Tuesday, 3rd October 2023

വയനാടിന്‍റെ തനത് നെല്ലിനങ്ങള്‍

Published on :

അനിൽ ജേക്കബ് കീച്ചേരിയിൽ

ആയിരം കണ
മേനി കൂടുതല്‍ ആണ്. കൊയ്ത്തിന്‍റെ സമയത്തും കൂടുതല്‍ ചീനപ്പ് പൊട്ടുന്ന ഇനം. ഇതിനാല്‍ പുല്ല് കൂടുതല്‍ ആയിരിക്കും. 4.5-5 മാസം മൂപ്പ്.
ഞവര
മണല്‍ മണ്ണല്ലാത്ത എല്ലാ മണ്ണിലും ഈ ഇനം വളരും. പ്രത്യേകിച്ച് വെള്ളം കുറവുള്ള വയലില്‍ മൂന്നടിയോളം വലുപ്പം. കറുപ്പ് രാശിയുള്ള വൈക്കോല്‍ ഇതിന്‍റെ സവിശേഷതയാണ്. …

ജൈവകൃഷിക്ക് വളം അടുക്കളയില്‍ നിന്ന്

Published on :

ഭക്ഷണം പാകം ചെയ്യുന്ന അടുക്കളയില്‍ നിന്നുള്ള അവശിഷ്ടങ്ങളില്‍ നിന്നുമാത്രം ജൈവക്കൃഷിക്ക് ആവശ്യമായ വളങ്ങളും കീടനാശിനികളും തയ്യാറാക്കാം. അടുക്കളത്തോട്ടത്തിനുവേണ്ട വളവും കീടനാശിനികളും അടുക്കളയില്‍ നിന്നുതന്നെ നിര്‍മ്മിക്കാമെന്നു സാരം. ധാരാളം ഭക്ഷ്യ പാഴ്വസ്തുക്കള്‍ നമ്മുടെ അടുക്കളയല്‍ ഉണ്ടാകുന്നുണ്ട്. ഇതിനെ നമുക്ക് പച്ചക്കറിക്ക് ഉപയോഗിച്ച് അടുക്കളത്തോട്ടം വീണ്ടെടുക്കാം. ഏതൊക്കെ ജൈവവളമായി മാറ്റാമെന്നു പരിശോധിക്കാം.
ചാരം
അടുക്കളയില്‍ നിന്നും വിറകുപയോഗിക്കുന്ന ഇടങ്ങളില്‍ …

ക്ഷീരകര്‍ഷക പരിശീലനം നവംബര്‍ 1 മുതല്‍

Published on :


കോഴിക്കോട് നടുവട്ടത്തുളള  കേരളസര്‍ക്കാര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ ക്ഷീരകര്‍ഷകര്‍ക്ക് ആറുദിവസത്തെ ശാസ്ത്രീയ പശുപരിപാലന പരിശീലനം നല്‍കുന്നു. നവംബര്‍ 1 മുതല്‍ 7 വരെ നടക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ 1 ന് രാവിലെ 10 നകം ബാങ്ക് പാസ്സ് ബുക്കും പകര്‍പ്പും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പുമായി പരിശീലന കേന്ദ്രത്തില്‍ ഹാജരാകണം. രജിസ്‌ട്രേഷന്‍ ഫീസ് 20

കേരളത്തിന്‍റെ ഭക്ഷ്യസംസ്ക്കാരത്തില്‍ വാഴപ്പഴത്തിന്‍റെ പങ്ക്

Published on :

അനിൽ ജേക്കബ് കീച്ചേരിയിൽ

വാഴപ്പഴം നല്ലൊരു ഊര്‍ജ്ജസ്രോതസ്സാണ്. ഗ്രാമൊന്നിന് ഒരു കലോറി ഊര്‍ജ്ജം പ്രധാനം ചെയ്യാന്‍ കഴിയുന്നതിനാല്‍ കഠിനാധ്വാനികള്‍ക്കും കായിക താരങ്ങള്‍ക്കും വാഴപ്പഴം ഉത്തമമാണ്. ഹൃദയത്തിനും ശരീരത്തിലെ പേശികള്‍ക്കും അത്യുത്തമമായ പൊട്ടാസ്യം വാഴപ്പഴത്തില്‍ സമൃദ്ധമായി അടങ്ങിയിട്ടുണ്ട്. സോഡിയം കുറവും പൊട്ടാസ്യം കൂടുതലുമുള്ള വാഴപ്പവം രക്തസമ്മര്‍ദ്ദമുള്ളവര്‍ക്ക് കഴിക്കാവുന്ന ശ്രേഷ്ഠഭക്ഷണമാണ്.
നല്ല പഴുത്ത വാഴപ്പഴത്തിന്‍റെ മാംസളഭാഗത്തില്‍ 70% ജലവും …

അടുക്കളത്തോട്ടം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Published on :

നിത്യജീവിതത്തില്‍ വളരെ പ്രധാനപ്പെട്ട സ്ഥാനമാണ് പച്ചക്കറികള്‍ക്ക്. പ്രത്യേകിച്ച് സസ്യഭുക്കുകള്‍ക്ക്. ആഹാരത്തിന്‍റെ പോഷകമൂല്യം വര്‍ദ്ധിപ്പിക്കാനും അസ്വാദ്യതയ്ക്കും ഒരേയൊരു സ്രോതസാണ് പച്ചക്കറികള്‍. സമീകൃത ഭക്ഷണമായി, പ്രതിദിനം പ്രായപൂര്‍ത്തിയായ ഒരാള്‍ 85 ഗ്രാം പഴങ്ങള്‍ 300 ഗ്രാം പച്ചക്കറികള്‍ കഴിക്കണമെന്നാണ് പോഷകമൂല്യ വിദഗ്ധരുടെ നിര്‍ദ്ദേശം. എന്നാല്‍ നമ്മുടെ രാജ്യത്തെ പച്ചക്കറി ഉല്‍പാദനത്തിന്‍റെ തോത് വച്ച് പ്രതിശീര്‍ഷം 120 ഗ്രാം പച്ചക്കറി …

ഇരട്ട വാഴകൃഷി

Published on :

അനിൽ ജേക്കബ് കീച്ചേരിയിൽ

കേരളത്തില്‍ തെങ്ങ് പോലെ തന്നെ പ്രധാനപ്പെട്ട ഒരു വിളയാണ് വാഴ. ഏതുസമയത്തും കൃഷി ചെയ്യാവുന്നതും ആദായകരവുമായ ഒരു വിള കൂടിയാണ് വാഴ. ചെയ്യുന്ന കൃഷി ശാസ്ത്രീയമായ രീതിയിലായാല്‍ കൂടുതല്‍ വിളവും അത് വഴി ആദായവും ലഭിക്കും. കുറഞ്ഞ ചിലവില്‍ ചെയ്യാവുന്നതും ആദായകരവുമായ ഒരു കൃഷിരീതിയാണ് ഇരട്ടവാഴ കൃഷി. സാധാരണ വാഴ നടുമ്പോള്‍ …

മൃഗസംരക്ഷണ വിജ്ഞാന സദസ് 29-ന്

Published on :

മൃഗസംരക്ഷണ വകുപ്പ് പനമരം ബ്ലോക്കിലെ ക്ഷീരകര്‍ഷകര്‍ക്കായി ഒക്‌ടോബര്‍ 29 ന് വിജ്ഞാന വ്യാപന പരിപാടി സംഘടിപ്പിക്കുന്നു. പള്ളിക്കുന്ന് മൃഗാശുപത്രിയില്‍ നടക്കുന്ന മൃഗസംരക്ഷണ വിജ്ഞാന സദസില്‍ പൂക്കോട് വെറ്ററിനറി കോളജിലെ ക്ലിനിക്കല്‍ മെഡിസിന്‍ വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.സി.ജി.ഉമേഷ് ക്ലാസ് എടുക്കും. പങ്കെടുക്കുന്നവര്‍ ഒക്‌ടോബര്‍ 26 നകം പനമരം ബ്ലോക്ക് പരിധിയിലെ മൃഗാശുപത്രികളില്‍ രജിസ്റ്റര്‍ ചെയ്യണം.  ഫോണ്‍

പശുപരിപാലനം

Published on :

പാലുല്‍പ്പാദനത്തില്‍ ഭാരതമിന്ന് ലോകത്തിലേറ്റവും മുന്‍പന്തിയിലെത്തിക്കഴിഞ്ഞിരിക്കുന്നു. ഭാരതസംസ്ക്കാരത്തിലടിയുറച്ചുനിന്ന ചെറുകിട കര്‍ഷകരുടെ ആത്മാര്‍ത്ഥമായ പരിശ്രമം ആണ് നമുക്കീ നേട്ടം സ്വന്തമാക്കാന്‍ സഹായകമായത്. പുതുതായി ഈ രംഗത്തേക്ക് കടന്നുവരുന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ച് വിശദമാക്കാം.
പലര്‍ക്കും ഈ രംഗത്തേക്ക് കടന്നുവരണമെന്നാഗ്രഹമുണ്ടെങ്കിലും പരിചയക്കുറവും, ആശങ്കയും മൂലം മടിച്ചുനില്‍ക്കാറുണ്ട്. ഈ രംഗത്തേക്ക് കടന്നുവരുന്നതിന് മുമ്പ് പശു പരിപാലനത്തെക്കുറിച്ചും, പാല്‍വിതരണത്തെക്കുറിച്ചും നല്ല അവഗാഹമുണ്ടായിരിക്കേണ്ടത് …

ചീരച്ചേമ്പ് നിസാരക്കാരനല്ല: കൊളസ്ട്രോളിനെ നിയന്ത്രിക്കും

Published on :

ചേമ്പുകളോട് പൊതുവെ പുതിയ തലമുറയിലെ ആളുകള്‍ക്ക് പ്രിയമില്ല. എന്നാല്‍ ചീരച്ചേമ്പിനെ നിസാരനായി കാണേണ്ട. രുചികരം മാത്രമല്ല, പോഷകസമൃദ്ധവുമാണ് ചീരച്ചേമ്പ് എന്ന ഇലച്ചേമ്പ്. വിത്തില്ലാച്ചേമ്പ് എന്നും അറിയപ്പെടുന്നതാണ് ഇത്. കൊളസ്ട്രോള്‍ നിയന്ത്രണത്തിന് ഉത്തമാണിതെന്ന് കരുതുന്നു.
സാധാരണ ചേമ്പിലകളില്‍ നിന്നും വ്യത്യസ്തമായ ഇലയാണ് ഇതിനുള്ളത്. ഇലകളും തണ്ടുകളും പൂര്‍ണമായും കറികള്‍ക്ക് ഉപയോഗിക്കാന്‍ കഴിയും. ചേമ്പ് എന്നാണ് പേരെങ്കിലും കിഴങ്ങില്ലാത്തതാണ് …

അനന്ത സാധ്യതകൾ തുറന്ന് മധുരക്കിഴങ്ങ് വിളകളുടെ കൃഷി

Published on :


∙ ഒരുകാലത്ത് കുടിയേറ്റ കർഷകന്റെ കരുത്തായിരുന്ന കിഴങ്ങ്
വർഗങ്ങൾ നാണ്യ വിളകൾ വ്യാപകമായതോടെ അപ്രധാനമായി മാറിയിരുന്നു. എന്നാൽ
ഭക്ഷ്യ സുരക്ഷയുടെയും ജൈവവൈവിധ്യ സംരക്ഷണത്തിന്റെയും പ്രാധാന്യം
തിരിഞ്ഞറി‍‍ഞ്ഞതോടെ കിഴങ്ങ് വിളകളുടെ പ്രസക്തി അനുദിനം ഏറുകയാണ്. നെല്ലും
മരിച്ചീനിയും കഴിഞ്ഞാൽ കേരളത്തിലെ പ്രധാന ഭക്ഷ്യവിളകളിൽ ഒന്നാണ്
മധുരക്കിഷങ്ങ്. ചീനിക്കഴങ്ങ്, ചർക്കരക്കിഴങ്ങ് തുടങ്ങിയ പേരുകളിലും ഇത്
അറിയപ്പെടുന്നു. മധുരക്കിഴങ്ങ് ചെടിയുടെ