ആലുവ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വച്ച് ഈ മാസം 22-ന് പന്നി വളര്‍ത്തല്‍ എന്ന വിഷയത്തില്‍ ഇന്‍ ക്യാമ്പസ് പരിശീലനവും 21-ന് കാടക്കോഴി വളര്‍ത്തലില്‍ ഓണ്‍ലൈന്‍ പരിശീലനവും സംഘടിപ്പിച്ചിരിക്കുന്നു. താല്‍പര്യമുളളവര്‍ 0484-2631355 എന്ന ഫോണ്‍ നമ്പരില്‍ വിളിച്ചോ, പേരും പരിശീലന വിഷയവും 9188522708 എന്ന നമ്പരില്‍ വാട്ട്‌സാപ്പ് സന്ദേശമയച്ചോ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.…

കുറ്റിക്കുരുമുളക് കൃഷി : ഫേസ്ബുക്ക് ലൈവ് പ്രോഗ്രാം
Published on :ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ എല്ലാ വ്യാഴാഴ്ചയും രാവിലെ ആനുകാലിക പ്രാധാന്യമുള്ള വിഷയങ്ങളില്‍ ഫേസ്ബുക്ക് ലൈവ് പരിപാടി നടത്തിവരുന്നു. 2021 ഡിസംബര്‍ 16ന് രാവിലെ 11 മണിക്ക് നടത്തുന്ന എഫ്.ഐ.ബി. ലൈവ് പ്രോഗ്രാമില്‍ കുറ്റിക്കുരുമുളക് കൃഷി എന്ന വിഷയം വെള്ളായണി കാര്‍ഷിക കോളേജ് തോട്ട സുഗന്ധവിള വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ദീപ എസ്.നായര്‍ അവതരിപ്പിക്കുന്നു. എഫ്.ഐ.ബി. …
സൗജന്യമണ്ണ് പരിശോധനയും വളപ്രയോഗ ശുപാര്‍ശയും
Published on :കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന് കീഴില്‍ തിരുവനന്തപുരം പാറോട്ടുകോണത്ത് സ്ഥിതിചെയ്യുന്ന ജില്ലാമണ്ണ് പരിശോധനശാലയില്‍ കൃഷി ഓഫീസറുടെ ശുപാര്‍ശ കത്തോടുകൂടി വരുന്ന കര്‍ഷകര്‍ക്ക് സൗജന്യമായി മണ്ണ് പരിശോധിച്ച് വളപ്രയോഗ ശുപാര്‍ശ നല്‍കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2533044 എന്ന ഫോണ്‍ നമ്പരിലോ അസിസ്റ്റന്റ് സോയില്‍ കെമിസ്റ്റ,് ജില്ലാ മണ്ണ് പരിശോധനശാല, പാറോട്ടുകോണം, തിരുവനന്തപുരം എന്ന വിലാസത്തിലോ ബന്ധപ്പെടുക.
…

മുട്ടപ്പഴം : വിളര്‍ച്ചയ്ക്കും അള്‍സറിനും ഫലപ്രദം
Published on :മുട്ടപ്പഴം കാത്സ്യം, ഫോസ്ഫറസ്, കരോട്ടിന്‍, മാംസ്യം, വിറ്റാമിന്‍ സി എന്നിവയുട കലവറയാണ്. മുട്ടപ്പഴത്തിന്റെ പഴങ്ങള്‍ വിളര്‍ച്ചക്കെതിരെയും , കുരു അള്‍സറിനെതിരെയും ഫലപ്രദമാണ്. മാര്‍മലേഡ്, ജാം, പുഡ്ഡിംഗ് എന്നിവ ഉണ്ടാക്കാന്‍ ഈ പഴം നല്ലതാണ്. ഇതിന്റെ ശാസ്ത്രീയനാമം പൗട്ടേറിയ കാംപെച്ചിയാന എന്നാണ്. ഇരുപത് മീറ്ററോളം ഉയരംവയ്ക്കുന്ന ഈ മരത്തിന്റെ ഇലകള്‍ ശിഖരങ്ങളിലെ അഗ്രഭാഗത്തായി കൂട്ടംകൂട്ടമായി ക്രമീകരിച്ചിരിക്കുന്നു. മൂപ്പെത്തിയ …