കാര്‍ഷിക മേഖലയില്‍ അവാര്‍ഡ്

Published on :

കൃഷി വകുപ്പ് വിവിധ അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.  കര്‍ഷകന്‍, മികച്ച പാടശേഖര സമിതി, കര്‍ഷക തൊഴിലാളികള്‍, ശാസ്ത്രജ്ഞന്‍മാര്‍, പത്രപ്രവര്‍ത്തകര്‍, കാര്‍ഷിക മേഖലയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചവര്‍ എന്നിവര്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. അപേക്ഷ ജൂണ്‍ 25 നകം അതത് കൃഷി ഭവനുകളില്‍ ലഭിക്കണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് കൃഷി ഭവനുകളുമായി ബന്ധപ്പെടാം

അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍ നിയമനം

Published on :

കൽപ്പറ്റ:2019-20 സാമ്പത്തിക വര്‍ഷം ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ജനകീയ മല്‍സ്യകൃഷി പദ്ധതിയില്‍ അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍മാരെ നിയമിക്കുന്നു. കൂടിക്കാഴ്ച ജൂണ്‍ 20നു രാവിലെ 10ന് ഫിഷറീസ് വകുപ്പിന്റെ വൈത്തിരി  തളിപ്പുഴ മല്‍സ്യകൃഷി വിജ്ഞാനവ്യാപന പരിശീലനകേന്ദ്രത്തില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ രേഖകളുമായി ഹാജരാവണം.

പാലുല്പന്ന നിര്‍മ്മാണ പരിശീലനം 17-ന് തുടങ്ങും

Published on :

കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍, നടുവട്ടത്തുളള ക്ഷീര വികസന വകുപ്പിന്‍റെ  പരിശീലന കേന്ദ്രത്തില്‍ വെച്ച് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലുള്ള സംരംഭകര്‍ക്കും ക്ഷീരസംഘങ്ങള്‍ക്കും ക്ഷീര കര്‍ഷകര്‍ക്കും വേണ്ടി  പത്തു ദിവസത്തെ പാലുല്പന്ന നിര്‍മ്മാണ പരിശീലനം സംഘടിപ്പിക്കുന്നു.  2019 ജൂണ്‍ 17 മുതല്‍ 27 വരെയാണ് പരിശീലനം.  വിവിധ പാലുല്പന്നങ്ങളായ പാല്‍പേഡ, ബര്‍ഫി, മില്‍ക്ക് […]

വിജയപുരം പഞ്ചായത്തിൽ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ തുടങ്ങി.

Published on :

കോട്ടയം:  വിജയപുരം ഗ്രാമപഞ്ചായത്തിന്റെയും സോഫിയ ഇന്റർനാഷണൽ പബ്ലിക് സ്കൂളിന്റെയും കൃഷി വകുപ്പിന്റെയും  സംയുക്താഭിമുഖ്യത്തിൽ നടത്തിയ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനകർമം വിജയപുരം  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിസി ബോബി നിർവഹിച്ചു..  ഏലമ്മ ആൻഡ്രൂസ്, ബൈജു ചെറുകോട്ടയിൽ, മേരി ജോർജ്, സുനിമോൾ ആലപ്പാട്ട്, ദീപ ജീസസ്, സാം എന്നിവർ ചടങ്ങിൽ സംബന്ധിച്ചത് .

പപ്പായ കൃഷി :അപേക്ഷ ക്ഷണിച്ചു

Published on :

കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് നടപ്പിലാക്കുന്ന പപ്പായ കൃഷിയും പപ്പൈന്‍ ഉല്‍പ്പാദനവും പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.  കുറഞ്ഞത് 50 സെന്റ് ഭൂമി ഉള്ളവര്‍ക്ക് അപേക്ഷിക്കാം.  ഫോണ്‍ 9645409581, 8330010296

ജൈവകൃഷിയിലൂടെ ജൈവജീവിതത്തിലേക്ക് സംസ്ഥാന സമ്മേളനം എട്ട് മുതൽ

Published on :

കേരളാ ജൈവകർഷക സമിതി ജൈവകൃഷിയിലൂടെ ജൈവജീവിതത്തിലേക്ക് സംസ്ഥാന സമ്മേളനം 2019 ജൂൺ 8,9 ഐ പി ടി & ജി പി ടി കോളേജ് കുളപ്പുള്ളി ഷൊർണ്ണൂർ (വഴി :ഷൊർണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് പട്ടാമ്പി ബസ്സിൽ കുളപ്പുള്ളി ഐ.പി.ടി& ജി.പി .ടി കോളേജ് സ്റ്റോപ്പ് (5km) സുഹൃത്തേ, കേരളത്തിന്റെ പരിസ്ഥിതിയും നമ്മുടെ ആരോഗ്യവും കൃഷിക്കാരുടെ […]

അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍ നിയമനം:അപേക്ഷ ക്ഷണിച്ചു.

Published on :

കൽപ്പറ്റ :2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഫിഷറീസ് വകുപ്പു വഴി നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി രണ്ടാംഘട്ട പദ്ധതിയിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍മാരെ തെരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ  ക്ഷണിച്ചു. പ്രായം 20നും 56നുമിടയില്‍.. ഫിഷറീസ് വിഷയത്തില്‍ വി.എച്ച്.എസ്.സി, സുവോളജിയിലോ ഫിഷറീസിലോ ബിരുദം, എസ്.എസ്.എല്‍.സിയും ഫിഷറീസ് വകുപ്പിലോ മറ്റേതെങ്കിലും സ്ഥാപനത്തിലോ കുറഞ്ഞത് 3 വര്‍ഷം പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. മാനന്തവാടി, സുല്‍ത്താന്‍ […]

കര്‍ഷകര്‍ക്ക് കൈത്താങ്ങുമായി ഫിഷറീസ് വകുപ്പ്

Published on :

… കൽപ്പറ്റ: ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി  പദ്ധതിയില്‍ ഉള്‍പ്പെടുത്തി മത്സ്യകൃഷി ചെയ്തു വരുന്ന കര്‍ഷകര്‍ക്ക് ഫിഷറീസ് വകുപ്പ് മത്സ്യത്തീറ്റ വിതരണം ചെയ്തു. തളിപ്പുഴയില്‍ വെച്ച് നടന്ന ചടങ്ങില്‍ വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ ബി നസീമ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി ഉഷാകുമാരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് […]