Friday, 29th September 2023

പ്രതീക്ഷ 2021ന് തുടക്കമായി

Published on :

വയനാട് കൃഷി വിജ്ഞാന കേന്ദ്രവും ആത്മ വയനാടും കൃഷിവകുപ്പും സംയുക്തമായി ഡിസംബര്‍ 27 മുതല്‍ 31 വരെ സംഘടിപ്പിക്കുന്ന സാങ്കേതിക വിദ്യാവാരം പ്രതീക്ഷ’ 2021ന് തുടക്കമായി. അഞ്ച് ദിവസം നീളുന്ന പരിപാടിയില്‍ വിവിധ സാങ്കേതിക സെമിനാറുകളും കര്‍ഷകരുടെ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും കിസാന്‍ മേളയും വിവിധ മത്സരങ്ങളും സംഘടിപ്പിക്കുന്നു. സങ്കേതിക വിദ്യാവാരത്തിന്റെ ഒന്നാം ദിനമായ ഡിസംബര്‍ 27ന് …

അമിത വണ്ണം കുറയ്ക്കാന്‍ ബേബികോണ്‍

Published on :

അമിത വണ്ണം കുറയ്ക്കാനാഗ്രഹിക്കുന്നവര്‍ക്ക് ബേബി കോണ്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. താരതമ്യേന കുറഞ്ഞ അളവിലാണ് അന്നജവും കലോറിയും ഇതില്‍ അടങ്ങിയിരിക്കുന്നത്. കൊഴുപ്പ് തീരെ ഇല്ലാത്ത 100 ഗ്രാം ബേബി കോണില്‍ 26 ഗ്രാം കലോറി മാത്രമേയുള്ളൂ. നാരുകള്‍ ധാരാളമുള്ളതുകൊണ്ട് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുവാന്‍ സാധിക്കും. നാരുകള്‍ ദഹനത്തെ പരിപോഷിപ്പിക്കുന്നു. ജീവിതശൈലീ രോഗങ്ങളായ അമിതവണ്ണം, പ്രമേഹം, …

ക്ഷീരഗ്രാമം പദ്ധതി: ഡിസംബര്‍ 28ന് അവസാനിക്കും

Published on :

ക്ഷീരവികസന വകുപ്പ് 2021-22 സാമ്പത്തിക വര്‍ഷത്തില്‍ തിരുവനന്തപുരം ജില്ലയിലെ പോത്തന്‍കോട്, കൊല്ലം ജില്ലയിലെ ഇട്ടിവ, കരീപ്ര, ആലപ്പുഴ ജില്ലയിലെ തണ്ണീര്‍മുക്കം, എറണാകുളം ജില്ലയിലെ കോടുവളളി, കോട്ടയം ജില്ലയിലെ കറുകച്ചാല്‍, കോഴിക്കോട് ജില്ലയിലെ കടലുണ്ടി, വേളം, കണ്ണൂര്‍ ജില്ലയിലെ മങ്ങാട്ടിടം, പെരളശ്ശേരി തുടങ്ങി സംസ്ഥാനത്തെ 10 ജില്ലകളില്‍ നടപ്പിലാക്കുന്ന ക്ഷീരഗ്രാമം പദ്ധതിയിലേയ്ക്ക് ksheerasree.kerala.gov.in എന്ന പോര്‍ട്ടല്‍ സന്ദര്‍ശിച്ച് …

ചീരയിലെ ഇലപ്പുള്ളി രോഗം തടയാം

Published on :

മഴക്കാലത്തും മഞ്ഞുകാലത്തും വ്യാപകമായി ചീരയില്‍ കാണാന്‍ സാധ്യതയുളള ഒരു രോഗമാണ് ഇലപ്പുളളി രോഗം. ഇലകളില്‍ വെളള നിറത്തോടു കൂടിയ പൊട്ടുകള്‍ പ്രത്യക്ഷപ്പെടുന്നതാണ് ആരംഭലക്ഷണം. രോഗം വരാതെ പ്രതിരോധിക്കുന്നതിനായി പച്ചയും ചുവപ്പും ചീരകള്‍ ഇടകലര്‍ത്തി നടുക. സ്യൂഡോമോണാസ് 20 ഗ്രാം ഒരു ലിറ്റര്‍ വെളളത്തില്‍ ചേര്‍ത്ത് 10 ദിവസത്തെ ഇടവേളകളിലായി തളിച്ച് കൊടുക്കുക. ട്രൈക്കോഡെര്‍മ സമ്പുഷ്ടീകരിച്ച് ചാണകം …

സരോജിനി ദാമോദരന്‍ ഫൗണ്ടേഷന്‍ അക്ഷയശ്രീ അവാര്‍ഡിനുളള അപേക്ഷകള്‍ ക്ഷണിക്കുന്നു

Published on :

സരോജിനി ദാമോദരന്‍ ഫൗണ്ടേഷന്‍ ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി 2009 മുതല്‍ നല്‍കിവരുന്ന 13-ാമത് അക്ഷയശ്രീ അവാര്‍ഡിനുളള അപേക്ഷകള്‍ ക്ഷണിക്കുന്നു. മൂന്നു വര്‍ഷത്തിനുമേല്‍ പൂര്‍ണമായും ജൈവഭക്ഷണകൃഷി ചെയ്യുന്നവരെയാണ് അവാര്‍ഡിന് പരിഗണിക്കുന്നത്. വെളളക്കടലാസില്‍ കൃഷിയുടെ ലഘുവിവരണവും, പൂര്‍ണ്ണ മേല്‍വിലാസവും, വീട്ടില്‍ എത്തിച്ചേരുന്നതിനുളള വഴിയും, ഫോണ്‍ നമ്പരും, ജില്ലയും അപേക്ഷയില്‍ എഴുതിയിരിക്കണം. ഫോട്ടോകളോ മറ്റു സര്‍ട്ടിഫിക്കറ്റുകളോ അപേക്ഷയോടൊപ്പം അയയ്ക്കാന്‍ പാടില്ല. അപേക്ഷകള്‍ …