Thursday, 18th April 2024

നെല്ലിലെ ബാക്ടീരിയല്‍ ഇല കരിച്ചില്‍രോഗത്തിന് പരിഹാരം

Published on :

നെല്ലിലെ ബാക്ടീരിയല്‍ ഇല കരിച്ചില്‍രോഗം പല ഭാഗങ്ങളിലും രൂക്ഷമായി കാണുന്നതിനാല്‍ കര്‍ഷകര്‍ ജാഗ്രത പാലിക്കേണ്ടതാണ്. ഇപ്പോള്‍ കൃഷിയിറക്കിയിട്ടുളള കോള്‍ നിലങ്ങളില്‍ രോഗബാധ ഉണ്ടാകാതിരിക്കാന്‍ കര്‍ഷകര്‍ പ്രതിരോധമാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടതാണ്. എല്ലാ പാടത്തും മുന്‍കരുതലായി ചാണകതെളിയില്‍ സ്യൂഡോമോണാസ് ചേര്‍ത്ത് തളിക്കുക. 20 ഗ്രാം പച്ച ചാണകം ഒരു ലിറ്റര്‍ വെളളത്തില്‍ കലക്കി ലായനിയുടെ തെളിയെടുത്ത് 20 ഗ്രാം സ്യൂഡോമോണാസ് …

പച്ചക്കറി വിളകളിലെ കീടങ്ങളെ അകറ്റി നിര്‍ത്താം

Published on :

മങ്കൊമ്പ് കീടനിരീക്ഷണ കേന്ദ്രത്തില്‍ നിന്നും പച്ചക്കറി വിളകളില്‍ കീട-രോഗ പ്രതിരോധത്തിനും വളര്‍ച്ച ഉത്തേജിപ്പിക്കുന്നതിനും നന്നായി പൂവിടുന്നതിനും പ്രയോഗിക്കാവുന്ന വിവിധ ജൈവ ഉത്പന്നങ്ങള്‍ ലഭ്യമാണ്. പൂവിടുന്നതിനും, കായ് വളര്‍ച്ച മെച്ചപ്പെടുത്തുന്നതിനും ഉപയോഗിക്കാവുന്ന കെ-അമിനോ, കെ-ബൂസ്റ്റര്‍, കീടങ്ങളെ അകറ്റി നിര്‍ത്താന്‍ സഹായിക്കുന്ന കെ-ഡോണ്‍, രോഗപ്രതിരോധത്തിനു സഹായിക്കുന്ന കെ-മാസ്‌ക്ക,് എന്നീ ഉത്പന്നങ്ങള്‍ കര്‍ഷകര്‍ക്ക് കീടനിരീക്ഷണ കേന്ദ്രത്തോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന ലാബോറട്ടറിയില്‍ നിന്നും …

അക്ഷയശ്രീ അവാര്‍ഡ്

Published on :

സരോജിനി ദാമോദരന്‍ ഫൗണ്ടേഷന്‍ ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി 2009 മുതല്‍ നല്‍കിവരുന്ന 13-ാമത് അക്ഷയശ്രീ അവാര്‍ഡിനുളള അപേക്ഷകള്‍ ക്ഷണിക്കുന്നു. മൂന്നു വര്‍ഷത്തിനുമേല്‍ പൂര്‍ണമായും ജൈവഭക്ഷണകൃഷി ചെയ്യുന്നവരെയാണ് അവാര്‍ഡിന് പരിഗണിക്കുന്നത്. വെളളക്കടലാസില്‍ കൃഷിയുടെ ലഘുവിവരണവും, പൂര്‍ണ്ണ മേല്‍വിലാസവും, വീട്ടില്‍ എത്തിച്ചേരുന്നതിനുളള വഴിയും, ഫോണ്‍ നമ്പരും, ജില്ലയും അപേക്ഷയില്‍ എഴുതിയിരിക്കണം. ഫോട്ടോകളോ മറ്റു സര്‍ട്ടിഫിക്കറ്റുകളോ അപേക്ഷയോടൊപ്പം അയയ്ക്കാന്‍ പാടില്ല. അപേക്ഷകള്‍ …