Saturday, 27th July 2024

കടുത്ത ചൂടില്‍നിന്ന് കാലികളെ രക്ഷിക്കാന്‍ തീറ്റയില്‍ ശ്രദ്ധിക്കണം: കേരള ഫീഡ്സ്

Published on :

തിരുവനന്തപുരം: കടുത്ത ചൂടില്‍നിന്ന് വളര്‍ത്തുമൃഗങ്ങളെ സംരക്ഷിക്കുന്നതിന്‍റെ ഭാഗമായി അവയുടെ ഭക്ഷണക്കാര്യത്തില്‍ കര്‍ഷകര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരളാ ഫീഡ്സ് ലിമിറ്റഡ് അറിയിച്ചു. 

അതികഠിനമായ  വേനല്‍ച്ചൂട് മനുഷ്യരെപ്പോലെ തന്നെ വളര്‍ത്തു മൃഗങ്ങള്‍ക്കും വളരെയധികം ശാരീരികാസ്വാസ്ഥ്യങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇത് ഏറ്റവുമധികം ബാധിക്കാന്‍ സാധ്യതയുള്ളത്  സങ്കരയിനം പശുക്കളെയാണ്.  ഇവയ്ക്ക് ചൂടിനെ പ്രതിരോധിക്കാനുള്ള ശേഷി കുറവാണ്. കടുത്ത ചൂടു 

വയനാട് റോബസ്റ്റ കാപ്പിക്ക് ഭൗമ സൂചിക പദവി: കർഷകർ പ്രതീക്ഷയിൽ

Published on :
സി.വി.ഷിബു 

കൽപ്പറ്റ: : ചോലമരത്തണലിൽ പരമ്പരാഗത രീതിയിൽ കൃഷി ചെയ്തുവരുന്നതിന് അന്താരാഷ്ട്ര ശ്രദ്ധ നേടിയതും ലോക കാപ്പി വിപണിയിൽ ഉയർന്ന ഡിമാൻഡ് ഉള്ളതുമായ വയനാട് റോബസ്റ്റ കാപ്പിക്ക് അംഗീകാരം. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിനു കീഴിലുള്ള വ്യവസായ പ്രോത്സാഹന വകുപ്പ് വയനാട് റോബസ്റ്റ കാപ്പിക്ക് ഭൗമ സൂചികാ പദവി നൽകാൻ തീരുമാനിച്ചു.

        കർണാടക കഴിഞ്ഞാൽ  കാപ്പി ഉൽപ്പാദനത്തിൽ

ശാസ്ത്രീയമായ കശുമാവ് കൃഷി വ്യാപനത്തിന്റെ ഭാഗമായി കർഷകർക്ക് പരിശീലനം നൽകി.

Published on :
കശുമാവ് കർഷകർക്ക് പരിശീലനം നല്‍കി
   മാനന്തവാടി: സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസി ശാസ്ത്രീയമായ കശുമാവ് കൃഷി വ്യാപനത്തിന്റെ ഭാഗമായി കർഷകർക്ക് പരിശീലനം നൽകി. തവിഞ്ഞാൽ സെയ്‌ന്റ് മേരീസ് ഇടവക വികാരി ഫാ. ആന്റോ മമ്പള്ളിൽ ഉദ്ഘാടനം ചെയ്തു. തോമസ് കറുത്തേടം അധ്യക്ഷത വഹിച്ചു. ഡോ.

കാര്‍ഷിക മേഖലയില്‍ വൈവിധ്യവല്‍ക്കരണം നടപ്പാക്കി ജോണി പാറ്റാനി

Published on :

സി.വി.ഷിബു

    കല്‍പ്പറ്റ : പരമ്പരാഗത കാര്‍ഷികവൃത്തിയില്‍ നിന്നും വ്യത്യസ്തമായി
ശാസ്ത്രീയവും ആധുനികവുമായ രീതികള്‍ അവലംബിച്ച് ഈ രംത്ത് മാതൃകയാവുകയാണ്
കല്‍പ്പറ്റയിലെ കര്‍ഷകനും കാര്‍ഷിക യന്ത്രോപകരണങ്ങളുടെ വ്യാപാരിയുമായ
ജോണി പാറ്റാനി. മികച്ച കര്‍ഷകന്‍, പരിശീലകന്‍, സാങ്കേതിക വിദഗ്ധന്‍
എന്നിങ്ങനെ പേരെടുത്ത ജോണി പാറ്റാനി കഴിഞ്ഞ 20 വര്‍ഷത്തിലധികമായി
കാര്‍ഷികമേഖലയില്‍ ആധുനികവല്‍ക്കരണം നടപ്പാക്കിയിട്ട്. കല്‍പ്പറ്റ
നഗരപരിധിയിലെ പാറ്റാനിമലയില്‍ പരമ്പരാഗതമായി

റീച്ചിംഗ് ഹാൻഡ് ബംഗളൂരു കിടാരികളെ വിതരണം ചെയ്തു.

Published on :
കിടാരികളെ വിതരണം ചെയ്തു
പ്രളയം തകർത്ത വയനാടിൻ്റെ ക്ഷീരമേഖലയെ കരം പിടിച്ചുയർത്തിയും കരുത്ത് നൽകിയും റീച്ചിംഗ് ഹാൻഡ്…. ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടന റീച്ചിംഗ് ഹാൻഡ്, പ്രളയാനന്തര വയനാട്ടിലെ കർഷകർക്ക് മൂന്ന് ഘട്ടങ്ങളിലായി ഇതിനകം സമ്മാനിച്ചത് ഇരുനൂറ്റിപന്ത്രണ്ട് സങ്കരയിനം കിടാരികളെ. ഇരുനൂറ്റിയമ്പത് എണ്ണം പൂര്‍ത്തിയാക്കി സൗജന്യ കിടാരി വിതരണം അവസാനിപ്പിക്കാനാണ് റീച്ചിംഗ് ഹാൻഡ് ലക്ഷ്യമിടുന്നതെന്ന്

‘പ്രളയാനന്തര വയനാടിനൊരു കൈത്താങ്ങ്’ കിടാരി വിതരണം നാളെ

Published on :
'പ്രളയാനന്തര വയനാടിനൊരു കൈത്താങ്ങ്'
കിടാരി വിതരണം നാളെ, എടവക രണ്ടേനാലിൽ
ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടന റീച്ചിംഗ് ഹാൻഡ്, ക്ഷീരവികസന വകുപ്പിന്റെയും ദീപ്തിഗിരി ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെ യും ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന കിടാരി വിതരണം എടവക രണ്ടേനാലിൽ ദീപ്തിഗിരി ക്ഷീരസംഘം ഓഫീസ് പരിസരത്ത് നാളെ രാവിലെ പത്ത് മണിക്ക് നടക്കും.
      ദീപ്തിഗിരി ക്ഷീരോൽപാദക സഹകരണ

പൊഴുതന ഇനി ക്ഷീരകർഷകരുടെ ഗ്രാമമായി അറിയപ്പെടും.

Published on :
പ്രളയം സർവ്വതും തകർത്തെറിഞ്ഞ വയനാട്  ജില്ലയിലെ     പൊഴുതന അതിജീവനത്തിന്റെ പാതയിലാണ്.നിരവധി സന്നദ്ധ സംഘടനകളാണ് പലവിധ സഹായങ്ങളുമായി ഇതേ വരെ  എത്തിയത്.ഭക്ഷ്യ കിറ്റുകളും, ഗൃഹോപകരണങ്ങളും മുതൽ വീടും സ്ഥലവും വരെ  പലരും സംഭാവനയായി നൽകി.ഇതിൽ ഏറ്റവും പ്രധാന സംഭാവനയായി നൽകിയ സംഘടനയാണ് ഗൊരഖ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന അമേരിക്കയിൽ താമസമാക്കിയ ഇന്ത്യക്കാരുടെ കൂട്ടായ്മയായ മാനവ സേവ സൻസ്ഥൻ. 
          പ്രളയത്തിന്റെ

സംസ്ഥാനത്തെ കാലിത്തീറ്റ വിപണിയില്‍ അമ്പതു ശതമാനം വിഹിതമാണ് ലക്ഷ്യമിടുന്നതെന്ന് കേരള ഫീഡ്സ് എം.ഡി.

Published on :
രണ്ട് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ കാലിത്തീറ്റ വിപണിയില്‍ അമ്പതു ശതമാനം വിഹിതമാണ് ലക്ഷ്യമിടുന്നതെന്ന് കേരള ഫീഡ്സ് എംഡി ഡോ. ബി ശ്രീകുമാര്‍ പറഞ്ഞു. അടുത്ത സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാനത്തോടെ വിറ്റുവരവ് 500 കോടി രൂപയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ ക്ഷീരകര്‍ഷകരെ സ്വകാര്യ കാലിത്തീറ്റ കുത്തകകളില്‍ നിന്നും സംരക്ഷിച്ചു നിറുത്തുന്നത് കേരള ഫീഡ്സ് ആണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ

ചെറുതേനീച്ച കൃഷിയിൽ ഇരട്ട തട്ട് കൂട് പരീക്ഷണവുമായി ഉസ്മാൻ മദാരി

Published on :
കൽപ്പറ്റ: ചെറുതേനീച്ച കൃഷിയിൽ ഇരട്ട തട്ട് സംവിധാനം പരീക്ഷിക്കുകയാണ് വയനാട് വൈത്തിരിയിലെ ബീ ക്രാഫ്റ്റ് ഫാം ഉടമയും  തേൻക്കടയുടെ സംരംഭകനുമായ ഉസ്മാൻ മദാരി. 

        എല്ലാത്തരം തേനുകൾക്കും വിപണിയിൽ ആവശ്യക്കാരുണ്ടങ്കിലും ചെറുതേനിന് എപ്പോഴും ക്ഷാമം നേരിടാറുണ്ട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിൽ കൂടുതലായി തേൻ എത്തുന്നത്. മലബാറിൽ കണ്ണൂരാണ് തേനിന്റെ ഹബ്ബ് എന്നറിയപ്പെടുന്നത്. ബീ ക്രാഫ്റ്റ് തേൻക്കടയിൽ

‘വയനാട് സ്‌പൈസ് വില്ലേജ്’ പ്രവര്‍ത്തനസജ്ജമായി

Published on :
പുല്‍പ്പള്ളി: ഗുണമേന്മയുള്ള കാപ്പിപ്പരിപ്പ് കയറ്റുമതി ചെയ്യുകയെന്ന ലക്ഷ്യത്തോടെ പുല്‍പ്പള്ളി സുരഭിക്കവലയില്‍ 'വയനാട് സ്‌പൈസ് വില്ലേജ്' പ്രവര്‍ത്തനസജ്ജമായി. 27-കാരനായ പുല്‍പ്പള്ളി സുരഭിക്കവല ഉണ്ണിപ്പള്ളില്‍ ആല്‍ബിന്‍ മാത്യു എന്ന എം ബി എ ബിരുദധാരിയാണ് സ്‌പൈസ് വില്ലേജ് എന്ന ആശയത്തിന് പിന്നില്‍. വയനാടന്‍ കാപ്പിയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് കാപ്പിപ്പരിപ്പാക്കിമാറ്റി വിദേശത്തേക്ക് കയറ്റുമതി ചെയ്യാനാണ് സ്‌പൈസ് വില്ലേജ് കൊണ്ട് ലക്ഷ്യമിടുന്നത്.