Sunday, 18th January 2026

സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് 2023 വർഷത്തിൽ കാർഷിക മേഖലയിലെ മാധ്യമരംഗത്ത് മികവിനെ പ്രോത്സാഹിപ്പിക്കുന്നതിന് നൽകി വരുന്ന കർഷക ഭാരതി അവാർഡിലേക്ക് നോമിനേഷനുകൾ ക്ഷണിച്ചു.ഏറ്റവും മികച്ച ഫാം ജേർണലിസ്റ്റിനാണ് അവാർഡ് നൽകുന്നത്. മലയാള ഭാഷയിലൂടെ കാർഷിക മേഖലക്ക് വിലപ്പെട്ട സംഭാവനകൾ നൽകുന്ന തരത്തിൽ മാധ്യമ പ്രവർത്തനം നടത്തിയ വ്യക്തിക്കാണ് അവാർഡ് നൽകുന്നത്. അതാത് വ്യക്തികളുടെ നാമനിർദ്ദേശം മാത്രമേ പരിഗണിക്കുകയുള്ളൂ. ഗവേഷണ പ്രസിദ്ധീകരണങ്ങൾ പരിഗണിക്കുകയില്ല. അച്ചടി മാധ്യമം, ദൃശ്യ മാധ്യമം, നവ മാധ്യമം, ശ്രവ്യ മാധ്യമം എന്നിങ്ങനെ നാല് വിഭാഗങ്ങളിലായിട്ടാണ് കർഷക ഭാരതി അവാർഡ് നൽകുന്നത്. കർഷക ഭാരതി അവാർഡ് നോമിനേഷൻ തീയതി മുതൽ പുറകോട്ട് ഒരു വർഷത്തെ പ്രസ്തുത മേഖലയിലെ സംഭാവനകളാണ് പ്രധാനമായും പരിഗണിക്കുന്നത്. വിശദാംശങ്ങൾ keralaagriculture.gov.in,  www.fibkerala.gov.in    എന്ന വെബ്സൈറ്റുകളിൽ ലഭ്യമാണ്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 27.07.2024. അപേക്ഷകൾ “പ്രിൻസിപ്പൽ ഇൻഫർമേഷൻ ഒാഫീസർ, ഫാം ഇൻഫർമേഷൻ ബ്യൂറോ, കവടിയാർ, തിരുവനന്തപുരം-3’ എന്ന വിലാസത്തിൽ അയക്കണം. നോമിനേഷനുകൾ അയയ്ക്കുന്ന കവറിന് പുറത്ത് “കർഷക ഭാരതി അവാർഡ് 2023 ഏതു വിഭാഗം’ എന്നത് പ്രത്യേകം രേഖപ്പെടുത്തണം.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *