വയനാട്ടിലെ കര്‍ഷകരെ ആശയപരമായി സഹായിക്കാന്‍ കേരള കാർഷിക സർവ്വകലാശാലയും വെസ്റ്റേൺ യൂണിവേഴ്‌സിറ്റി ഓഫ് ഓസ്‌ട്രേലിയയും സംയുക്‌തമായി സംഘടിപ്പിക്കുന്ന ഗവേഷണ പരിപാടിയുടെ ഭാഗമായുള്ള ഫാർമർ – ഇൻറർ ഫേസ് വർക്ക് ഷോപ്പ് അമ്പലവയൽ മേഖലാ കാർഷിക ഗവേഷണ കേന്ദ്രത്തിൽ വെച്ച് ചൊവ്വാഴ്ച്ച രാവിലെ ആരംഭിച്ചു. ആർ. എ. ആർ. എസ്- കെ.വി.കെ. സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ മേഖലാ
കെ.എസ്.ഇ.ബി. ഹൈഡൽ ടൂറിസം വകുപ്പും ചീർക്കുഴി നഴ്സറിയും ചേർന്ന് ബാണാസുര സാഗർ ഡാമിൽ നടത്തുന്ന പുഷ്പോത്സവത്തിന്റെ ഭാഗമായി 28-ന് ഫ്ലവേഴ്സ് ചാനൽ കോമഡി ഉത്സവം പരിപാടിയിലെ കോമഡി താരങ്ങൾ അണിനിരക്കുന്ന ത്രീ മാൻ ഷോ നടക്കും. പുതുതലമുറയുടെ ഹരമായി മാറിയ കോമഡി താരങ്ങളായ സൂരജ്, ജെയിംസ്, വിജിത്ത് എന്നിവരാണ് ബാണാസുരയിൽ ത്രീ മാൻ ഷോക്ക് എത്തുന്നത്.
മേടമാസം പത്താം തിയ്യതി പത്താമുദയത്തില്‍ വിത്ത് വിതയുടെയും തൈനടീലിന്റെയും ദിവസമാണ്. കൃഷിക്ക് ആരംഭം കുറിയ്ക്കുവാന്‍ പറ്റിയ സമയമാണിതെന്ന് ശാസ്ത്രീയ ഗവേഷണങ്ങളും തെളിയിച്ചിട്ടുണ്ട്. നെല്‍കൃഷിയ്ക്ക് മൂപ്പുകൂടിയ മുണ്ടകന്‍, വിരിപ്പു വിത്തുകളാണ് വിതച്ചിരുന്നത്. തവളക്കണ്ണന്‍, കുട്ടനാടന്‍, കട്ടമോടന്‍, കൊടിയന്‍ എന്നിവയായിരുന്നു ആ കാലത്തെ പ്രധാന വിത്തുകള്‍. ഈ വിത്തുകള്‍ക്കു പകരം മേല്‍തരം വിത്തുകള്‍ ഉപയോഗിച്ച് അനുയോജ്യമായ സ്ഥലങ്ങളില്‍ കൃഷിചെയ്യാം.
തമിഴ്നാട് ,കേരള വിപണിയിൽ ശ്രദ്ധ പിടിച്ചുപറ്റിയ പി.കെ. ഗ്രീൻ ടീ വിദേശ വിപണിയിലേക്കും. നിലവിൽ മറ്റൊരു ഏജൻസി വഴി വിദേശക്ക് കയറ്റുമതി ചെയ്തിരുന്ന പി.കെ. ഗ്രീൻ ടീ നേരിട്ട് വിദേശ വിപണിയിൽ എത്തിക്കാനുള്ള ശ്രമത്തിലാണ്
മലയാളിയായ പുത്തൻപുരക്കൽ കുമാരൻ. .
ചായ തോട്ടത്തിലെ ഗവേഷകൻ എന്ന പേരിൽ അറിയപ്പെടുന്ന മികച്ച പ്രകൃതി കർഷകനാണ് കുമാരേട്ടൻ.
കൽപ്പറ്റ: കാർഷിക മേഖലയിൽ കഴിഞ്ഞ രണ്ട് മൂന്ന് വർഷത്തിനുള്ളിൽ പുതു തരംഗമായി മാറിയ ഉല്പാദക കമ്പനികളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും വിപണിയിൽ കർഷകർ നേരിട്ട് ഇടപെടുന്നതിനുമായി കമ്പനികളുടെ കൂട്ടായ ചട്ടകൂട് രൂപപ്പെടുന്നു. നബാർഡിന്റെ സാങ്കേതികവും സാമ്പത്തികവുമായ പിന്തുണയിൽ കേരളത്തിൽ 105 കാർഷികോല്പാദക കമ്പനികളാണുള്ളത്. വ്യത്യസ്ത ഇനം കാർഷികോൽപ്പന്നങ്ങളും മൂല്യവർദ്ധിത ഉല്പന്നങ്ങളുമാണ് ഓരോ കമ്പനിക്കുമുള്ളത്.നിലവിലെ വിപണിയോട് കിടപിടിക്കുന്ന
കാർഷിക മേഖല യിലെ സമഗ്ര വികസനം ലക്ഷ്യം വെച്ച് സമഗ്രമായ പരിഷ്കാരത്തിന് ഒരുങ്ങി കൃഷി വകുപ്പ്. സംസ്ഥാനത്ത് എല്ലാ ഗ്രാമങ്ങളിലും കർഷകരുമായി സംവദിച്ച് കൊണ്ട് കർഷകർ നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങൾ മനസ്സിലാക്കി യുള്ള പദ്ധതികൾ പ്രായോഗീകമാക്കാനാണ് കൃഷി വകുപ്പ് ഉദേശിക്കുന്നത്.സംസ്ഥാനത്തെ മുഴുവന്‍ വാര്‍ഡുകളിലും ജൂലായ് മാസത്തില്‍ കര്‍ഷക സഭകള്‍ സംഘടിപ്പിക്കുമെന്ന് കാര്‍ഷിക വികസന കര്‍ഷക
ജൈവ കാർഷിക മേഖലക്ക് കരുത്ത് പകരാൻ വൻ പദ്ധതികളുമായി സിക്കിം സർക്കാർ. പ്രഥമ ജൈവ കൃഷി സംസ്ഥാനമായ സിക്കിം, ഏറ്റവും കൂടുതൽ ജൈവ പച്ചക്കറി ഉല്പാദിപ്പിക്കുന്ന ജൈവ കർഷകന് ഒരു കോടി രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചത്. ജൈവ കർഷകർക്ക് മാസം തോറും 1000 രൂപ പെൻഷനും സിക്കിം മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
കൽപ്പറ്റ: വയനാട് പുഷ്പമേളകൾക്ക് അനുയോജ്യമായ നാടെന്ന് വിദേശ വിനോദ സഞ്ചാരികൾ. വയനാട്ടിലെ ഫ്ളവർ ഷോകൾ കണ്ണിനും മനസിനും കുളിർമ നൽകുന്നതാണെന്ന് മലേഷ്യക്കാരനായ ജെയിംസ് മാക്രേ പറഞ്ഞു. ബാണാസുരയിലെ ഫ്ളവർ ഷോ കണ്ടാണ് പൂക്കളുടെ ഉൽസവങ്ങളെക്കുറിച്ച് വാചാലനായത്. ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാനെത്തിയതായിരുന്നു മാക്രേക്ക് ഒപ്പമുള്ള സഞ്ചാരികൾ.
ജില്ലയുടെ കാലാവസ്ഥയും മഴയും ഭൂപ്രകൃതിയുമെല്ലാം ഏറെ
പടിഞ്ഞാറത്തറ: ബാണസുരപുഷ്പോത്സവത്തിന്റെ ഭാഗമായി നടക്കുന്ന പ്രദർശന വേദിയിൽ രാമച്ച വേരുകളിൽ തീർത്ത അലങ്കാര വസ്തുക്കളുടെ കമനീയ ശേഖരം ഒരുക്കി ശ്രദ്ധേയമാവുകയാണ് നവജ്യോതി വികലാംഗ സ്വാശ്രയ സംഘം. രാമച്ച വേരുകൾ കൊണ്ടുണ്ടാക്കിയ തൊപ്പികൾ,ചെരുപ്പ്, സോപ്പ് , ചകിരി, വിശറി, കീചെയിൻ, മറ്റും അലങ്കാര വസ്തുക്കളുമാണ് പ്രദർശന നഗരിയി ലുള്ളത്. സ്വാശ്രയ സംഘത്തിലെ 18 പേർ ഉൾപ്പെടുന്ന അംഗങ്ങളാണ്