Tuesday, 19th March 2024

സംസ്ഥാന വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ പ്രിമിയം തുക ഒടുക്കുന്നതിനുളള സംവിധാനവും, പോളിസി സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനായി ലഭ്യമാക്കുന്നതിനുളള സംവിധാനവും 2022 ഒക്‌ടോബര്‍ 20 മുതല്‍

Published on :

സംസ്ഥാന വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ പ്രിമിയം തുക ഒടുക്കുന്നതിനുളള സംവിധാനവും, പോളിസി സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനായി ലഭ്യമാക്കുന്നതിനുളള സംവിധാനവും 2022 ഒക്‌ടോബര്‍ 20 മുതല്‍ എയിംസ് പോര്‍ട്ടലില്‍ ഫീല്‍ഡ് തലത്തില്‍ പ്രവര്‍ത്തനക്ഷമമായിട്ടുണ്ട്. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (നവംബര്‍ 1) വെകിട്ട് 5 മണിക്ക് സെക്രട്ടറിയേറ്റ് അനക്‌സ് 2-ലെ ലയം ഹാളില്‍ വച്ച് കൃഷിവകുപ്പ് മന്ത്രി പി. …

ആദ്യത്തെ കൃഷി ദര്‍ശന്‍ പരിപാടിക്ക് സമാപനമായി

Published on :

കൃഷി മന്ത്രിയും കൃഷിവകുപ്പിലെ സംസ്ഥാനതല ഉദ്യോഗസ്ഥരും കാര്‍ഷിക ബ്ലോക്കുകള്‍ കേന്ദ്രീകരിച്ച് കര്‍ഷകരുടെ സംബന്ധിക്കുകയും പരിഹാരം കാണുകയും ചെയ്ത ആദ്യത്തെ കൃഷി ദര്‍ശന്‍ പരിപാടിക്ക് തൃശൂര്‍ ജില്ലയിലെ ഒല്ലൂക്കര ബ്ലോക്കില്‍ സമാപനം ആയി. കര്‍ഷകര്‍ കാലങ്ങളായി ഉന്നയിക്കുന്ന ഒട്ടേറെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തിയതിന് കൃഷിദര്‍ശന്‍ പരിപാടി നിമിത്തമായി. ഒരു ലക്ഷം യുവജനങ്ങള്‍ക്കുള്ള പ്രത്യേക തൊഴില്‍ദാന പദ്ധതിയിലെ ആനുകൂല്യം …

മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ കേരളപ്പിറവി ദിനത്തില്‍ കടല്‍ കടക്കും.

Published on :

തൃശ്ശൂര്‍ ഒല്ലൂര്‍ കൃഷി സമൃദ്ധി ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ നേതൃത്വത്തില്‍ മുരിങ്ങയിലയില്‍ തയ്യാറാക്കിയ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ കേരളപ്പിറവി ദിനത്തില്‍ കടല്‍ കടക്കും. മുരിങ്ങയിലയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളായ മുരിങ്ങ പൗഡര്‍, മുരിങ്ങ റൈസ് പൗഡര്‍, മുരിങ്ങ സൂപ്പ് പൗഡര്‍ എന്നിവയാണ് ഒല്ലൂര്‍ കൃഷി സമൃദ്ധിയുടെ ബ്രാന്റില്‍ തയ്യാറാക്കിയിരിക്കുന്നത്. പ്രോഡക്റ്റ് ലോഞ്ച് കൃഷിദര്‍ശന്‍ പരിപാടിയില്‍ കൃഷിമന്ത്രി പി പ്രസാദ്, …

കാര്‍ഷിക നിര്‍ദ്ദേശങ്ങള്‍

Published on :

മുണ്ടകന്‍ കൃഷിയിറക്കിയ കോള്‍പ്പാടങ്ങളില്‍ പട്ടാളപ്പുഴുവിന്റെ ആക്രമണം രൂക്ഷമാകുന്നു. രാത്രികാലങ്ങളില്‍ കൂട്ടമായി ഇറങ്ങുന്ന പുഴുക്കള്‍ പ്രധാനമായും 20 ദിവസത്തില്‍ താഴെ പ്രായമുള്ള നെല്‍ച്ചെടികളെ ഏതാണ്ട് പൂര്‍ണ്ണമായി തിന്ന് നശിപ്പിക്കുന്നു. പറിച്ചു നടുന്നതിന് പകരം വിത്ത് വിതച്ച സ്ഥലങ്ങളിലാണ് ഇവയുടെ ആക്രമണം ഏറ്റവും മാരകമാവുന്നത്. ചാഴൂര്‍, പാറളം, ആലപ്പാട്, പള്ളിപ്പുറം, ചേര്‍പ്പ് തുടങ്ങിയ സ്ഥലങ്ങളിലെ പാടശേഖരങ്ങള്‍ സന്ദര്‍ശിച്ചതിന്റെ അടിസ്ഥാനത്തില്‍ …

കര്‍ഷക ക്ഷേമനിധി പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ക്ഷേമ ആനുകൂല്യങ്ങള്‍ : ഇപ്പോള്‍ അപേക്ഷിക്കാം.

Published on :

സംസ്ഥാനത്ത് കാര്‍ഷിക അനുബന്ധ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ഉപജീവനം നടത്തുന്ന എല്ലാ കര്‍ഷകരുടെയും ക്ഷേമവും ഉന്നമനവും ലക്ഷ്യമിട്ട് കര്‍ഷക ക്ഷേമനിധി പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ക്ഷേമ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനായി ഇപ്പോള്‍ അപേക്ഷിക്കാം. 5 സെന്റില്‍ കുറയാതെയും 15 ഏക്കറില്‍ കവിയാതെയും വിസ്തീര്‍ണ്ണമുള്ള ഭൂമി കൈവശം വെച്ചിരിക്കുകയും, മൂന്ന് വര്‍ഷത്തെ കുറയാത്ത കാലയളവില്‍ കൃഷി- കൃഷി അനുബന്ധ പ്രവര്‍ത്തനങ്ങള്‍ പ്രധാന …

കാര്‍ഷിക നിര്‍ദ്ദേശങ്ങള്‍

Published on :

കൊല്ലം ജില്ലയില്‍ അടുത്തിടെയായി മരച്ചീനിയുടെ ഇലകള്‍ മഞ്ഞളിച്ചു ഉണങ്ങുകയും കിഴങ്ങും ചെടിയുടെ കടഭാഗവും ചീയുകയും വ്യാപകമായി കണ്ടു വരുന്നു. ജില്ലയിലെ 40-80% ചെടികളിലും രോഗം കണ്ടു വരുന്നുണ്ട്.
രോഗലക്ഷണങ്ങള്‍
വേര് വരുന്നതിനു മുന്‍പ് തന്നെ തണ്ട് കട ഭാഗത്തോടെ അഴുകി പോകുന്നു. ഏകദേശം മൂന്ന് മാസം പ്രായമായ ചെടിയുടെ ഇലകള്‍ മഞ്ഞ നിറമായി വാടുന്നതോടൊപ്പം തണ്ടും …

ജന്തുക്ഷേമ പ്രവര്‍ത്തനങ്ങള്‍ : ജില്ലാതലത്തില്‍ പുരസ്‌കാരം നല്‍കുന്നു

Published on :

തിരുവനന്തപുരം ജില്ലയില്‍ മികച്ച ജന്തുക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിയ വ്യക്തി/ സംഘടനയ്ക്ക് മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ ജില്ലാതലത്തില്‍ തെരഞ്ഞെടുത്ത് പുരസ്‌കാരം നല്‍കുന്നു. മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച വ്യക്തികള്‍ അല്ലെങ്കില്‍ അംഗീകൃത സംഘടനകള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. നിശ്ചിത മാതൃകയില്‍ പൂരിപ്പിച്ച അപേക്ഷകളും ബന്ധപ്പെട്ട രേഖകളും പ്രവര്‍ത്തനങ്ങളുടെ വിവരങ്ങളും സഹിതം ഒക്ടോബര്‍ മാസം മുപ്പത്തിയൊന്നാം തീയതിക്കകം തിരുവനന്തപുരം ജില്ല വെറ്ററിനറി …

ജൈവ കീടരോഗ നിയന്ത്രണ ഉപാധികള്‍ വില്‍പ്പനയ്ക്ക്

Published on :

കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തില്‍ സ്യൂഡോമോണാസ് ഫ്‌ളൂറസെന്‍സ് (പൊടി, ലായനി), ട്രൈക്കോഡര്‍മ, ബ്യുവേറിയ, ലെക്കാനിസിലിയം, മെറ്റാറൈസിയം, പസിലോമൈസസ്, ബയോ കണ്ട്രോള്‍ കോമ്പി പാക്ക്- വാഴ, ബയോ കണ്ട്രോള്‍ കോമ്പി പാക്ക്- പച്ചക്കറി, മൈക്കോറൈസ, അസോസ്‌പൈറില്ലം, ഫോസ്ഫറസ് വളം, ബയോഫെര്‍ട്ടിലൈസര്‍ കോമ്പി പാക്ക്, അസോള, വെര്‍മി കമ്പോസ്റ്റ്, നീം സോപ്പ് എന്നീ …

മൃഗസംരക്ഷണ നിർദ്ദേശങ്ങൾ

Published on :

പക്ഷിപ്പനി

എച്ച് 5 എൻ 1 ഇൻഫ്ലൂവൻസ ഇനത്തിൽപ്പെട്ട വൈറസാണ് പക്ഷിപ്പനിയ്ക്ക് കാരണം. ദേശാടനപ്പക്ഷികളുടെ കാഷ്ഠത്തിലൂടെയും സ്രവങ്ങളിലും കാണപ്പെടുന്ന ഇൻഫ്ലൂവൻസ രോഗാണുക്കൾ ജലാശയങ്ങളിലൂടെയും മറ്റും രോഗസ്രോതസ്സുകളാകുന്നു.അവിടെ നിന്നും രോഗം താറാവുകളിലേക്കും കോഴികളിലേക്കും മറ്റ് പക്ഷികളിലേക്കും പടരുന്നു. പക്ഷികളിൽ നിന്നും പക്ഷികളിലേക്ക് വളരെ വേഗം വ്യാപിക്കുന്ന അതീവമാരക വൈറസാണിത്.എന്നാൽ മനുഷ്യരിലേക്ക് ഇത് പടരാനുള്ള സാധ്യത വളരെ കുറവാണെന്നാണ് …

വെച്ചൂർ കാളക്കുട്ടികൾ ലേലത്തിന്

Published on :

സംസ്ഥാന മൃഗസംരക്ഷണ  വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം കുടപ്പനക്കുന്നിലുള്ള ജില്ലാ കന്നുകാലി വളര്‍ത്തല്‍ കേന്ദ്രത്തിലെ പത്തും പതിനൊന്നും മാസം പ്രായമുള്ള രണ്ട് വെച്ചൂര്‍ കാളക്കുട്ടികളെ  നവംബർ മൂന്നാം  തീയതി രാവിലെ പതിനൊന്ന് മണിയ്ക്ക് ഫാം പരിസരത്ത് വച്ച് പരസ്യമായി ലേലം ചെയ്ത് വില്‍ക്കുന്നു.  ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ലേല സമയത്തിന് മുമ്പായി കാളകള്‍ക്ക്  1500/- രൂപ …