Tuesday, 19th March 2024

പൂപ്പൊലി 2023

Published on :

കേരള കാര്‍ഷിക സര്‍വകലാശാലയുടെ നേതൃത്വത്തില്‍ അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം കഴിഞ്ഞ ആറ് വര്‍ഷങ്ങളിലായി ആഘോഷിച്ചുവരുന്ന വയനാടിന്റെ അന്താരാഷ്ട്ര പുഷ്പമേള പൂപ്പൊലി 2023 എന്ന പേരില്‍ നടത്തുന്നു. 2023 ജനുവരി 1 മുതല്‍ 15 വരെ നടത്തുന്ന പൂപ്പൊലി 2023 – ന്റെ ഉദ്ഘാടനം നാളെ (2023 ജനുവരി 1) വൈകിട്ട് 3.3.0-ന് വനം, …

ക്ഷീരകര്‍ഷക സംഗമം 2023 തൃശൂരില്‍

Published on :

സംസ്ഥാന ക്ഷീരകര്‍ഷക സംഗമം 2023 ഫെബ്രുവരി രണ്ടാംവാരം തൃശൂരില്‍ നടത്തുന്നു. ഇതിനോടനുബന്ധിച്ചുളള സ്വാഗതസംഘം രൂപീകരണയോഗം ഇന്ന് (31.12.2022) രാവിലെ 10 മണുക്ക് തൃശൂര്‍ ചെമ്പൂക്കാവ് പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിക്കും. ഇതിനോടനുബന്ധിച്ച് വിളംബരജാഥ, കര്‍ഷക സംഗമം, സെമിനാറുകള്‍, കന്നുകാലി പ്രദര്‍ശനം, കലാസാംസ്‌കാരിക …

കാര്‍ഷിക നിര്‍ദ്ദേശങ്ങള്‍

Published on :

ക്യാബേജ്, കോളിഫ്‌ളവര്‍ എന്നിവയില്‍ ഇലത്തീനി പുഴുവിന്റെ ആക്രമണം ഉണ്ടായാല്‍ ആരംഭ ഘട്ടത്തില്‍ തന്നെ പുഴുവിന്റെ ആക്രമണം ബാധിച്ച ഇലകള്‍ മുട്ട, പുഴു, പ്യൂപ്പ എന്നിവയോട് കൂടിത്തന്നെ നശിപ്പിച്ചു കളയുക. കൂടാതെ വേപ്പിന്‍കുരു സത്ത് 5% തയ്യാറാക്കി തളിച്ചു കൊടുക്കുക. ആക്രമണം രൂക്ഷമാണെങ്കില്‍ രണ്ട് മില്ലി ഫ്‌ളൂബെന്റാമൈഡ് 10 ലിറ്റര്‍ വെള്ളത്തില്‍ എന്ന് തോതിലോ അല്ലെങ്കില്‍ ക്‌ളോറാന്‍ട്രാനിലിപ്രോള്‍ …

ഇസ്രായേല്‍ പഠനയാത്ര: അപേക്ഷാ തീയതി ജനുവരി 12 വരെ നീട്ടി

Published on :

ഇസ്രായേല്‍ കൃഷി മാതൃകകള്‍ നേരിട്ട് കണ്ട് മനസ്സിലാക്കുന്നതിനായി കൃഷി വകുപ്പ് സംസ്ഥാനത്തെ കര്‍ഷകര്‍ക്കായി ഒരുക്കിയിട്ടുള്ള പഠനയാത്രയ്ക്ക് അപേക്ഷിക്കുവാനുള്ള തീയതി ജനുവരി 12 വരെ നീട്ടിയതായി കൃഷി ഡയറക്ടര്‍ അറിയിച്ചു. വാട്ടര്‍ മാനേജ്‌മെന്റ്, റീസൈക്ലിങ് ടെക്‌നിക്കുകള്‍, മൈക്രോ ഇറിഗേഷന്‍ സിസ്റ്റം, കാലാവസ്ഥ അനുരൂപ കൃഷി മാതൃകകള്‍,ഹൈടെക് കൃഷി രീതികള്‍, പോളി ഹൗസ് എന്നീ മേഖലകളിലെ ഇസ്രായേല്‍ സാങ്കേതികവിദ്യകള്‍ …

അരുമ മൃഗ-പക്ഷി പ്രദര്‍ശനം ഉദ്ഘാടനം

Published on :

മൃഗ സംരക്ഷണ വകുപ്പും കൊല്ലം നീരാവില്‍ എസ്.എന്‍.ഡി.പി.യോഗം ഹയര്‍ സെക്കന്ററി സ്‌കൂളും സംയുക്തമായി സംഘടിപ്പിക്കുന്ന അരുമ മൃഗ-പക്ഷി പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം എസ്.എന്‍ ഡി പി.യോഗം ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ ഇന്ന് (ഡിസംബര്‍ 30) രാവിലെ 9 ന് മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി നിര്‍വഹിക്കും. ചെറിയ ഫിഞ്ചസ് കുരുവികള്‍ മുതല്‍ വലിയ …

മൃഗപരിപാലന നിര്‍ദ്ദേശങ്ങള്‍

Published on :

കന്നുകാലികളില്‍ കണ്ടുവരുന്ന പുതിയ രോഗങ്ങളില്‍ പ്രധാനമാണ് ലംപി സ്‌കിന്‍ ഡിസീസ് അഥവാ സാംക്രമിക ചര്‍മമുഴ രോഗം. പശുക്കളുടെ പാലുല്‍പാദനവും പ്രത്യുത്പാദനക്ഷമതയുമെല്ലാം ഗണ്യമായി കുറയുന്നതിന് കാരണമാവുന്ന ഈ രോഗത്തിന് കാരണം കാപ്രിപോക്‌സ് വൈറസ് കുടുംബത്തിലെ എല്‍.എസ്.ഡി വൈറസുകളാണ്. പശുക്കള്‍ക്കും എരുമകള്‍ക്കും മാത്രമാണ് ചര്‍മമുഴ രോഗ സാധ്യതയുളളത്. ഉയര്‍ന്ന പനി, കറവയിലുളള പശുക്കളുടെ ഉത്പാദനം ഗണ്യമായി കുറയല്‍, തീറ്റമടുപ്പ്, …

കറവപ്പശു വളർത്തൽ ആദായകരമാക്കാം…

Published on :

1)  15 മുതൽ 18 മാസം പ്രായത്തിൽ തന്നെ കിടാരികൾക്ക് ആദ്യ ബീജ ധാന കുത്തിവയ്പ്പ് നൽകുക.

2) രണ്ടു വയസു പ്രായമാകുമ്പോഴേക്കും ചിന പിടിച്ച കിടാരികൾ കർഷകർക്ക് കൂടുതൽ ആദായം നൽകും .

3) 305 ദിവസത്തെ കറവക്കാലത്തിൽ 3000 മുതൽ 3500 കിലോയിൽ കുറയാതെ പാൽ തരുന്ന പശുക്കളെ വളർത്തുന്നതിന് തിരഞ്ഞെടുക്കുന്നതാണ് ആദായകരം

പൂപ്പൊലി 2023

Published on :

കൃഷിവകുപ്പും കേരള കാര്‍ഷിക സര്‍വകലാശാലയും സംയുക്തമായി വയനാട്, അമ്പലവയല്‍, പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ജനുവരി 1 മുതല്‍ 15 വരെ പൂപ്പൊലി 2023 സംഘടിപ്പിക്കുന്നു. ആയിരത്തില്‍പ്പരം ഇനങ്ങളോടു കൂടിയ റോസ് ഗാര്‍ഡന്‍, ഡാലിയ ഗാര്‍ഡന്‍, വിശാലമായ ഗ്ലാഡിയോലസ് തോട്ടം, തായ്‌ലാന്‍ഡില്‍ നിന്നും ഇറക്കുമതി ചെയ്ത ഓര്‍ക്കിഡുകള്‍, നെതര്‍ലാന്‍ഡില്‍ നിന്നുളള ലിലിയം ഇനങ്ങള്‍ തുടങ്ങിയവയുടെ വര്‍ണ്ണ …

ന്യൂ ഇയര്‍ ഫെസ്റ്റ് – പ്രദര്‍ശന വിപണന ഡിസ്‌കൗണ്ട് മേള

Published on :

തിരുവനന്തപുരം ആനയറ വേള്‍ഡ് മാര്‍ക്കറ്റില്‍ 2023 ജനുവരി നാലു മുതല്‍ 15 വരെ ന്യൂ ഇയര്‍ ഫെസ്റ്റ് – പ്രദര്‍ശന വിപണന ഡിസ്‌കൗണ്ട് മേള സംഘടിപ്പിക്കുന്നു. ഇതിന്റെ ഉദ്ഘാടനം കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് നിര്‍വഹിക്കും. ഇതിനോടനുബന്ധിച്ച് കര്‍ഷകരെ ആദരിക്കല്‍, വാണിജ്യ സ്റ്റാള്‍, ഫുഡ് ഫെസ്റ്റ്, നഴ്‌സറി, പെറ്റ് ഷോ, ഫാം ടൂറിസം, അമ്യുസ്‌മെന്റ് പാര്‍ക്ക്, …

ലാന്‍ഡ്‌സ്‌കേപ്പിംഗ് : ഓണ്‍ലൈന്‍ പരിശീലനം

Published on :

കേരള കാര്‍ഷിക സര്‍വ്വകലാശാല ഇ -പഠന കേന്ദ്രം ‘ലാന്‍ഡ്‌സ്‌കേപ്പിംഗ് ‘ എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ പരിശീലന പരിപാടിയുടെ പുതിയ ബാച്ച് 2023 ജനുവരി 9 ന് തുടങ്ങുന്നു. ഈ കോഴ്‌സില്‍ ചേരുന്നതിന് 2023 ജനുവരി 8 നകം രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഒന്‍പത് സെഷനുകളിലായി തയ്യാറാക്കിയ കോഴ്‌സ് കെ.എ.യു. MOOC പ്ലാറ്റ്‌ഫോമിലൂടെ പഠിതാവിന്റെ സൗകര്യാര്‍ത്ഥം പ്രയോജനപ്പെടുത്താവുന്നതാണ്. ഫൈനല്‍ …