ഇന്ത്യന്‍ മള്‍ബറി, ബീച്ച് മള്‍ബറി, ചീസ് ഫ്രൂട്ട് എന്നിങ്ങനെ വിവിധ പേരുകളില്‍ നോനി അറിയപ്പെടുന്നുണ്ട്. നോനിയുടെ ശാസ്ത്രീയനാമം മെറിന്‍ഡ സിട്രിഫോളിയ എന്നാണ്. തെക്ക് കിഴക്കേ ഏഷ്യയിലും ആസ്‌ത്രേലിയയിലുമാണ് ഈ പഴം കണ്ടുവന്നിരുന്നത്. ഇപ്പോള്‍ ഉഷ്ണമേഖലാ പ്രദേശങ്ങളിലെല്ലാം ഈ പഴം നട്ടുവളര്‍ത്തുവാന്‍ സാധിക്കും. മൂന്ന് മീറ്ററോളം ഉയരം വരുന്ന ചെറുമരമായ ഇതിന് അമ്ലത്വവും ഉപ്പുരസവുമുള്ള മണ്ണില്‍പോലും വളരാന്‍ …
റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) റബ്ബറിനെ ബാധിക്കുന്ന രോഗങ്ങള്‍ക്കെതിരെ സ്‌പ്രേയിങ് നടത്തുന്നതിലും സ്‌പ്രേയിങ് ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികളിലും ഈ മാസം 10-ന് (ഡിസംബര്‍ 10) ഏകദിനപരിശീലനം നല്‍കുന്നു. കോവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും പരിശീലനം നടത്തുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 0481 2353127 എന്ന ഫോണ്‍ നമ്പറിലോ 7994650941 എന്ന വാട്‌സ്ആപ്പ് നമ്പറിലോ training@rubberboard.org.in …
തൃശ്ശൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ഡിസംബര്‍ 15, 16, 17 തീയതികളില്‍ രാവിലെ 10 മണി മുതല്‍ കന്നുകാലികളിലെ രോഗങ്ങളും പ്രതിരോധ മാര്‍ഗങ്ങളും എന്ന വിഷയത്തില്‍ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കായി 9400483754 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.…
ഐ.സി.എ.ആര്‍. കൃഷി വിജ്ഞാന കേന്ദ്രം, മിത്രനികേതനില്‍ ഈ മാസം 7,10 (07.12.2021, 10.12.21) തീയതികളില്‍ കാര്‍ഷികവൃത്തിയുടെ അഭിവൃദ്ധിക്കായി വിവിധ കൃഷി പണികളില്‍ നവീന ഊര്‍ജ്ജപദ്ധതികള്‍ എങ്ങനെ നടപ്പിലാക്കാം എന്ന വിഷയത്തില്‍ കര്‍ഷകര്‍ക്ക് സെമിനാര്‍ സംഘടിപ്പിക്കുന്നു. താല്പര്യമുള്ള കര്‍ഷകര്‍ 9400288040 എന്ന നമ്പറില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 25 പേര്‍ക്കാണ് അവസരം ലഭിക്കുന്നത്.…
വന്യമൃഗശല്യം മൂലമുണ്ടാകുന്ന കൃഷിനാശത്തിന് നഷ്ടപരിഹാര തുക വര്‍ദ്ധിപ്പിക്കുകയും വര്‍ദ്ധിച്ചുവരുന്ന വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കണ്ടെത്തുകയും വേണമെന്ന് അഗ്രികള്‍ച്ചറല്‍ ടെക്‌നിക്കല്‍ സ്റ്റാഫ് അസോസിയേഷന്‍ വയനാട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം ജോയിന്റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി കെ.എ.പ്രേംജിത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് രാജേഷ് അദ്ധ്യക്ഷത വഹിച്ചു. കൃഷി വകുപ്പിലെ ഫീല്‍ഡ്തല ജീവനക്കാര്‍ക്ക് അര്‍ഹമായ പ്രമോഷന്‍ നല്‍കണമെന്നും …