കര്‍ഷക വരുമാനം 50 ശതമാനമെങ്കിലും വര്‍ദ്ധിപ്പിച്ച് കര്‍ഷകന് മാന്യമായ ജീവിതനിലവാരം ഉറപ്പാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനായി കര്‍ഷകരുടെ ഉത്പന്നങ്ങള്‍ സംഭരിച്ച് സംസ്കരിച്ച് വിപണനം നടത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കും. കാര്‍ഷികോത്പാദക കമ്പനികള്‍ രൂപീകരിച്ച് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരുമെന്ന് കൃഷിമന്ത്രി പി.പ്രസാദ് സൂചിപ്പിച്ചു. ഓണം സീസണോടനുബന്ധിച്ച് കൃഷി വകുപ്പിന്‍റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ആരംഭിച്ച …
