കുടപ്പനക്കുന്ന് ലൈവ്‌സ്‌റ്റോക്ക് മാനേജ്‌മെന്‍്‌റ് ട്രെയിനിംഗ് സെന്‍്‌ററിലും, ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയിലും 2024 ആഗസ്റ്റ് മാസത്തില്‍ ആരംഭിക്കുന്ന ചിക്ക് സെക്‌സിംഗ് & ഹാച്ചറി മാനേജ്‌മെന്റ് കോഴ്‌സ് പരിശീലനത്തിന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകര്‍ 01.08.2024 ന് 25 വയസ്സ് കവിയാത്തവരും 18 വയസ്സ് പൂര്‍ത്തിയായവരും എസ്.എസ്.എല്‍.സി/തത്തുല്യ യോഗ്യത പാസ്സായവരും, കൈവിരലുകള്‍ക്ക് അംഗവൈകല്യം ഇല്ലാത്തവരും, കണ്ണട ഉപയോഗിക്കാതെ നല്ല കാഴ്ചശക്തി ഉളളവരും ആയിരിക്കണം (മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്). തെരഞ്ഞെടുക്കപ്പെടുന്നവര്‍ നിലവിലുള്ള പരിശീലന ഫീസായി 500/- രൂപ/സര്‍ക്കാര്‍ പുതുക്കി നിശ്ചയിക്കുന്ന പ്രവേശന സമയത്ത് അടയ്‌ക്കേണ്ടതാണ്. പട്ടികജാതി/പട്ടികവര്‍ക്ഷത്തില്‍പ്പെട്ടവര്‍ ഫീസ് നല്‍കേണ്ടതില്ല. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 10 (10.07.2024). നിശ്ചിത മാതൃകയില്‍ തയ്യാറാക്കിയ അപേക്ഷകള്‍ പ്രിന്‍സിപ്പല്‍ ട്രെയിനിംഗ് ഓഫീസര്‍. മൃഗസംരക്ഷണ പരിശീലന കേന്ദ്രം, കുടപ്പനക്കുന്ന്.പി.ഒ. തിരുവനന്തപുരം 695043 എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്. അപേക്ഷാ ഫാറത്തിന്റെ മാതൃക മൃഗസംരക്ഷണ വകുപ്പിന്‍്‌റെwww.ahd.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
Tuesday, 29th April 2025
Leave a Reply