നെല്ലിലെ ഓലചുരുട്ടിപ്പുഴുവിനെ നിയന്ത്രിക്കാന്‍ ട്രൈക്കോഗ്രമ്മ ചിലോണിസ് കാര്‍ഡും തണ്ടുതുരപ്പനെ നിയന്ത്രിക്കാന്‍ ട്രൈക്കോഗ്രമ്മ ജപ്പോനിക്കം കാര്‍ഡും ഉപയോഗിക്കുക. ഒരു ഏക്കര്‍ പാടശേഖരത്തിന് 2 സിസി ട്രൈക്കോഗ്രമ്മ കാര്‍ഡ് വേണം. ഇത് ചെറു കഷ്ണങ്ങളായി മുറിച്ചു വയലിന്റെ പല ഭാഗത്ത് കപ്പുകളില്‍ കുത്തി വെക്കുക. ആക്രമണം രൂക്ഷമാണെങ്കില്‍ 3 മില്ലി ക്ലോറാന്‍ട്രാനിലിപ്രോള്‍ 10 ലിറ്റര്‍ വെളളത്തില്‍ കലക്കി തളിക്കുക.…
താറാവ് വളര്‍ത്തലില്‍ സൗജന്യ പരിശീലനം
Published on :മഞ്ഞാടി ഡക്ക് ഹാച്ചറി ആന്റ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വച്ച് ഈ മാസം 15-ന് (ഡിസംബര്‍ 15) രാവിലെ 10 മണി മുതല്‍ താറാവ് വളര്‍ത്തല്‍ എന്ന വിഷയത്തില്‍ സൗജന്യ പരിശീലനം നല്‍കുന്നു. താല്‍പര്യമുളളവര്‍ 9188522711 എന്ന നമ്പരിലേക്ക് വാട്ട്‌സാപ്പ് സമ്പേശം അയച്ചോ, പ്രവര്‍ത്തി ദിവസങ്ങളില്‍ 0469-2965535 എന്ന ഫോണ്‍ നമ്പരിലേക്ക് വിളിച്ചോ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.…
ചീരയുടെ ജൈവകൃഷി : ഓണ്‍ലൈന്‍ പരിശീലനം കോഴിക്കോട്
Published on :കോഴിക്കോട് കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം 22-ന് ചീരയുടെ ജൈവകൃഷി എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ പരിശീലനം നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0496 2966041 എന്ന നമ്പരില്‍ ബന്ധപ്പെടുക.
…
പഴങ്ങളും പച്ചക്കറികളും സംസ്‌കരിച്ച് മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളാക്കി നല്‍കുന്നു
Published on :കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുളള കമ്മ്യൂണിക്കേഷന്‍ സെന്ററില്‍ പ്രവര്‍ത്തിച്ചു വരുന്ന ഭക്ഷ്യ സംസ്‌കരണശാലയില്‍ പഴങ്ങളും പച്ചക്കറികളും സംസ്‌കരിച്ച് ഉപഭോക്താവിന്റെ ആവശ്യാനുസരണം വിവിധ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളാക്കി നല്‍കുന്നു. പച്ചക്കറികള്‍ കൊണ്ടുളള കൊണ്ടാട്ടങ്ങള്‍, പൊടികള്‍, വിവിധ തരം അച്ചാറുകള്‍, ജാം, പഴംഹല്‍വ തുടങ്ങിയ വിവിധങ്ങളായ മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍ ഇവിടെ തയ്യാറാക്കാന്‍ സാധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0487 – 2370773, …
കേക്ക്, വൈന്‍ നിര്‍മ്മാണം, ബഡ്ഡിംഗ് ആന്റ് ഗ്രാഫ്റ്റിംഗ്, ടെറേറിയം നിര്‍മ്മാണം: ദ്വിദിന പരിശീലനം
Published on :വെളളായണി കാര്‍ഷിക കോളേജ് ട്രെയിനിംഗ് സര്‍വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം 15, 16 (ഡിസംബര്‍ 15,16) തീയതികളില്‍ കേക്ക്, വൈന്‍ നിര്‍മ്മാണം, 28, 29 തീയതികളില്‍ ബഡ്ഡിംഗ് ആന്റ് ഗ്രാഫ്റ്റിംഗ്, ടെറേറിയം നിര്‍മ്മാണം എന്നീ വിഷയങ്ങളില്‍ ദ്വിദിന പരിശീലനം സംഘടിപ്പിച്ചിരിക്കുന്നു. പരിശീലന ഫീസ് 500 രൂപയാണ്. താല്‍പര്യമുളളവര്‍ പേര്, മൊബൈല്‍ നമ്പര്‍, പരിശീലന വിഷയം …
സപ്ലൈകോയുടെ നെല്ല് സംഭരണത്തിനായുളള രജിസ്‌ട്രേഷന്‍
Published on :സപ്ലൈകോയുടെ 2021-22 ഒന്നാം വിള സീസണ്‍ നെല്ല് സംഭരണത്തിനായുളള രജിസ്‌ട്രേഷന്‍ ഈ മാസം 13 മുതല്‍ 18 വരെ (ഡിസംബര്‍ 13 മുതല്‍ 18 വരെ) സപ്ലൈകോയുടെ വെബ്‌സൈറ്റായ www.supplycopaddy.in എന്ന സൈറ്റിലൂടെ ചെയ്യാവുന്നതാണെന്ന് ആലപ്പുഴ പാഡി മാര്‍ക്കറ്റിംഗ് ഓഫീസര്‍ അറിയിച്ചു.…
പപ്പായയില്‍ മീലിമുട്ടയെ നിയന്ത്രിക്കാം
Published on :പപ്പായയില്‍ മീലിമുട്ടയെ നിയന്ത്രിക്കുന്നതിനായി അസിരോഫാഗസ് എന്ന മിത്രപ്രാണിയെ ശാസ്ത്രീയമായി ഉപയോഗിക്കാം. വെളളാനിക്കര ഹോര്‍ട്ടിക്കള്‍ച്ചര്‍ കോളേജിലെ ബിസിസിപി വിഭാഗത്തില്‍ ഇതിന്റെ വംശവര്‍ദ്ധനവ് ചെയ്തുകൊടുക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കായി 0487-2438471 എന്ന നമ്പരില്‍ ബന്ധപ്പെടുക.…
കര്‍ഷകക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമെടുക്കാം
Published on :കര്‍ഷകക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമെടുക്കാന്‍ കര്‍ഷകര്‍ക്ക് http://kfwfb.kerala.gov.in എന്ന വെബ് പോര്‍ട്ടല്‍ വഴി അപേക്ഷിക്കാം. നിലവില്‍ കര്‍ഷക പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് തുടര്‍ന്ന് ക്ഷേമനിധി മുഖേനയാണ് പെന്‍ഷന്‍ ലഭിക്കുക. പതിനെട്ടിനും 55-നും ഇടയില്‍ പ്രായമുള്ള, മൂന്നു വര്‍ഷത്തില്‍ കുറയാതെ കൃഷി പ്രധാന ഉപജീവനമാര്‍ഗമായി സ്വീകരിക്കുകയും മറ്റേതെങ്കിലും ക്ഷേമനിധിയില്‍ അംഗമല്ലാത്തവരുമായ കര്‍ഷകര്‍ക്ക് ഈ പദ്ധതിയില്‍ അംഗമാകാം. 100 രൂപ രജിസ്‌ട്രേഷന്‍ …
മാവിലെ കായീച്ചകളെ നിയന്ത്രിക്കാം
Published on :മാവിന്റെ കായീച്ചകളെ നിയന്ത്രിക്കുന്നതിനായി ഫെറമോണ്‍ കെണി മാവ് പൂത്ത് കഴിയുമ്പോള്‍ മുതല്‍ വയ്ക്കുക. ഒരു കെണി ഉപയോഗിച്ച് മൂന്ന് മുതല്‍ നാല് മാസത്തോളം ആണ്‍ ഈച്ചകളെ ആകര്‍ഷിച്ച് നശിപ്പിക്കാന്‍ കഴിയും. ഇതോടൊപ്പം അഴുകിയ പഴം/തുളസിയില തുടങ്ങിയവ ഉപയോഗിച്ചുള്ള ചിരട്ട കെണികളില്‍ 2 മില്ലി മാലത്തിയോണ്‍ ഒരു കിലോ മിശ്രിതത്തിന് എന്ന അളവില്‍ ഉപയോഗിക്കുന്നത് ഗുണം ചെയ്യും. …