍പ്പെടുന്ന വലിയ പുല്‍ച്ചാടി ഇനങ്ങളെയാണ് വെട്ടുകിളി അഥവാ ലോക്കസ്റ്റ് എന്ന് പറയുന്നത്. അനുകൂല സാഹചര്യത്തില്‍ വളരെ പെട്ടെന്ന് വംശവര്‍ധന നടത്തുന്ന ഇവ നിംഫു ദശയില്‍, പൂര്‍ണ വളര്‍ച്ചയെത്തി ആക്രമണ സ്വഭാവത്തോടെ വളരെ ദൂരം കൂട്ടം കൂട്ടമായി സഞ്ചരിച്ച് സകല പച്ചപ്പുകളെയും തിന്നു നശിപ്പിക്കും. ആവാസ വ്യവസ്ഥയില്‍ ആവശ്യത്തിന് സസ്യങ്ങളും അനുകൂലായ ഊഷ്മാവ് , ഈര്‍പ്പം എന്നിവയും ലഭ്യമാവുമ്പോള്‍ വംശവര്‍ധന വേഗത വര്‍ദ്ധിക്കുകയും ഭൂവിഭാഗങ്ങള്‍ തന്നെ തിന്നു നശിപ്പിക്കുകയും ചെയ്യും.ഡിസര്‍ട്ട് ലോക്കസ്റ്റ് അഥവാ മരുഭൂമി വെട്ടുകിളികളാണ് ഇപ്പോള്‍ രാജസ്ഥാന്‍, ഗുജറാത്ത്, യു.പി,മധ്യപ്രദേശ്, സംസ്ഥാനങ്ങള്‍ കടന്ന് മഹാരാഷ്ട്ര വരെ തങ്ങളുടെ ആക്രമണ പരിധി വ്യാപിപ്പിച്ചിരിക്കുന്നത്. കിഴക്കന്‍ ഏത്യോപ്യ, സോമാലിയ, കെനിയ, ഉഗാണ്ട, ടാന്‍സാനിയ, ദക്ഷിണ സുഡാന്‍, എറിട്രിയ, ജിബൂട്ടി, മുതലായ ആഫ്രിക്കന്‍ രാജ്യങ്ങളിലെല്ലാം വിളനാശങ്ങള്‍ക്കും ഭക്ഷ്യക്ഷാമത്തിനും കാരണമായവയാണിവ.      രാജ്യത്തിന്റെ കോവിഡാനന്തര ഭക്ഷ്യ സുരക്ഷിതത്വത്തിന് വെട്ടുകിളികൂട്ടം ഉയര്‍ത്തുന്ന ഭീഷണി ചില്ലറയല്ല. കളയെന്നോ വിളയെന്നോ ഭേദമില്ലാതെ മണിക്കൂറുകള്‍ക്കകം ഒരു വിസ്തൃത ഭൂഭാഗത്തെ പച്ചപ്പപ്പാടെ ഇവ അകത്താക്കും. ഒരു ചതുരശ്ര കിലോമീറ്ററില്‍ 40 മുതല്‍ 80 ദശലക്ഷം എന്ന തോതില്‍ വെട്ടുകിളികള്‍ ഒരു കാര്‍ഷിക മേഖലയില്‍ പറന്നിറങ്ങുമ്പോള്‍ ഒരു ദിവസം കൊണ്ട് അവ തീര്‍ക്കുന്ന വിളനാശം ഏകദേശം 35000 മനുഷ്യര്‍ക്ക് ഒരു ദിവസം ആഹരിക്കേണ്ട ഭക്ഷണത്തിന് തുല്യമാണ്. ഇവയുടെ പറക്കല്‍ ശേഷി ഒരു ദിവസം ശരാശരി 150 കിലോമീറ്ററും. സാധാരണയായി ജൂലായ്,ഒക്ടോബര്‍ മാസങ്ങളിലാണ് വെട്ടുകിളികളുടെ ഇന്ത്യയിലേക്കുള്ള അധിനിവേശം ഉണ്ടാകാറുള്ളത്. എന്നാല്‍ ഇക്കുറി പതിവിലും നേരത്തേ, ഏപ്രില്‍ 11 നു തന്നെ ഇവ ഇന്തോ പാക് അതിര്‍ത്തി രേഖ കടന്നു രാജ്യത്തെത്തി. കാലം തെറ്റിയുള്ള ഈ കടന്നാക്രമണത്തിന് മുഖ്യകാരണം കാലാവസ്ഥാ വ്യതിയാനമാണെന്ന് ലോകഭക്ഷ്യ കാര്‍ഷിക സംഘടന ചൂണ്ടിക്കാട്ടുന്നു.      കൃഷിപരിപാലന മുറകളിലെ താളഭംഗവും കാലാവസ്ഥാ വ്യതിയാനവുമാണ് ജില്ലയുടെ ചിലഭാഗങ്ങളില്‍ ഇത്തരം കീടങ്ങളുടെ സാന്നിദ്ധ്യം വര്‍ദ്ധിപ്പിക്കുന്നത്. ഇവയെ നിയന്ത്രിക്കുന്നതിന് മെറ്റാറൈസിയം എന്ന മിത്രകുമിള്‍ 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചു തളിച്ചു കൊടുക്കാവുന്നതാണ്. വെളുത്തുള്ളി – വേപ്പെണ്ണ മിശ്രിതവും നിയന്ത്രണത്തിന് സഹായകമാണ്. കീടാക്രമണം നിയന്ത്രണാതീതമാകുമ്പോള്‍ ഓര്‍ഗാനോ ഫോസ്‌ഫേറ്റ് ജനുസ്സില്‍ പെടുന്ന കീടനാശിനികളാണ് ഉപയോഗിക്കേണ്ടത്. മാരകവീര്യമുള്ള രാസകീടനാശിനികളുടെ ഉപയോഗം ഒഴിവാക്കുന്നതിന് തുടക്ക ത്തില്‍തന്നെ സ്വീകരിക്കുന്ന  സംയോജിത കീട നിയന്ത്രണോപാധികള്‍ സഹായിക്കുമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.

 • നെല്‍കൃഷിയിറക്കാന്‍ പാടങ്ങളൊരുക്കിത്തുടങ്ങി

        സുഭിക്ഷ കേരളം പദ്ധതിയില്‍ തരിശുഭൂമികളില്‍ നെല്‍കൃഷി തിരിച്ചു കൊണ്ടു വരുന്ന പദ്ധതിക്ക് വെങ്ങപ്പള്ളിയില്‍ തുടക്കമായി. വെങ്ങപ്പള്ളിയിലെ ഓടംമൂട്ടില്‍ പാടശേഖര സമിതി പരിധിയില്‍ ഏറെക്കാലമായി തരിശായിക്കിടന്ന നാലരഏക്കര്‍ തരിശുപാടം പാട്ടത്തിനെടുത്ത്   നെല്‍കൃഷി ചെയ്യുന്നതിനായി സജ്ജമാക്കുന്നത് കാവുംമന്ദത്തുകാരനായ ഡേവിഡ് തൊട്ടിയില്‍ എന്ന കര്‍ഷകനാണ്. വെങ്ങപ്പള്ളി കൃഷിഭവന്‍ പരിധിയില്‍ തരിശുഭൂമികൃഷി വ്യാപിപ്പിക്കുന്ന യജ്ഞത്തിന് കൃഷി ഓഫീസര്‍ ടി.രേഖയും കൃഷി അസിസ്റ്റന്റ്മാരായ എം..സി.ചന്ദ്രികയും മഹേഷും നേതൃത്വം നല്‍കുന്നു. തരിശു ഭൂമികളില്‍ നെല്ല്, പച്ചക്കറി, കിഴങ്ങ്, ചെറുധാന്യ കൃഷി വ്യാപിപ്പി ക്കുന്നതിന് വിവിധ പദ്ധതി ആനുകൂല്യങ്ങളും ലഭ്യമാണെന്ന് അവര്‍ അറിയിച്ചു.

 • കാര്‍ഷിക കര്‍മസേനയിലേയ്ക്ക് അഗ്രിക്കള്‍ച്ചറല്‍ ടെക്നീഷ്യന്മാരെ നിയമിക്കുന്നു

  കുടപ്പനക്കുന്ന് കാര്‍ഷിക കര്‍മസേനയിലേയ്ക്ക് അഗ്രിക്കള്‍ച്ചറല്‍ ടെക്നീഷ്യന്മാരെ നിയമിക്കുന്നു. കാര്‍ഷിക മേഖലയിലെ വിദഗ്ദ്ധതൊഴിലാളികളുടെ ലഭ്യതകുറവ് കാര്‍ഷിക ഉത്പാദനത്തിന്‍റെ കുറവിനും കൃഷിഭൂമി തരിശാകുന്നതിനും കാരണമായി തീരുന്നു.  ഈ പ്രശ്നം പരിഹരിക്കുന്നതിനായി കുടപ്പനക്കുന്ന് കൃഷിഭവന്‍റെയും കാര്‍ഷികകര്‍മ്മസേനയുടെയും നേതൃത്വത്തില്‍ കാര്‍ഷിക മേഖലയില്‍ വിദഗ്ദ്ധരായ അഗ്രിക്കള്‍ച്ചറല്‍ ടെക്നീഷ്യന്മാരെ നിയമിക്കുന്നു. കര്‍ഷകര്‍ക്ക് മികച്ച സേവനം കുറഞ്ഞ ചിലവില്‍ ലഭ്യമാക്കുന്നതോടൊപ്പം യുവജനങ്ങള്‍ക്ക് മികച്ച തൊഴിലിനും ഈ സംരംഭം സഹായകമാകുന്നു.  കുടപ്പനക്കുന്ന് കാര്‍ഷികകര്‍മ്മസേനയിലേക്ക് അഗ്രിക്കള്‍ച്ചറല്‍ ടെക്നീഷ്യനായി നിയമനം ലഭ്യമാക്കുന്നതിനുളള നിശ്ചിത മാതൃകയിലുളള അപേക്ഷാഫോറം കുടപ്പനക്കുന്ന് കാര്‍ഷികര്‍മ്മസേനയില്‍ ലഭ്യമാണ്.  പൂരിപ്പിച്ച അപേക്ഷകള്‍ ജൂണ്‍ 3-ാം തീയതി 5 മണിക്കു മുമ്പായി കാര്‍ഷിക കര്‍മ്മസേന ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. 

 • ഇലത്തവളകളുടെ പ്രജനനം: ജീവശാസ്ത്ര കുതുകികളുടെ ശ്രദ്ധയാകര്‍ഷിച്ച് ലേഖനം

  കൽപ്പറ്റ:-  ഇലത്തവളകളുടെ പ്രജനനവുമായി ബന്ധപ്പെട്ട്  ജേണല്‍ ഓഫ് ത്രെട്ടെന്റ് ടാക്‌സ എന്ന ഓണ്‍ലൈന്‍ മാസികയില്‍ പ്രസിദ്ധപ്പെടുത്തിയ ലേഖനം ജീവശാസ്ത്രകുതുകികളുടെ ശ്രദ്ധയാകര്‍ഷിക്കുന്നു.പശ്ചിമഘട്ടത്തില്‍ മാത്രം കാണുന്ന പൊന്‍മുടി, വയനാടന്‍, സുന്ദരി, ജേര്‍ഡന്‍ എന്നീ ഇനം ഇലത്തവളകളുടെ പ്രജനനം സംബന്ധിച്ചാണ് ലേഖനം. ബംഗളൂരു അസിം പ്രേംജി സര്‍വകലാശാലയിലെ ജീവശാസ്ത്രം ബിരുദ വിദ്യാര്‍ഥി എ.വി.അഭിജിത്തും യൂണിവേഴ്‌സിറ്റി ഫാക്കല്‍റ്റി പ്രൊഫ.ഷോമെന്‍ മുഖര്‍ജിയും ചേര്‍ന്നാണിതു തയാറാക്കിയത്. ബത്തേരി കലൂരിലെ എ.വി.മനോജ്-ഷേര്‍ലി ദമ്പതികളുടെ മകനാണ് അഭിജിത്ത്. പശ്ചിമബംഗാള്‍ സ്വദേശിയാണ് പ്രൊഫ.ഷോമെന്‍ മുഖര്‍ജി. കലൂരിലെ കാപ്പിത്തോട്ടത്തില്‍ മാസങ്ങളോളം ഇലത്തവളകളെ നിരീക്ഷിച്ചു മനസിലാക്കിയ കാര്യങ്ങളാണ് ലേഖനത്തില്‍ വിശദീകരിക്കുന്നത്. ഇലത്തവളകളുടെ ഇണചേരല്‍, മുട്ടയിടല്‍, ഭ്രൂണവികാസം, മുട്ടവിരിയല്‍ എന്നിവ സൂക്ഷ്മമായി നിരീക്ഷിച്ചാണ് ലേഖനം തയാറാക്കിയതെന്നു വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറുമായ അഭിജിത്ത് പറഞ്ഞു. ഇലത്തവളകളുടെ പ്രജനന പ്രക്രിയയില്‍ വാല്‍മാക്രി ഘട്ടമില്ല.മുട്ടകള്‍ വിരിഞ്ഞാണ് കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നത്. മഴക്കാലത്താണ്  പ്രജനനം.പശ്ചിമഘട്ടത്തിലെ ഇലത്തവളകളുടെ ജീവിതക്രമവും ഇണചേരുമ്പോഴത്തെ പെരുമാറ്റരീതികളും എന്ന പേരിലാണ് ലേഖനം പ്രസിദ്ധപ്പെടുത്തിയത്

Benefit from fantastic savings on slot online , just by taking a look at iplaybet1