Wednesday, 24th July 2024

പാല്‍ സംഭരണത്തിലെ നിയന്ത്രണം കര്‍ഷകരോടുള്ള വെല്ലുവിളി: ക്ഷീര കര്‍ഷക കോണ്‍ഗ്രസ്

Published on :


കല്‍പ്പറ്റ:ക്ഷീരസംഘങ്ങൡനിന്നു ഇന്നു പാല്‍ സംഭരിക്കേണ്ടെന്നും നാളെമുതല്‍ 50 ശതമാനം സംഭരണം നടത്തിയാല്‍ മതിയെന്നുമുള്ള മലബാര്‍ മേഖല ക്ഷീരോത്പാദക യൂണിയന്റെ തീരുമാനം കര്‍ഷകരോടുള്ള വെല്ലുവിളിയാണെന്നു ക്ഷീര കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എം.ഒ. ദേവസ്യയും ബ്ലോക്ക് പ്രസിഡന്റ് പി. സജീവന്‍ മടക്കിമലയും വിമര്‍ശിച്ചു. കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന മുഴുവന്‍ പാലും സംഭരിക്കുന്നതിനു അടിയന്തര നടപടി സ്വീകരിക്കണമെന്നു ആവശ്യപ്പെട്ടു. കാലിത്തീറ്റ

ക്ഷീര കർഷകർക്കായി വയനാട് സുപ്രീം ഡയറി കമ്പനി (വസുധ ) ഹെൽപ്പ് ഡെസ്ക് തുടങ്ങി

Published on :
കൽപ്പറ്റ : കൊറോണ വൈറസ് വ്യാപനത്തിന്റെ  പശ്ചാത്തലത്തിൽ രാജ്യത്ത് നിരോധനാജ്ഞയും ലോക്ക് ഡൗണും  പ്രഖ്യാപിച്ചതിനാൽ ക്ഷീര കർഷകർ നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന് ഹെൽപ്പ് ഡെസ്ക് തുടങ്ങി. വയനാട് സുപ്രീം ഡയറി കമ്പനി( വസുധ ) യുടെ  നേതൃത്വത്തിലാണ് ഹെൽപ്പ് ഡെസ്ക് തുടങ്ങിയിട്ടുള്ളത്. ക്ഷീര കർഷകർക്ക് ആവശ്യമായ സംശയ നിവാരണത്തിനും അത്യാവശ്യഘട്ടങ്ങളിൽ വെറ്റിറിനറി ഡോക്ടറുടെ സേവനം ലഭ്യമാക്കുന്നതിനും

ചക്ക ബന്നും ചക്ക ബ്രഡ്ഡും നിർമ്മിച്ച് ബാസ അഗ്രോ ഫുഡ്സ്.

Published on :
കൽപ്പറ്റ : തൃക്കൈപ്പറ്റ 
ബാസ 
അഗ്രോ ഫുഡ്സ്
ബേക്കറി അവധിയിലായിരുന്നെങ്കിലും
ഇന്നലെ ചക്ക ബന്നും
ചക്ക ബ്രഡ്ഡും ഉണ്ടാക്കി.
ചക്ക കുക്കീസുണ്ടാക്കിയിരുന്നെങ്കിലും ഇതാദ്യമായിരുന്നു, നല്ല രുചിയോടെ കിട്ടിയത് കൂടുതൽ ആന്മവിശ്വാസം
ഉണ്ടാക്കി. 
ഗോതമ്പും ചക്കപ്പൾപ്പും 
വളരെ കുറച്ച് മൈദയും ചേർത്തുണ്ടാക്കിയ 
ഇവ കൊറോണ കാലത്ത് നമുക്ക് ഭക്ഷ്യ സുരക്ഷ
ഉറപ്പ് വരുത്തും.
ചക്കക്കാലം നല്ല ഭക്ഷണം

പ്രാദേശിക കര്‍ഷകരുടെ പച്ചക്കറികള്‍ ശേഖരിക്കുമെന്ന് ജില്ലാ ഭരണകൂടം.

Published on :

      കൊറോണ രോഗ പ്രതിരോധത്തിന്റെ പശ്ചാത്തലത്തില്‍ പ്രാദേശിക കര്‍ഷകര്‍ക്ക് കാര്‍ഷിക ഉല്‍പന്നങ്ങള്‍ വിപണനം ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തില്‍ പച്ചക്കറികള്‍ കമ്മ്യൂണിറ്റി കിച്ചണ്‍ ആവശ്യത്തിനായി ശേഖരിക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു. ഏകോപനത്തിനായി  കളക്‌ട്രേറ്റിലെ എമര്‍ജന്‍സി സെല്ലില്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിക്കും.  കര്‍ഷകരുമായി ബന്ധപ്പെട്ട് ഉല്‍പന്നങ്ങളുടെ ലഭ്യത ഉറപ്പ് വരുത്തും. കമ്മ്യൂണിറ്റി കിച്ചന്‍ നടത്തുന്ന

പച്ചക്കറി കൃഷി നടത്താന്‍ രംഗത്തിറങ്ങണം

Published on :

   ലോക്ക് ഡൗണ്‍ കാലയളവില്‍ വീട്ടു വളപ്പില്‍ പച്ചക്കറി കൃഷി തുടങ്ങാന്‍ ജനങ്ങള്‍ തയ്യാറാകണമെന്ന് ഗതാഗത  മന്ത്രി  എ.കെ. ശശീന്ദ്രൻ അഭ്യര്‍ത്ഥിച്ചു. ഇതിന് ആവശ്യമായ വിത്തുകളും വളങ്ങളും ജില്ലാ ഭരണകൂടം ഉറപ്പാക്കും. ഹ്രസ്വ വിളകള്‍ക്ക് ഊന്നല്‍ നല്‍കണം. നമ്മുടെ ദൈനംദിന ആവശ്യങ്ങള്‍ക്കുളള പച്ചക്കറികള്‍ ഉറപ്പാക്കാന്‍ സാധിക്കണം. വീടുകളില്‍ സുരക്ഷിതമായി കഴിയുന്നതോടൊപ്പം  ക്രിയാത്മകമായ കാര്യങ്ങള്‍ക്കായി സമയം ഉപയോഗപ്പെടുത്താന്‍ നമുക്ക്

വളർത്തുമൃഗങ്ങൾക്ക് ആവശ്യത്തിനുളള തീറ്റയും ലഭ്യമാക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്ന് വയനാട് കൊമേർഷ്യൽ ഡയറി ഓണേഴ്സ് അസോസിയേഷൻ

Published on :
കൽപ്പറ്റ: ലോക്ക് ഡൗൺ

കാലത്ത്  അവശ്യ വസ്തുക്കൾ ലഭ്യമാക്കുന്നതിനോടൊപ്പം വളർത്തുമൃഗങ്ങൾക്ക്  ആവശ്യത്തിനുളള തീറ്റയും ലഭ്യമാക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് വയനാട് കൊമേർഷ്യൽ ഡയറി ഓണേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. മിൽമ ഒരുദിവസം പാൽ സ്വീകരിക്കാത്തതിനാൽ ലക്ഷങ്ങളുടെ വരുമാനനഷ്ടം ആണ് വയനാട്ടിലെ ക്ഷീര മേഖലയ്ക്ക് ഉണ്ടായിട്ടുള്ളത് എന്ന് 

 ജനറൽ സെക്രട്ടറി ഡോ. പ്രസൂൺ പൂതേരി പറഞ്ഞു.
. കാലിത്തീറ്റ

മൃഗാസ്പത്രി : അടിയന്തര സേവനം വീടുകളില്‍ ലഭ്യമാക്കും.

Published on :


     കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി കര്‍ഷകര്‍ അടിയന്തിര സാഹചര്യങ്ങളിലല്ലാതെ മൃഗങ്ങളെ പരിശോധനയ്ക്കായി മൃഗാസ്പത്രിയില്‍ കൊണ്ടു വരരുതെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ നിര്‍ദ്ദേശിച്ചു. അത്യാവശ്യ ഘട്ടങ്ങളില്‍ വെറ്ററിനറി ഡോക്ടര്‍  ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ എന്നിവരുടെ  സേവനം കര്‍ഷകരുടെ വീടുകളില്‍ ലഭ്യമാക്കും.  മൃഗാശുപത്രികളിലും സബ് സെന്ററുകളിലും അത്യാവശ്യ സേവനത്തിനുള്ള  ഫോണ്‍ നമ്പറുകള്‍ പ്രദര്‍ശിപ്പിക്കും. പക്ഷി മൃഗാദികള്‍ക്ക് രോഗാവസ്ഥയുണ്ടെങ്കില്‍ വെറ്ററിനറി ഡോക്ടറെയോ

വെറ്ററിനറി സർവ്വകലാശാലയുടെ നിയന്ത്രണത്തിലുള്ള ക്ലിനിക്കുകളിൽ/ ഹോസ്പിറ്റലുകളിൽ ഒ .പി നിയന്ത്രണം

Published on :
കൊറോണ വൈറസ്  (കോവിഡ്  19) പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ വെറ്ററിനറി സർവ്വകലാശാലയുടെ നിയന്ത്രണത്തിലുള്ള ക്ലിനിക്കുകളിൽ/ ഹോസ്പിറ്റലുകളിൽ ഒ .പി നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട് .അടിയന്തിര ചികിത്സ ആവശ്യമുള്ള സന്ദർഭങ്ങളിൽ മാത്രം ചികിത്സക്കായി  ആശുപത്രിയെ സമീപിക്കണമെന്ന് അധികൃതർ അറിയിച്ചു. 

വാഴയിലയില്‍നിന്നു സ്‌ട്രോ: പേറ്റന്റ് നേടാന്‍ ഒരുങ്ങി പത്ത് വയസുകാരൻ.

Published on :
സി.വി. ഷിബു.
കൽപ്പറ്റ.:


-വാഴയില ഉപയോഗിച്ചു സ്‌ട്രോ നിര്‍മിക്കുന്ന വിദ്യയ്ക്കു പേറ്റന്റ് നേടാന്‍ നാലാം ക്ലാസ് വിദ്യാര്‍ഥി ശ്രമം തുടങ്ങി. മീനങ്ങാടി പൂവത്തിങ്കല്‍ എല്‍ദോ-ദിവ്യ ദമ്പതികളുടെ മകനും കല്‍പറ്റ എന്‍.എസ്.എസ് സ്‌കൂള്‍ വിദ്യാര്‍ഥിയുമായ നിഥുല്‍ ആണ് വാഴയിലയില്‍നിന്നു സ്ര്‌ട്രോ നിര്‍മിക്കുക്കുന്ന വിദ്യ വികസിപ്പിച്ചത്. ഗ്ലാസില്‍നിന്നു വെള്ളവും മറ്റും വലിച്ചുകുടിക്കുന്നതിനു പ്രചാരത്തിലുണ്ടായിരുന്ന പ്ലാസ്റ്റിക് സ്‌ട്രോയ്ക്കു പകരംവയ്ക്കാവുന്നതാണ്  വാഴയില

കൊറോണ: മൃഗപരിപാലനത്തിൽ നിർദ്ദേശങ്ങളുമായി വെറ്ററിനറി സര്‍വ്വകലാശാല.

Published on :
കൊറോണ (കോവിഡ് 19) രോഗ വ്യാപനം  നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി വെറ്ററിനറി സര്‍വ്വകലാശാലയുടെ കീഴിലുള്ള വിവിധ മൃഗാശുപത്രികളില്‍ വരും ദിവസങ്ങളില്‍ നടപ്പിലാക്കുന്ന നിയന്ത്രണ നിര്‍ദ്ദേശങ്ങള്‍ ഇതോടൊപ്പം ചേര്‍ക്കുന്നു. പൊതുജന സേവനങ്ങള്‍ക്ക് തടസ്സം വരാത്ത രീതിയിലും, അടിയന്തിര രോഗ ചികിത്സകള്‍ ഉറപ്പാക്കിയുമാണ് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്. 
കൊറോണ (കോവിഡ്
 19) വൈറസ് ബാധയെ ജാഗ്രതയുടെ ഭാഗമായി പൊതുജനങ്ങള്‍ക്കുള്ള അറിയിപ്പ്