Friday, 21st June 2024

ഗോ ജീവ സുരക്ഷാ – സഞ്ചരിക്കുന്ന മൃഗാശുപത്രി

Published on :

ഗോ ജീവ സുരക്ഷാ – സഞ്ചരിക്കുന്ന മൃഗാശുപത്രി പദ്ധതിയുടെ സേവനം പനമരം ബ്ലോക്ക് പഞ്ചായത്തില്‍ ഈ മാസം 26 മുതല്‍ ജൂലൈ 1 വരെയുള്ള ദിവസങ്ങളില്‍ മുളളന്‍കൊല്ലി ഗ്രാമപഞ്ചായത്തിലെ ക്ഷീര കര്‍ഷകര്‍ക്ക് ലഭ്യമായിരിക്കും. പ്രവൃത്തി സമയം – രാവിലെ 10 മുതല്‍ വെകിട്ട് 05 വരെ. സേവനം ആവശ്യമുള്ള കര്‍ഷകര്‍ക്ക് ക്ഷീരസംഘങ്ങള്‍ മുഖേനെയോ, നേരിട്ടോ ഡ്യൂട്ടി …

റബ്ബര്‍ബോര്‍ഡ്: ഗ്രൂപ്പ് ലൈഫ് ഇന്‍ഷ്വറന്‍സ് കം ടെര്‍മിനല്‍ ബെനിഫിറ്റ് പദ്ധതി

Published on :

റബ്ബര്‍ടാപ്പിങ് തൊഴിലാളികള്‍ക്കായി റബ്ബര്‍ബോര്‍ഡ് 2011-12 വര്‍ഷത്തില്‍ ആരംഭിച്ച ഗ്രൂപ്പ് ലൈഫ് ഇന്‍ഷ്വറന്‍സ് കം ടെര്‍മിനല്‍ ബെനിഫിറ്റ് പദ്ധതിയില്‍ ചേര്‍ന്നിട്ടുള്ളവര്‍ അവരുടെ ഈ വര്‍ഷത്തെ വിഹിതം 2023 ജൂലൈ 07 നു മുമ്പായി അതത് പ്രദേശത്തെ റബ്ബര്‍ബോര്‍ഡ് റീജിയണല്‍ ഓഫീസില്‍ അടച്ച് പോളിസി പുതുക്കേണ്ടതാണ്.…

കുരുമുളക് വാട്ടരോഗം നിയന്ത്രിക്കാം

Published on :

കുരുമുളക് വാട്ടരോഗം -മുന്‍കരുതലായി ട്രൈക്കോഡര്‍മ സമ്പുഷ്ടമാക്കിയ വേപ്പിന്‍ പിണ്ണാക്ക് ചാണക മിശ്രിതം 150 ഗ്രാം വീതം തടത്തില്‍ വിതറി മണ്ണുമായി ചേര്‍ത്തിളക്കുക. രോഗ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയാല്‍ റെഡോമില്‍ രണ്ടു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലര്‍ത്തി ഇലകളിലും തണ്ടിലും തളിക്കുക

 …

പച്ചക്കറികള്‍ നടീല്‍ സമയം

Published on :

ചീര, വെണ്ട, വഴുതിന, മുളക്, കറിവേപ്പില മുതലായ വര്‍ഷകാലത്തിനു അനുയോജ്യമായ പച്ചക്കറികള്‍ നടാന്‍ തുടങ്ങാവുന്നതാണ്. പോട്രേയിലോ ചെറു പോളിത്തീന്‍ ബാഗുകളിലോ മുളപ്പിച്ചു വേരുകള്‍ക്ക് ക്ഷതമേല്‍ക്കാത്ത വിധം മാറ്റി നടാവുന്നതാണ്. പച്ചക്കറികൃഷിക്കായി നല്ല നീര്‍വാര്‍ച്ചയുള്ള സ്ഥലങ്ങള്‍ തിരഞ്ഞെടുക്കുക. സെന്റ് ഒന്നിന് രണ്ടര കിലോഗ്രാം കുമ്മായം വിതറി ഉഴുതു മറിക്കുക. കളകളുടെ വേരുകള്‍ ഉള്‍പ്പെടെയുള്ള അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുക. …

കാര്‍ഷിക നിര്‍ദ്ദേശം

Published on :

വാഴ
വാഴയില്‍ ഇലപ്പുളളി രോഗത്തിനു സാധ്യതയുണ്ട്. മുന്‍കരുതലായി 20 ഗ്രാം സ്യൂഡോമോണാസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് കുളിര്‍ക്കെ തളിക്കുക. ഇലപ്പുള്ളിരോഗം കാണുകയാണെങ്കില്‍ ഹെക്‌സാകൊണാസോള്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ അല്ലെങ്കില്‍ ഒരു മി.ലി പ്രോപികൊണാസോള്‍ ഒരു ലീറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് ഇലയുടെ അടിയില്‍ പതിയക്കവിധം കുളിര്‍ക്കെ തളിക്കുക. മഴയില്ലാത്ത സമയത്ത് മാത്രം കീടനാശിനി പ്രയോഗം നടത്തുക. …

ബി.വി.380 മുട്ടകോഴികള്‍ 300/- രൂപ നിരക്കില്‍ വില്‍പ്പനക്ക്

Published on :

വയനാട് അമ്പലവയലില്‍ സ്ഥിതി ചെയ്യുന്ന വയനാട് കൃഷി വിജ്ഞാന കേന്ദ്രത്തില്‍ വളര്‍ത്തിയെടുത്ത 13 മുതല്‍ 14 ആഴ്ച പ്രായമുള്ള ബി.വി.380 മുട്ടകോഴികള്‍ 300/- രൂപ നിരക്കില്‍ പ്രവൃത്തി ദിനങ്ങളില്‍ രാവിലെ 10 നും വൈകിട്ട് 4 നും ഇടയില്‍ ലഭ്യമാണ് . പ്രതിവര്‍ഷം 300 ഓളം തവിട്ടു നിറമുള്ള മുട്ടകള്‍ നല്‍കുന്നവയാണ് ഈ കോഴികള്‍. കൂടുതല്‍ …

നല്ലയിനം ഫലവൃക്ഷ തൈകളും പച്ചക്കറി തൈകളും വില്‍പ്പനക്ക്

Published on :

കേരള കാര്‍ഷിക സര്‍വകലാശാലക്ക് കീഴില്‍ കോഴിക്കോട് വേങ്ങേരിയില്‍ പ്രവര്‍ത്തിക്കുന്ന വിജ്ഞാന വിപണന കേന്ദ്രത്തില്‍ ഗുണമേന്മയുള്ള നല്ലയിനം ഫലവൃക്ഷ തൈകളും പച്ചക്കറി തൈകളും വില്‍പ്പനക്ക് തയ്യാറായിട്ടുണ്ട്. വിവിധ മാവിനങ്ങളായ നീലം, ചന്ദ്രക്കാരന്‍ മല്ലിക, സിന്ദൂരം, ബംഗനാ ഹള്ളി, അല്‍ഫോണ്‍സ, ബെന്നറ്റ്അല്‍ഫോണ്‍സ, കൊളമ്പ്, കാലാപ്പാടി, ആപ്പിള്‍ റുമാനിയ എന്നിവയും റംമ്പൂട്ടാന്‍ ഗ്രാഫ്റ്റ്, ചാമ്പ ലയര്‍, മോഹിത് നഗര്‍, കാസര്‍ഗോടന്‍ …

കൃത്യതാകൃഷിയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു

Published on :

സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ കേരള രാഷ്ട്രീയ കൃഷി വികാസ് യോജനയുടെ സാമ്പത്തിക സഹായത്തോടെ തിരുവനന്തപുരം, കൊല്ലം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട,് മലപ്പുറം, കോഴിക്കോട,് കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നടപ്പിലാക്കുന്ന വാഴ, പച്ചക്കറി എന്നിവയ്ക്കായി തുറസായ സ്ഥലത്ത് കൃത്യതാകൃഷിയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു. തുള്ളി നന സൗകര്യത്തോടു കൂടിയുള്ള കൃഷി, പ്ലാസ്റ്റിക് മള്‍ച്ചിംഗ് എന്നീ ഘടകങ്ങള്‍ ചെയ്യുന്ന യൂണിറ്റുകള്‍ക്കാണ് …

നമുക്കൊരുക്കാം ഓണപൂന്തോട്ടം

Published on :

തിരുവനന്തപുരം വെള്ളായണി കാര്‍ഷിക കോളേജിന്റെ ആഭിമുഖ്യത്തില്‍ നമുക്കൊരുക്കാം ഓണപൂന്തോട്ടം എന്ന വിഷയത്തില്‍ ഈ മാസം 27, 28 തീയതികളിലായി ദ്വദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഓണപ്പൂക്കളത്തിന് വേണ്ടിയുള്ള പൂച്ചെടികളുടെ കൃഷി രീതികള്‍, ബഡ്ഡിംഗ് ഗ്രാഫ്റ്റിംഗ്- പ്രായോഗിക പരിശീലനം എന്നിവയാണ് ഈ പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പരിശീലന ഫീസ് 600/- രൂപ പരിശീലന സമയം 10 മുതല്‍ 4 …

കടാശ്വാസ കമ്മീഷന്‍ മുഖേന കാര്‍ഷിക വായ്പകള്‍ : ആനുകൂല്യത്തിനായി ജൂണ്‍ 30 വരെ അപേക്ഷിക്കാം

Published on :

കേരള സംസ്ഥാന കടാശ്വാസ കമ്മീഷന്‍ മുഖേന കാര്‍ഷിക വായ്പകള്‍ക്ക് നല്‍കിവരുന്ന ആനുകൂല്യത്തിനായി കര്‍ഷകര്‍ക്ക് ജൂണ്‍ 30 വരെ അപേക്ഷിക്കാവുന്നതാണെന്ന് കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു. കടാശ്വാസ കമ്മീഷന്‍ മുഖേന കാര്‍ഷികവായ്പകള്‍ക്കു നല്‍കിവരുന്ന കടാശ്വാസത്തിന് പരിഗണിക്കാവുന്ന വായ്പാ തീയതി ഇടുക്കി, വയനാട് ജില്ല ഒഴികെ മറ്റു എല്ലാ ജില്ലകളിലെയും പ്രളയബാധിത പ്രദേശങ്ങളിലെ കര്‍ഷകര്‍ക്ക് 2016 മാര്‍ച്ച് 31 …