അനില്‍ ജേക്കബ് കീച്ചേരിയില്‍ കേരളത്തിന്റെ വരുംകാല പ്രതീക്ഷയാണ് പുഷ്പകൃഷി. കേരള സംസ്ഥാന കര്‍ഷകക്ഷേമ കാര്‍ഷിക വികസന വകുപ്പിന്റേയും വിവിധ ഏജന്‍സികളുടേയും പ്രോത്സാഹനം ഇന്ന് പുഷ്പകൃഷിക്കുണ്ട്. ആഭ്യന്തര വിപണിയിലും വിദേശ വിപണിയിലും പുഷ്പങ്ങള്‍ക്ക് വലിയ ഡിമാന്റുള്ള കാലമാണിത്. മുമ്പ് വന്‍കിടക്കാര്‍ മാത്രം ഉപയോഗിച്ചിരുന്ന അലങ്കാരപ്പൂക്കളും ചെടികളും ഇന്ന് ചെറുകിട നാമമാത്രകാരിലേക്കും വ്യാപിച്ചിരിക്കുന്നു. ഇടത്തരക്കാരില്‍ പൂക്കളോടുള്ള ഭ്രമം വര്‍ദ്ധിച്ചത് …
ഡോ. ജോണ്‍ ഏബ്രഹാം പാലുത്പാദനം കുറഞ്ഞ് ക്ഷീരകര്‍ഷകര്‍ പ്രതിസന്ധിയില്‍. ജലദൗര്‍ബല്യവും പച്ചപ്പുല്ലിന്റെ അഭാവവും വേനല്‍ക്കാലത്ത് പശുക്കളേയും അവയുടെ ഉല്‍പാദനത്തേയും ബാധിക്കും എന്നതിന് യാതൊരു സംശയവും ഇല്ല. കാലിത്തീറ്റക്കും, വൈക്കോലിനും മറ്റ് അനുബന്ധ തീറ്റവസ്തുക്കള്‍ക്കും വില വര്‍ദ്ധിച്ച സാഹചര്യത്തില്‍ ഈ പ്രതിഭാസം, വേനല്‍ക്കാലത്ത് ക്ഷീരകര്‍ഷകരെപ്രതിസന്ധിയുടെ വക്കിലെത്തിക്കും. എന്നാല്‍ ശാസ്ത്രീയ പരിപാലനമുറകള്‍ അവലംബിച്ചാല്‍ കടുത്ത വേനല്‍ക്കാലത്തും ഒരു പരിധിവരെ …
ഡോ. ജോണ്‍ ഏബ്രഹാം വൈവിദ്ധ്യമാര്‍ന്ന നിറങ്ങളിലും വലുപ്പത്തിലും ഉള്ള പശുക്കള്‍ ഇന്ത്യയിലുണ്ട്. ഇവയെ ഉപയോഗമനുസരിച്ച് പാലുല്‍പാദനത്തിനുള്ളവ, കാര്‍ഷികാവശ്യത്തിനുള്ളവ, രണ്ട് ആവശ്യത്തിനും ഉതകുന്നവ എന്ന രീതിയില്‍ തരംതിരിക്കപ്പെട്ടിട്ടുണ്ട്. മുതുകിലുള്ള വലിയ പുഞ്ഞി, ഞൊറിപോലെ കഴുത്തിന് താഴെയുള്ള തൊലി, വലിയ ചെവി എന്നിവ ഇന്ത്യന്‍ ഗോക്കളുടെ പൊതുവായ പ്രത്യേകതയാണ്. ഇന്ത്യന്‍ ജനുസ്സുകള്‍ പൊതുവേ ചൂട് സഹിക്കുവാന്‍ കഴിവുള്ളവയും, രോഗപ്രതിരോധ …
കാര്‍ഷിക ഉത്പന്നങ്ങള്‍ മൂല്യാധിഷ്ഠിത വസ്തുക്കളാക്കി മാറ്റി പോഷകമൂല്യങ്ങള്‍ ഉണ്ടാക്കി ഉപയോഗിക്കാം. കേരളത്തില്‍ അടുത്തകാലത്ത് പ്രചരിച്ച ഒരു പഴവര്‍ഗ്ഗമാണ് അത്തി. ഫൈക്കസ് റെസിമോസ് എന്ന ശാസ്ത്രനാമത്തില്‍ മെറേസി കുടുംബത്തില്‍പെട്ട ബഹുശാഖിയായ പൊള്ളമരമാണ് അത്തി. ഇതിന്റെയിലകള്‍ 85 സെ.മീ. നീളവും 45 സെ.മീ വീതിയുമുള്ളതാണ്. ഏകദേശം അഞ്ച് മുതല്‍ പത്ത് മീറ്റര്‍വരെ ഉയരത്തില്‍ വളരുന്ന ഒരു തണല്‍വൃക്ഷമാണ്. പാല്‍ …
ആന്തൂറിയത്തിലും ഓര്‍ക്കിഡിലും ഒച്ചിന്റെ ഉപദ്രവം നിയന്ത്രിക്കുന്നതിനായി ചട്ടിയില്‍ വേപ്പിന്‍ പിണ്ണാക്ക് ഇട്ട് കൊടുക്കുകയും വേപ്പെണ്ണ ഇമള്‍ഷന്‍ തളിച്ച് കൊടുക്കുകയും ചെയ്യുക. ഒച്ച് പുറത്ത് വരുന്ന സമയങ്ങളില്‍ പെറുക്കിയെടുത്ത് നശിപ്പിക്കുകയും വേണം. രാത്രികാലങ്ങളില്‍ നനഞ്ഞ ചണച്ചാക്കില്‍ കാബേജ്, പപ്പായയുടെ ഇല എന്നിവ വിതറി ഒച്ചുകളെ ആകര്‍ഷിച്ച് വരുത്തി ശേഷം അതിരാവിലെ ഇവയെ ഉപ്പ് വിതറി നശിപ്പിക്കുക.…
ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി സംസ്ഥാനമൊട്ടാകെ പശു, എരുമ എന്നിവയ്ക്ക് ഒക്‌ടോബര്‍ 5 മുതല്‍ 21 ദിവസം നീളുന്ന രണ്ടാംഘട്ട കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് യജ്ഞം നടത്തുന്നു. ഇതിലേക്ക് വാക്‌സിനേറ്റര്‍, സഹായികള്‍ എന്നിവരില്‍ നിന്നും മൃഗസംരക്ഷണ വകുപ്പ് അപേക്ഷകള്‍ ക്ഷണിക്കുന്നു. സര്‍വീസില്‍ നിന്നും വിരമിച്ച ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാര്‍, അസിസ്റ്റന്റ് ഫീല്‍ഡ് ഓഫീസര്‍മാര്‍, ഫീല്‍ഡ് ഓഫീസര്‍മാര്‍, …
ക്ഷീരവികസന വകുപ്പിന്റെ തിരുവനന്തപുരം പട്ടത്ത് പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ഡയറി ലബോറട്ടറിയില്‍ പാല്‍, വെളളം, കാലിത്തീറ്റ എന്നിവയുടെ ഗുണമേന്മ സംബന്ധിച്ച വിവിധ പരിശോധനകള്‍ നടത്തുവാനും, കാലിബ്രേഷന്‍ നടത്തുന്നതിനും സൗകര്യം ലഭ്യമാണ്. നിശ്ചിത ഫീസ് ഒടുക്കി കര്‍ഷകര്‍ക്കും പൊതുജനങ്ങള്‍ക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി സ്റ്റേറ്റ് ഡയറി ലബോറട്ടറി പബ്ലിക് റിലേഷന്‍സ് ഓഫീസുമായി 0471-2440074 എന്ന ഫോണ്‍ …
പച്ചക്കറി വിളകളില്‍ കാണുന്ന ഇലചുരുളല്‍, മൊസേക്ക് എന്നീ രോഗങ്ങളെ നിയന്ത്രിക്കുന്നതിനായി ഇവ പരത്തുന്ന ചെറുകീടങ്ങളെ നിയന്ത്രിക്കുന്നതോടൊപ്പം രോഗം ബാധിച്ച ചെടികള്‍ നീക്കം ചെയ്യുകയും വേണം. ജൈവ കീടനാശിനികളായ വേപ്പെണ്ണ-വെളുത്തുളളി മിശ്രിതം, വേപ്പധിഷ്ഠിത കീടനാശിനികള്‍ എന്നിവ ഇത്തരം ചെറുകീടങ്ങള്‍ക്കെതിരെ തുടക്കത്തില്‍ തന്നെ പ്രയോഗിക്കാന്‍ ശ്രദ്ധിക്കുക.
പയറില്‍ കായും തണ്ടും തുരക്കുന്ന കീടത്തിന്റെ ഉപദ്രവമേറ്റ ഭാഗങ്ങള്‍ മുറിച്ചു നീക്കം …
30-40 സെ.മീ. താഴ്ചയില്‍ മണ്ണ് ഇളക്കിയിടുക. കല്ല്, കുറ്റിച്ചെടികള്‍, കളകള്‍ എന്നിവ പറിച്ചുമാറ്റുക. കള മുറ്റത്തുള്ള വളം, മണ്ണിര ഉപയോഗിച്ചുള്ള കൂട്ടുവളം (കമ്പോസ്റ്റ്) എന്നിവ മണ്ണില്‍ ചേര്‍ക്കു. ആവശ്യമനുസരിച്ച് 45-60 സെ.മീ. ഇടവിട്ട് തടമെടുക്കുക. കുഴികള്‍ക്കുപകരം തടമാണ് നല്ലത്. വിതയ്ക്കല്‍, നടീല്‍ നേരിട്ട് നടാവുന്ന വിളകളാണ് വെണ്ട, അമരയ്ക്ക, പയര്‍. ഇവ …
നിത്യജീവിതത്തില്‍ വളരെ പ്രധാനപ്പെട്ട സ്ഥാനമാണ് പച്ചക്കറികള്‍ക്ക്. പ്രത്യേകിച്ച് സസ്യഭുക്കുകള്‍ക്ക്. ആഹാരത്തിന്റെ പോഷകമൂല്യം വര്‍ദ്ധിപ്പിക്കാനും അസ്വാദ്യതയ്ക്കും ഒരേയൊരു സ്രോതസാണ് പച്ചക്കറികള്‍. സമീകൃത ഭക്ഷണമായി, പ്രതിദിനം പ്രായപൂര്‍ത്തിയായ ഒരാള്‍ 85 ഗ്രാം പഴങ്ങള്‍ 300 ഗ്രാം പച്ചക്കറികള്‍ കഴിക്കണമെന്നാണ് പോഷകമൂല്യ വിദഗ്ധരുടെ നിര്‍ദ്ദേശം. എന്നാല്‍ നമ്മുടെ രാജ്യത്തെ പച്ചക്കറി ഉല്‍പാദനത്തിന്റെ തോത് വച്ച് പ്രതിശീര്‍ഷം 120 ഗ്രാം …