കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴില്‍ കരമനയില്‍ പ്രവര്‍ത്തിക്കുന്ന സംയോജിത കൃഷി സമ്പ്രദായ ഗവേഷണ കേന്ദ്രത്തില്‍ ‘സംരംഭകത്വത്തിനായി കൂണ്‍ വിത്തുല്പാദനം’ എന്ന വിഷയത്തില്‍ ഒരു ഏകദിന പരിശീലന പരിപാടി ജൂലൈ മാസം നാലാം വാരം നടത്തുന്നു. രജിസ്‌ട്രേഷന്‍ ഫീസ് 500 രൂപ. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 20 പേര്‍ക്ക് അവസരം ഉണ്ടായിരിക്കുന്നതാണ്. താല്പര്യമുള്ളവര്‍ 9446104347, 9645219270 എന്നീ ഫോണ്‍ നമ്പരുകളില്‍ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
Tuesday, 29th April 2025
Leave a Reply