Friday, 21st June 2024

കൊല്ലം ജില്ല കൃഷി വിജ്ഞാനകേന്ദ്രം കര്‍ഷകര്‍ക്ക് നല്‍കുന്ന പരിപാലന നിര്‍ദ്ദേശങ്ങള്‍:

Published on :

ഇന്ത്യന്‍ കാലാവസ്ഥ വകുപ്പിന്റെ കാലാവസ്ഥ പ്രവചനമനുസരിച്ച്, കൊല്ലം ജില്ലയില്‍ നേരിയതും സാമാന്യം ഭേദപ്പെട്ടതുമായ മഴയ്ക്ക് സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ കൊല്ലം ജില്ല കൃഷി വിജ്ഞാനകേന്ദ്രം കര്‍ഷകര്‍ക്ക് നല്‍കുന്ന പരിപാലന നിര്‍ദ്ദേശങ്ങള്‍:
1. മഴ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ പച്ചക്കറി പന്തലുകള്‍ ബലപെടുത്തുക, വാഴക്ക് ഊന്നുകാലുകള്‍ നല്‍കുക. വിളവെടുക്കാന്‍ പാകമായ പഴം പച്ചക്കറി വിളകള്‍ എത്രയും പെട്ടെന്ന് തന്നെ …

റബ്ബര്‍മേഖലയിലെ സംരംഭകത്വവികസനത്തിനായി ഓണ്‍ലൈന്‍ പരിശീലനം

Published on :

റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) റബ്ബര്‍മേഖലയിലെ സംരംഭകത്വവികസനത്തിനായി ജൂണ്‍ 08-ന് ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നു. ആര്‍.എസ്.എസ്. ഗ്രേഡ് ഷീറ്റുകളുടെ നിര്‍മ്മാണം, റബ്ബര്‍പാലില്‍നിന്നും ഉണക്കറബ്ബറില്‍ നിന്നുമുള്ള ഉത്പന്നങ്ങളുടെ നിര്‍മ്മാണം തുടങ്ങിയ മേഖലകളിലെ നിക്ഷേപസാദ്ധ്യതകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പരിശീലനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 0481 2353127 എന്ന ഫോണ്‍ നമ്പരിലോ 04812353201 എന്ന വാട്‌സാപ്പ് …

ഫോഡര്‍ ക്രോപ് ഡെവലപ്‌മെന്റ് ആര്‍മി’ യിലേക്ക് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നു

Published on :

കേരള വെറ്ററിനറി സര്‍വകലാശാലയുടെ കീഴിലുള്ള മണ്ണുത്തി ലൈവ് സ്‌റ്റോക്ക് ഫാമില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള സ്‌റ്റൈപ്പന്റോടു കൂടിയ പരിശീലന പരിപാടിയായ ‘ഫോഡര്‍ ക്രോപ് ഡെവലപ്‌മെന്റ് ആര്‍മി’ യിലേക്ക് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുവാനുളള നേരിട്ടുള്ള അഭിമുഖം ജൂണ്‍ 10-ന് (10.06.2022) രാവിലെ 10 മണിക്ക് നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്www.kvasu.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ 0487-2370302, 9526862274 എന്നീ ഫോണ്‍ …

സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സഹകരണത്തോടെ, നാട്ടുമാവിനങ്ങളുടെ മാങ്ങാ വിത്തുകള്‍ ശേഖരിക്കുന്നു.

Published on :

ഉത്തര മേഖലാ പ്രാദേശിക ഗവേഷണ കേന്ദ്രം പിലിക്കോടിന്റ ആഭിമുഖ്യത്തില്‍ പിലിക്കോട് ഗ്രാമപഞ്ചായത്തിന്റെ പിന്തുണയോടെ തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സഹകരണത്തോടെ, നാട്ടുമാവിനങ്ങളുടെ മാങ്ങാ വിത്തുകള്‍ ശേഖരിക്കുന്നു. ഒപ്പം നാട്ടുമാവിനങ്ങളുടെ ജനിതക വിവര ശേഖരണവും ലക്ഷ്യമിടുന്നു. ഈ പദ്ധതിയുടെ ഭാഗമായി പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നാടന്‍ മാവിനങ്ങളുടെ ജനിതക സംരക്ഷണത്തിനായി ഓരോ വിദ്യാര്‍ത്ഥിയും അവരുടെ …

ലോക ക്ഷീരദിനാചരണത്തിന്റെയും ക്ഷീരവാരാചരണത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം

Published on :

ലോക ക്ഷീരദിനാചരണത്തിന്റെയും ക്ഷീരവാരാചരണത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം നാളെ (ജൂണ്‍ 1-ന്) പകല്‍ 12 മണിക്ക് തിരുവനന്തപുരം, കോവളം, വെളളാര്‍ കേരള ആര്‍ട്‌സ് ആന്റ് ക്രാഫ്റ്റ് വില്ലേജില്‍ മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയുടെ അദ്ധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഇതിനോടനുബന്ധിച്ച് ശില്പശാലയും സംഘടിപ്പിച്ചിരിക്കുന്നു.…

കൊപ്ര സംഭരണം ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി പച്ചത്തേങ്ങ സംഭരണം നടത്തുന്നു

Published on :

സംസ്ഥാനത്ത് കൊപ്ര സംഭരണം ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി കേരഫെഡില്‍ രജിസ്റ്റര്‍ ചെയ്ത സൊസൈറ്റികള്‍ മുഖേന പച്ചത്തേങ്ങ സംഭരണം നടത്തുവാന്‍ തീരുമാനിച്ചതായി കൃഷി മന്ത്രി പി. പ്രസാദ് അറിയിച്ചു. വടക്കന്‍ ജില്ലകളില്‍ കൂടുതല്‍ പച്ചത്തേങ്ങ സംഭരണ കേന്ദ്രങ്ങള്‍ വി എഫ് പി സി കെ യുടെ വിപണികള്‍ വഴിയും ആരംഭിക്കും. സ്വാശ്രയ കര്‍ഷക സംഘടനകള്‍ക്ക് ഇതിനുവേണ്ട സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായി …

മഴക്കാലത്തെ കാര്‍ഷിക വിളപരിപാലനത്തിനു കര്‍ഷകര്‍ക്കു നല്‍കുന്ന നിര്‍ദേശങ്ങള്‍

Published on :

കേരള കാര്‍ഷിക സര്‍വകലാശാലയിലെ കാര്‍ഷിക ദുരന്തനിവാരണ സെല്ലും, ഗ്രാമീണ കൃഷി മൗസം സേവ തൃശ്ശൂരും സംയുക്തമായി മഴക്കാലത്തെ കാര്‍ഷിക വിളപരിപാലനത്തിനു കര്‍ഷകര്‍ക്കു നല്‍കുന്ന നിര്‍ദേശങ്ങള്‍ താഴെ ചേര്‍ക്കുന്നു
1) പൊതുനിര്‍ദേശങ്ങള്‍: കൃഷിസ്ഥലങ്ങളില്‍, പ്രതേകിച്ച് നെല്‍പാടങ്ങളില്‍ വെള്ളക്കെട്ടുണ്ടെങ്കില്‍ മതിയായ നീര്‍വാര്‍ച്ചാസൗകര്യങ്ങളും, മണ്ണുസംരക്ഷണമാര്‍ക്ഷങ്ങളും ഉറപ്പാക്കുക
2) മഴക്കാലവിളകള്‍ക്കുള്ള നിര്‍ദേശങ്ങള്‍ : തുടര്‍ച്ചയായ മഴമൂലം അന്തരീക്ഷത്തിലെ ഈര്‍പ്പം കൂടുന്നതിനാല്‍ കാര്‍ഷികവിളകള്‍ക്ക് …

പഴം, പച്ചക്കറി എന്നിവയില്‍ നിന്നുള്ള മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ : പരിശീലനം

Published on :

പാലക്കാട് കൃഷി വിജ്ഞാനകേന്ദ്രത്തില്‍ നാളെ (31.05.2022) പഴം, പച്ചക്കറി എന്നിവയില്‍ നിന്നുള്ള മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ എന്ന വിഷയത്തില്‍ ഒരു പരിശീലനം സംഘടിപ്പിക്കുന്നു. പങ്കെടുക്കുവാന്‍ താല്‍പ്പര്യമുളളവര്‍ 6282937809, 0466 2912008 എന്നീ ഫോണ്‍ നമ്പറില്‍ബന്ധപ്പെടുക

 …

തെങ്ങിന്‍തൈകള്‍, ജൈവവളം, ടിഷ്യുകള്‍ച്ചര്‍ വാഴവിത്തുകള്‍, പച്ചക്കറി വിത്തുകള്‍, പച്ചക്കറിതൈകള്‍, കമുകിന്‍ തൈകള്‍, ജൈവകീടനാശിനികള്‍ വില്‍പ്പനയ്ക്ക്

Published on :

തിരുവനന്തപുരം ആനയറ വേള്‍ഡ് മാര്‍ക്കറ്റില്‍ പ്രവര്‍ത്തിക്കുന്ന കൃഷിവകുപ്പ് വില്‍പ്പനകേന്ദ്രത്തില്‍ നല്ലയിനം തെങ്ങിന്‍തൈകള്‍, ജൈവവളം, ടിഷ്യുകള്‍ച്ചര്‍ വാഴവിത്തുകള്‍, പച്ചക്കറി വിത്തുകള്‍, പച്ചക്കറിതൈകള്‍, കമുകിന്‍ തൈകള്‍, ജൈവകീടനാശിനികള്‍ എന്നിവ വില്‍പ്പനയ്ക്ക് ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9746692422 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.

 …

സങ്കരയിനം തീറ്റപ്പുല്‍ നടീല്‍ വസ്തുക്കള്‍ വില്പനക്ക്

Published on :

കേരള വെറ്ററിനറി സര്‍വകലാശാലക്ക് കീഴില്‍ മണ്ണുത്തി യൂണിവേഴ്‌സിറ്റി ലൈവ് സ്‌റ്റോക്ക് ഫാമില്‍ സങ്കരയിനം തീറ്റപ്പുല്‍ നടീല്‍ വസ്തുക്കള്‍ വില്പനക്ക് തയ്യാറായിട്ടുണ്ട്്. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനുമായി 9656090440, 7994996019, 0487 – 2370302 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക.…