സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി കൃഷിവകുപ്പ് സംസ്ഥാനത്തെ മുഴുവന്‍ കുടുംബങ്ങളെയും ഉള്‍പ്പെടുത്തി ജനകീയ ക്യാമ്പയിന്‍ നടപ്പിലാക്കുന്നു. ‘ഞങ്ങളും കൃഷിയിലേക്ക്’ എന്ന പേരില്‍ നടപ്പാക്കുന്ന ഈ ജനകീയ ക്യാമ്പയിനു വേണ്ടി ലോഗോ തെരഞ്ഞെടുക്കുന്നതിനായി വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും എന്‍ട്രികള്‍ ക്ഷണിക്കുന്നു. പി എന്‍ ജി ഫോര്‍മാറ്റില്‍ തയ്യാറാക്കിയ ലോഗോ ഈ മാസം 25-ന് (25 /02 /2022 ന്) മൂന്ന് മണിക്ക് മുന്‍പായി ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ fiblogo@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ അയച്ചുതരേണ്ടതാണ്. പൂര്‍ണ്ണ മേല്‍വിലാസവും ഫോണ്‍ നമ്പരും മെയിലില്‍ രേഖപ്പെടുത്തിയിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2318186 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. തെരഞ്ഞെടുക്കുന്ന ലോഗോയ്ക്ക് ആകര്‍ഷകമായ സമ്മാനം നല്‍കുന്നതാണ്.
Monday, 28th April 2025
Leave a Reply