Saturday, 20th July 2024

തരിശ്ശുഭൂമി കൃഷി: ഭക്ഷ്യ ക്ഷാമം നേരിടാന്‍ നടപടികളുമായി കൃഷിവകുപ്പ്

Published on :
തരിശ്ശുഭൂമിയിലെ കൃഷി മിഷനെക്കുറിച്ച് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി   ആഹ്വനം ചെയ്തതിനെ തുടര്‍ന്ന് ജനകീയ പദ്ധതിയ്ക്ക് രൂപരേഖ തയ്യാറാക്കുകയാണ് കൃഷിവകുപ്പ്. ഒരു ജനകീയ കൂട്ടായ്മയിലൂടെ പ്രത്യേകിച്ച് യുവജനങ്ങളുടെ പങ്കാളിത്തതോടെ വിവിധ കര്‍മ്മ പദ്ധതികള്‍ സംസ്ഥാന കൃഷിവകുപ്പ്          ആവിഷ്ക്കരിച്ച് നടപ്പിലാക്കുവാനാണ് ഉദ്ദേശിക്കുന്നത്.   നെല്ല്, പഴം പച്ചക്കറികള്‍, കിഴങ്ങുവര്‍ഗ്ഗങ്ങള്‍, ചെറുധാന്യങ്ങള്‍, പയര്‍ വര്‍ഗ്ഗങ്ങള്‍ എന്നിവയില്‍ ഉത്പാദന വര്‍ദ്ധനവാണ്  ലക്ഷ്യമിടുന്നത്.  ലോക്ക്

കുടുംബശ്രീ : څജൈവകലچ മൂല്യവര്‍ദ്ധിത കാര്‍ഷികോല്‍പ്പന്ന മത്സരം സംഘടിപ്പിക്കുന്നു

Published on :
.
കല്‍പ്പറ്റ: കോവിഡ് പശ്ചാത്തലത്തില്‍ കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് മികച്ച വിപണി ലഭ്യമാക്കുന്നതിന് വേണ്ടി കാര്‍ഷിക ഉല്‍പന്നങ്ങളെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ ആക്കി മാറ്റുന്നതിന് വയനാട് ജില്ലാ മിഷന്‍ ജില്ലയിലെ കുടുംബശ്രീ വനിതകള്‍ക്കായി മത്സരം സംഘടിപ്പിക്കുന്നു. 
കാര്‍ഷിക ഉല്‍പന്നങ്ങളെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ ആക്കി മാറ്റുന്നത് വഴി മികച്ച വിപണി ലഭ്യമാവുകയും കേടുകൂടാതെ സൂക്ഷിക്കുന്നതിന് സാധ്യമാക്കുകയും ചെയ്യുക എന്നതാണ് മത്സരത്തിന്‍റെ ലക്ഷ്യം.

കല്‍പ്പറ്റ ബ്ലോക്കില്‍ ജൈവഗൃഹം പദ്ധതി നടപ്പാക്കുന്നു

Published on :
   
കൽപ്പറ്റ: 
    റീ ബില്‍ഡ്  കേരള ഇനിഷീയേറ്റീവ് പദ്ധതിയുടെ ഭാഗമായി സംയോജിത കൃഷി രീതിയിലൂടെ കര്‍ഷകരുടെ ഉപജീവനമാര്‍ഗം വര്‍ദ്ധിപ്പിക്കുന്നതിന് കല്‍പ്പറ്റ ബ്ലോക്കില്‍ ജൈവഗൃഹം പദ്ധതി നടപ്പാക്കുന്നു. സംയോജിക കൃഷിരീതികള്‍ ചെയ്യാന്‍ താല്‍പര്യമുളള കുറഞ്ഞത് 5 സെന്റെങ്കിലും കൃഷിയിടമുളള കര്‍ഷകര്‍ക്ക് പദ്ധതിയുടെ ഗുണഭോക്താവാകാന്‍ കഴിയും. ഓരോ ഗുണഭോക്താവും ഫാം പ്ലാന്‍ അനുസരിച്ച് കുറഞ്ഞത് അഞ്ച് സംരംഭങ്ങളെങ്കിലും ചെയ്യണം. വിജയകരമായി

കിഴങ്ങുവിളകളുടെ കൃഷിരീതി : ഹരിതകേരളം മിഷന്‍ ഫേസ്ബുക്ക് ലൈവ് സംഘടിപ്പിക്കുന്നു

Published on :

    കിഴങ്ങുവിളകളുടെ കൃഷിരീതികളെക്കുറിച്ചും ഇതുസംബന്ധിച്ച സംശയ നിവാരണത്തിനുമായി ഹരിതകേരളം മിഷന്‍ ഫേസ്ബുക്ക് ലൈവ് സംഘടിപ്പിക്കുന്നു. ഇന്ന് (ഏപ്രില്‍ 27) ഉച്ചയ്ക്ക് ശേഷം 2.30 മുതല്‍ 4 വരെയാണ് ലൈവ്. കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിലെയും ഹരിതകേരളം മിഷനിലെയും വിദഗ്ധര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ പ്രേക്ഷകരില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്കു തത്സമയം മറുപടി നല്‍കും. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഭാവിയിലുണ്ടായേക്കാവുന്ന ഭക്ഷ്യക്ഷാമം മുന്നില്‍

കിസാൻ സഭ പച്ചക്കറി തൈകൾ വിതരണം ചെയ്യും

Published on :
കൽപറ്റ: കിസാൻ സഭ ജില്ലാ കമ്മറ്റിയുടെ നേത്യുത്വത്തിൽ ആവശ്യക്കാർക്ക് പച്ചക്കറി തൈകൾ വിതരണം ചെയ്യും. മാനന്തവാടി താലൂക്കിൽ 9544946647, സുൽത്താൻ ബത്തേരിയിൽ 9447640 289, കൽപറ്റയിൽ 9446412043 എന്നീ നമ്പറുകിൽ മെയ്യ് 3 ന് മുമ്പായി രജിസ്റ്റർ ചെയ്യണം. തൈ ഒന്നിന് ട്രാൻ‌പോർട്ടേഷൻ ചാർജ്ജായി 50 പൈസ നൽകേണ്ടതാണ്. ഇത്തരത്തിൽ ഉത്പാദിപ്പിക്കുന്ന വിളകൾ കിസാൻ സഭ

കൃഷി വകുപ്പിന്റെ അടിയന്തിര ഇടപെടല്‍ നേന്ത്രക്കായ സംഭരണവില കൂട്ടി

Published on :
കൃഷി വകുപ്പിന്റെ അടിയന്തിര ഇടപെടല്‍
നേന്ത്രക്കായ സംഭരണവില കൂട്ടി
കൽപ്പറ്റ:
     കൃഷി വകുപ്പ് കര്‍ഷകരില്‍ നിന്നും സംഭരിക്കുന്ന നേന്ത്രക്കായയുടെ സംഭരണവില 19 രൂപയില്‍ നിന്ന് 23 രൂപയായി വര്‍ദ്ധിപ്പിച്ചതായി ജില്ല പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍  ജെ. ശാന്തി അറിയിച്ചു. കൃഷിവകുപ്പിന്റെ ഇടപെടല്‍ മൂലം വിപണിയില്‍ നേന്ത്രക്കായ വില 32 രൂപ വരെ വില ഉയര്‍ന്നിരുന്നുവെങ്കിലും കഴിഞ്ഞ

കര്‍ഷകരില്‍ നിന്നും ഏജന്‍സികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

Published on :
അപേക്ഷ ക്ഷണിച്ചു
ബ്രഹ്മഗിരി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള മലബാര്‍മീറ്റ് ഫാക്ടറിയുടെ ആവശ്യാര്‍ത്ഥം പോത്ത്, നാടന്‍ കോഴി, കാട, മുയല്‍ എന്നിവ സപ്ലൈ ചെയ്യുന്നതിന് താത്പ്പര്യമുള്ള കര്‍ഷകരില്‍ നിന്നും, ഏജന്‍സികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  താത്പര്യമുള്ളവര്‍ ഏപ്രില്‍ 25നകം അപേക്ഷ സമര്‍പ്പിക്കണം. 
ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, ബ്രഹ്മഗിരി ഡെവലപ്പ്‌മെന്റ് സൊസൈറ്റി, പാതിരിപ്പാലം കൊളഗപ്പാറ.പി.ഒ, മീനങ്ങാടി, വയനാട് -673591.

അടുക്കളത്തോട്ടങ്ങള്‍ സജീവമാകുന്നു : · 2.5 ലക്ഷം പച്ചക്കറി തൈകളും 3 ലക്ഷം വിത്ത് പാക്കറ്റുകളും വിതരണം ചെയ്തു

Published on :
കൽപ്പറ്റ: 

ലോക്ക്ഡൗണ്‍ സാഹചര്യത്തില്‍ വയനാട്ജില്ലയിലെ എല്ലാ വീടുകളിലും പച്ചക്കറി കൃഷി വ്യാപിപ്പിക്കാന്‍ പച്ചക്കറിത്തൈകളും വിത്ത് പാക്കറ്റുകളും വിതരണം ചെയ്തു. ജില്ലയില്‍ 2,51,530 പച്ചക്കറി തൈകളും 3,18,470 വിത്ത് പാക്കറ്റുകളും വിതരണം ചെയ്തു. വീടുകളില്‍ കൃഷി നടത്തി പച്ചക്കറി ഉദ്പാദനം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പച്ചക്കറി വിത്ത് വിതരണം നടത്തുന്നത്. 
കല്‍പ്പറ്റ ബ്ലോക്കില്‍

ക്ഷീര കർഷകർക്കായി മൊബൈൽ അപ്ലിക്കേഷൻ ക്ഷീര ദൂതൻ (Ksheeradoothan)

Published on :
 
കൽപ്പറ്റ: 
കോവിഡ് 19 വ്യാപനം   മൂലം  ഇന്ന് ക്ഷീര കർഷകർ  പാലിന്റെ വിപണനവുമായി ബന്ധപ്പെട്ട് നേരിട്ടുകൊണ്ടിരിക്കുന്ന വെല്ലുവിളികൾ പരിഹരിക്കാൻ 
ക്ഷീര കർഷകർക്കായി മൊബൈൽ അപ്ലിക്കേഷൻ ക്ഷീര ദൂതൻ (Ksheeradoothan) നിലവിൽ വന്നു. 
വെറ്ററിനറി ആൻറ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റിറ്റിയും ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരളയുടെ ഭാഗമായ മണ്ണുത്തി വെറ്ററിനറി കോളേജ് ഘടകവും ചേർന്ന് തൃശൂർ ഗവണ്മെന്റ്

സമ്പൂർണ്ണ പച്ചക്കറി കൃഷിക്ക് തുടക്കമായി

Published on :
      മാനന്തവാടി നഗരസഭ പരിയാരംകുന്ന് ഡിവിഷൻ സമ്പൂർണ്ണ പച്ചക്കറി കൃഷിക്ക് തുടക്കമായി 7000 ത്തോളം പച്ചക്കറിതൈകളും ആവശ്യമായ വിത്തുകളൂം വിതരണം ചെയ്തു ഈ വർഷം തന്നെ ഡിവിഷൻ സ്വയംപര്യാപ്തത നേടുന്നതിനുള്ള പ്രവർത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.വിതരണത്തിന്റെ ഉദ്ഘാടനം ഡിവിഷൻ കൗൺസിലർ പി വി ജോർജ് നിർവ്വഹിച്ചു.  വി സി അബ്രഹാം മാസ്റ്റർ, കെ ടി ബിനു , രമ