Wednesday, 24th July 2024

ഹൈബ്രിഡ് വിത്തുകള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
സുജിത്ത്.പി.ജി.
(കൃഷി ഓഫീസര്‍, കൂഴൂര്‍)
ഫോണ്‍: 9447618980

കേരളത്തിന് തനതായ ഒരു കാര്‍ഷിക സംസ്കാരമുണ്ട്. അതിന്‍റെ ഭാഗമായി ഒരു ആരോ ഗ്യകരമായ വിത്ത് സംസ്ക്കാര വും ഉണ്ടായിരുന്നു. പഴമക്കാര്‍ തനതു ശൈലിയില്‍ ഓരോ പ്രദേശത്തും പ്രാദേശിക വിത്തു കള്‍ സംരക്ഷിച്ചുപോന്നിരുന്നു. കാര്‍ഷിക ഗവേഷണ സ്ഥാപ നങ്ങളുടെ ആവിര്‍ഭാവത്തിന് മുമ്പ് ഇത്തരം പഴമക്കാരുടെ നാടന്‍ വിത്തുകളാണ് കൃഷിയെ നയി ച്ചിരുന്നത്. പ്രാദേശികമായ സ്വീകാര്യത, ലഭ്യത, രോഗകീട പ്രതിരോധശേഷി എന്നിവ നാടന്‍ ഇനങ്ങളുടെ സവിശേഷതയായി കണക്കാക്കപ്പെടുന്നു. അതാത് പ്രദേശത്ത് ഉരുത്തിരിഞ്ഞു വന്ന ഇനങ്ങളായതിനാല്‍ ജൈവവൈ വിധ്യത്തിനും ഒരു മുതല്‍ക്കൂട്ടാണ് ഇത്തരം വിത്തുകള്‍. ഇത്തരം ഇനങ്ങള്‍ ഏറ്റവും കൂടുതലുള്ളത് നെല്‍കൃഷിയിലാണെന്ന് കാ ണാം. തുടര്‍ന്ന് പച്ചക്കറികളി ലും ഈ വിത്തുവൈവിധ്യം അനു ഭവിച്ചറിയാം. ഉദാഹരണ ത്തിന് നാടന്‍ പച്ചമുളക് ഇനങ്ങളുടെ വൈവിധ്യം.
നാടന്‍ വിത്തുകള്‍ രോഗ പ്രതിരോധ ശേഷി കാണിക്കു മെങ്കിലും കുറഞ്ഞ വിളവ് ഒരു പോരായ്മയായി ചൂണ്ടിക്കാണി ക്കപ്പെട്ടതിന്‍റെ പേരില്‍ കാര്‍ഷിക സര്‍വ്വകലാശാലയുടേയും മറ്റ് സ്വകാര്യ സ്ഥാപനങ്ങളുടേയും ഗവേഷണഫലമായി അത്യുല്പാ ദന ശേഷിയുള്ള വിത്തിനങ്ങള്‍ ഓരോ വിളയിലും പ്രചാരത്തില്‍ വന്നു. ഇതില്‍ കാര്‍ഷിക സര്‍വ്വ കലാശാലയുടെ ഒട്ടുമിക്ക ഇന ങ്ങളും നാടന്‍ വിത്തിനങ്ങളില്‍ നിന്നും ഉരുതിരിച്ചെടുത്ത പ്രാദേ ശിക വിത്തിനങ്ങളാണ്. കഴിഞ്ഞ 10-25 വര്‍ഷങ്ങളായി ഇത്തരം ഇനങ്ങളാണ് കൃഷിയിടങ്ങളില്‍ വാണിരുന്നത്.
ഇന്ന് കാര്‍ഷികമേഖലയി ലുണ്ടായ മാറ്റങ്ങളുടെ ഭാഗമായി പൂര്‍ണ്ണമായും കാര്‍ഷിക സര്‍വ്വ കലാശാല വിത്തിനങ്ങള്‍ മാത്രം ആശ്രയിച്ച് കൃഷിചെയ്യാന്‍ കര്‍ഷ കര്‍ക്ക് പ്രത്യേകിച്ച് വാണിജ്യാടി സ്ഥാനത്തില്‍ കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് പരിമിതിയുണ്ട്. കൃഷിഭൂമിയുടെ ലഭ്യതക്കുറവ്, കൃഷിക്കാരുടെ എണ്ണത്തിലുണ്ടാ യ കുറവ്, കൃഷി ലാഭകരമാക്കാ നുള്ള ശ്രമം എന്നീ കാരണങ്ങള്‍ കര്‍ഷകരെ മറുനാടന്‍ അത്യുല് പാദനശേഷിയുള്ള എഫ്1 ഹൈ ബ്രീഡുകള്‍ കൃഷി ഇറക്കാന്‍ നിര്‍ബന്ധിതരാക്കി. 2000ത്തിന് ഇപ്പുറം ഇത്തരം ഇനങ്ങള്‍, പ്ര ത്യേകിച്ചും പച്ചക്കറി കൃഷിയില്‍ വ്യാപകമായി കര്‍ഷകര്‍ ഉപയോ ഗിച്ചു തുടങ്ങിയിട്ടുണ്ട്. മറുനാടന്‍ ഇനങ്ങളുടെ അത്യുല്പാദന ശേഷി എന്ന ഒറ്റ കാരണം മാത്രമാണ് പലപ്പോഴും കര്‍ഷ കരെ ഇതിലേക്ക് ആകര്‍ഷിക്കുന്ന ഏക ഘടകം. ആദ്യകാലഘട്ടങ്ങ ളില്‍ കാര്‍ഷിക സര്‍വ്വകലാ ശാലയ്ക്കോ അനുബന്ധ വിത്ത് ഗവേഷണ സ്ഥാപനങ്ങള്‍ക്കോ തരാന്‍ കഴിയാത്ത വിളകളിലെ വിത്തിനങ്ങളാണ് കര്‍ഷകര്‍ ഉപയോഗിച്ചിരുന്നതെങ്കില്‍ ഇന്ന് എല്ലാ വിളകളിലും എല്ലാ ഇനങ്ങളും പരീക്ഷിക്കാമെന്ന അവസ്ഥയിലെത്തിയിട്ടുണ്ട്. ഇ തിന്‍റെ പ്രധാന കാരണം വിത്തി ന്‍റെ ലഭ്യതയാണ്. ഗ്രാമീണ തലത്തില്‍തന്നെ ധാരാളം വിത്തു വില്പന സ്ഥാപനങ്ങള്‍ ഹൈബ്രി ഡ് വിത്തുകള്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നു. ഇത്തരം സ്ഥാപനങ്ങളുടെ ആധികാരി കതയും, വിത്തിനങ്ങളെ കുറിച്ചു ള്ള അവരുടെ അറിവും കര്‍ഷക ര്‍ക്ക് അവര്‍ക്കനുയോജ്യമായ വിത്തിനങ്ങള്‍ തിരഞ്ഞെടുക്കാനു ള്ള അവസരം എന്നിവയെല്ലാം ഒരു ചോദ്യചിഹ്നമാണെങ്കിലും ഇവരുടെ കാര്‍ഷികമേഖലയിലെ സാന്നിദ്ധ്യം ശ്രദ്ധേയമാണ്.
നാടന്‍, മറുനാടന്‍ (പ്രത്യേ കിച്ചും ഇന്ത്യന്‍ പ്രൈവറ്റ് വിത്ത് കമ്പനികളുടെ ഇനങ്ങള്‍) വിത്തി നങ്ങള്‍ മാത്രമേ 2010 വരെ വന്‍തോതില്‍ പ്രചാരത്തിലുണ്ടാ യിരുന്നുള്ളൂ. അതിനുശേഷംവന്ന പോളിഹൗസ് കൃഷി, തുറന്ന കൃത്യത കൃഷി എന്നിവ കൂടുതല്‍ വിളവ് ലഭിക്കുന്ന വിത്തിന ങ്ങളുടെ ഉപയോഗത്തിലേക്ക് കര്‍ഷകസമൂഹത്തെ കൊണ്ടെ ത്തിച്ചിരിക്കുന്നു. ഈ സാഹചര്യ ത്തില്‍ ഇത്തരം ഹൈബ്രിഡ് വിത്തിനങ്ങള്‍ ഉപയോഗിക്കു മ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
ഇന്ന് ഓരോ വിളകളിലും പത്തും അതിലധികവും ഇനങ്ങള്‍ വിവിധ കമ്പനികളുടേതായി ലഭ്യമാണ്. പല ഇനങ്ങളും കേരളത്തിന്‍റെ കാലാവസ്ഥക്ക് യോജിച്ചതാവണമെന്നില്ല. ചില കമ്പനികള്‍ ഏതൊക്കെ സംസ്ഥാ നങ്ങള്‍ക്ക് യോജിക്കുമെന്ന് ലേബലില്‍ കൃത്യമായി രേഖപ്പെടു ത്തിയിട്ടുണ്ട്. ഇത് പരിശോധിച്ച് വാങ്ങണം. പുതിയ ഇനങ്ങള്‍ ചിലപ്പോള്‍ വളരുകയും നന്നായി ഫലപുഷ്ടിയും പ്രദാനം ചെയ്യു മെങ്കിലും ആ ഇനങ്ങള്‍ കേരള ത്തിലെ പച്ചക്കറി വിപണിയില്‍ സ്വാകാര്യമാവണമെന്നില്ല. ഉദാ ഹരണത്തിന് പാവല്‍ കടും പച്ച നിറമുള്ളത് നല്ല വിളവ് ലഭിക്കു മെങ്കിലും ഉപഭോക്താക്കള്‍ക്ക് സ്വീകാര്യത ഇല്ലാത്ത ഇനമാണ്. ലേബലിലെ ഇനത്തി ന്‍റെ ചിത്രം കൊടുത്തത് പരിശോധിച്ച് ആ ഇനത്തിന്‍റെ വിത്ത് തന്നെ യാണെന്ന് ഉറപ്പുവരുത്തി ഇത് ഒരു പരിധിവരെ പരിഹരിക്കാം. കൂടാതെ വിത്ത് വില്പന ക്കാരന്‍റെ അനുഭവസമ്പത്ത്, ഇത് മുമ്പ് ഉപയോഗിച്ച കര്‍ഷകരുമായി ആശയവിനിമയം എന്നിവ കര്‍ഷകരെ വിത്ത് തിരഞ്ഞെ ടുക്കാന്‍ സഹായിക്കും.
ഒരുകാര്യം ഓര്‍ക്കേണ്ടത്, പല വിത്തിനങ്ങളും കേരളത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ വില് പനയ്ക്ക് എത്തുന്നതാണ്. കര്‍ഷ കരുടെ ചെലവില്‍ അവരെ അറി യിക്കാതെ ഒരു മള്‍ട്ടി ലൊക്കേ ഷന്‍ ട്രൈയല്‍ വിള ബഹുതോട്ട പരീക്ഷണം ആണ് പലപ്പോഴും നടക്കുന്നത്. ഇത് ചിലപ്പോഴൊ ക്കെ കര്‍ഷകന്‍റെ നടുവൊടി ച്ചേക്കും.
പല ഹൈബ്രിഡ് വിത്തിന ങ്ങളും ഉറപ്പു നല്‍കുന്നത് 70-80% മുളയും അത്യുല്പാദനശേഷിയും മാത്രമാണ്. ഒരു കമ്പനിയും രോഗപ്രതിരോധശേഷി കാര്യമാ യി എടുത്തുപറയാറില്ല. ഇത് പലപ്പോഴും കര്‍ഷകരെ സാമ്പ ത്തിക പരാധീനതയിലേക്ക് നയി ക്കും. നല്ല അത്യുല്പാദനശേ ഷിയുള്ള പല വിത്തിനങ്ങളും നല്ല വിളവ് നല്‍കുമെങ്കിലും കേരള ത്തിലെ കാലാവസ്ഥയില്‍ കീട രോഗങ്ങള്‍ക്ക് നാടന്‍ ഇനങ്ങളേ ക്കാള്‍ കൂടുതല്‍ വിധേയമാവാറു ണ്ട്.ഇത് കനത്ത കൃഷിനാശത്തി ലേക്ക് നയിക്കാം. നല്ലൊരു ശതമാനം ചിലവും കഴിഞ്ഞി ട്ടായിരിക്കും രോഗകീടങ്ങളുടെ വരവ് എന്നതിനാല്‍ നഷ്ടം കനത്തതായിരിക്കും. ഉദാഹരണ ത്തിന് വെണ്ടയിലും പാവലിലു മായി പത്തോളം വ്യത്യസ്ത കമ്പനികളുടെ ഇനങ്ങള്‍ ജന പ്രിയമായുണ്ട്. ഈ ഇനങ്ങള്‍ക്ക് കാര്‍ഷിക സര്‍വ്വകലാശാല ഇന ങ്ങളുമായുള്ള സാദൃശ്യവും, രുചിയും ഉപഭോക്തൃ സ്വീകാര്യത യുമാണ് ഇവയെ ജനപ്രിയമാ ക്കുന്നത്. പക്ഷെ ഇത്തരം ഇനങ്ങള്‍ വേനല്‍ക്കാലങ്ങളില്‍ കുരുടിപ്പ് അഥവാ മൊസൈക്ക് രോഗം ബാധിച്ച് വിളവെടുപ്പ് പോലും നടത്താന്‍ കഴിയാത്ത അനുഭവങ്ങളുണ്ട്. മാത്രമല്ല, ചില ഇനങ്ങള്‍ ആദ്യത്തെ നാലു വര്‍ഷം വലിയ പ്രശ്നമൊന്നും കാണിക്കാതെ പിന്നീട് എല്ലാ സീസണിലും മൊസൈക്ക് പോലുള്ള വൈറസ് രോഗങ്ങള്‍ കാണിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ഒരേ ഇനം കൃഷി തുടര്‍ച്ചയായി ചെയ്യുന്നത് ആശ്വാസ്യമല്ല.
പല കമ്പനികളുടേയും പല ഇനങ്ങളുടേയും പേരുകള്‍ തമ്മില്‍ സാദൃശ്യമുണ്ട്. ഇത് പലപ്പോഴും തെറ്റായ ഇനങ്ങള്‍ കര്‍ഷകര്‍ വാങ്ങുന്നതിലും അതു വഴി നഷ്ടത്തിലേക്ക് നയിക്കും. ഉദാഹരണത്തിന് കുറ്റിപ്പയറില്‍ അത്യുല്പാദന ശേഷിയുള്ള ഇനം വിത്ത് വാങ്ങാന്‍ പോയ കര്‍ ഷകന്‍ പേരുകളിലെ ഈ സാദൃശ്യംമൂലം പയറിന്‍റെ ഇനം വാങ്ങുകയും അദ്ദേഹം അത് വളരെ വൈകി മനസ്സിലാക്കി അത് കൃഷി രീതിയെതന്നെ ബാധിച്ച് വിളവ് കുറഞ്ഞ സംഭവങ്ങള്‍ നേരിട്ട് അനുഭവിച്ചറിഞ്ഞിട്ടുമുണ്ട്. സ്വകാര്യ കമ്പനികളുടെ ഇന ങ്ങളായതിനാല്‍ പേര് പരാ മര്‍ശിക്കുന്നതില്‍ പരിമിതിയുള്ള തിനാല്‍ കൂടുതല്‍ വിവരങ്ങള്‍ എഴുതാന്‍ നിര്‍വ്വാഹമില്ല.
വെണ്ട, പയര്‍, പാവല്‍ എന്നീ പച്ചകറികളിലൊഴികെ മറ്റ് വിളകളില്‍ കാര്യമായി ഹൈബ്രി ഡ് ഇനങ്ങള്‍ നാടന്‍ കൃഷിരീതി യില്‍ വേണ്ടിവരാറില്ല. ആധുനിക കൃഷിരീതികളായ തുറന്ന കൃത്യ തകൃഷിയ്ക്ക് പോളിഹൗസിനും പച്ചമുളക്, സലാഡ് കുക്കുമ്പര്‍, തക്കാളി എന്നിവകൂടി പരീക്ഷി ക്കാവുന്നതാണ്. തക്കാളിയില്‍ വള്ളി വീഴുന്ന ഇനമാണോ, കുറ്റി ഇനമാണോ എന്ന് ഉറപ്പുവരു ത്തണം. പച്ചമുളകിലും ഉപഭോ ക്തൃ സ്വീകാര്യത ഉറപ്പിക്കണം.
തക്കാളി, പച്ചമുളക്, ബജി മുളക്, കാപ്സിക്കം, വഴുതന ഇനങ്ങളിലെ പ്രധാന പ്രശ്നം വിളവെടുക്കാറാവുമ്പോള്‍ വരുന്ന ബാക്ടീരിയ വാട്ടം ആണ്. ഇതിന് ഗ്രാഫ്റ്റ് ചെയ്ത ഇനങ്ങള്‍ കാര്‍ഷിക സര്‍വ്വകലാശാലയില്‍ നിന്ന് ഉപയോഗിച്ച് പ്രതിരോധി ക്കാം. അത്യുല്പാദനശേഷിയുള്ള സ്വകാര്യ കമ്പനികളുടെ ഇനങ്ങ ളിലാണ് ഗ്രാഫ്റ്റ് ചെയ്യുന്നത് എന്നതിനാല്‍ സ്വീകാര്യത കൂടുത ലാണ്.
പോളിഹൗസുകളില്‍ പറ്റു ന്ന ഇനങ്ങള്‍ തുറന്ന കൃത്യത കൃഷിയില്‍ വിജയിക്കണ മെന്നില്ല. നേരെ മറിച്ചും ഇതു സംഭവിക്കാം.
വിത്തിന്‍റെ വില പലപ്പോ ഴും പല കടകളിലും വ്യത്യസ്ത മായിരിക്കും. കൂടുതല്‍ വിത്ത് ആവശ്യമുള്ളവര്‍ പൊള്ളാച്ചി പോലുള്ള സ്ഥലങ്ങളിലെ മൊ ത്തവിതരണക്കാരെ ബന്ധപ്പെ ട്ടാല്‍ വില ഗണ്യമായി കുറയും.
വിത്ത് വാങ്ങുമ്പോള്‍ ലേബലിലെ കാലാവധി പരിശോ ധിക്കണം. വലിയ വിലകൂടിയ ഇനം വിത്തുകളായതിനാല്‍ പരിശോധന വന്‍നഷ്ടങ്ങളില്‍ നിന്നും സംരക്ഷിക്കും.
വിത്ത് ഗവേഷണത്തിലും വില്‍പ്പനയിലും പ്രശസ്തരായ ഇന്ത്യന്‍ കമ്പനികളുടെ വിത്ത് പരിശോധിച്ച് വാങ്ങുക. പല പ്പോഴും പല പ്രശസ്ത കമ്പനിക ളുടേയും ഒരിനം മത്രമായിരിക്കും കേരളത്തില്‍ വാണിജ്യാടി സ്ഥാനത്തില്‍ സ്വീകാര്യമാവുക.
പലപ്പോഴും ലേബലുകള്‍ ഇംഗ്ലീഷിലും സാങ്കേതിക ഭാഷയി ലും ആയതിനാല്‍ കാര്യങ്ങള്‍ വിത്ത് വാങ്ങുംമുമ്പ് ചോദിച്ച് മനസ്സിലാക്കണം. ഉദാഹരണ ത്തിന് നീളന്‍ അഥവാ വള്ളിപയര്‍ (ഥമൃറ ഘീിഴ ആലമി) എന്നാണ് ലേബലില്‍ ഒട്ടുമിക്ക കമ്പനികളും രേഖപ്പെടുത്തുക. പലപ്പോഴും ലേബലിലെ ചിത്രങ്ങളാവും വിത്ത് വില്പനക്കാരനും കര്‍ഷക നും മനസ്സിലാക്കാനുള്ള സാധ്യത.
കേരളത്തിലും ഇന്ത്യയി ലൊട്ടാകെയും വിത്ത് വില്‍ക്കു ന്നത് 1966 വിത്ത് നിയമം അനുസരിച്ചാണ്. കുറച്ചൊക്കെ കടുകട്ടിയല്ലാത്ത ഈ നിയമ ത്തിന്‍റെ പരിമിതി മനസ്സിലാക്കി സര്‍ക്കാര്‍ 2004ല്‍ വിത്ത് ബില്‍ അവതരിപ്പിച്ചിരുന്നു. വിത്ത് വില്പനയിലെ നിയമലംഘനത്തി നുള്ള പിഴയും ശിക്ഷയും വളരെ ചെറുതും ലളിതവുമായിരുന്നത് മാറ്റുന്നതും വിദേശരാജ്യങ്ങളിലെ ഇനങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് സംബന്ധിച്ച മാനദണ്ഡങ്ങളും വ്യക്തമായി രൂപപ്പെടുത്തുന്ന തിനും 2004 വിത്തുബില്‍ സഹായകരമായിരുന്നു. പക്ഷെ ഇന്നും വിത്തുകമ്പനികളുടെ ലേബലില്‍ 1966 വിത്ത് നിയ മത്തിന് അനുസൃതമായ പാക്കിം ഗും ലേബലിങ്ങുമാണ് പ്രാബ ല്യത്തിലുള്ളത്. ഇത് വിത്ത് സംബന്ധമായ കോടതി ഇടപാടു കളില്‍ കമ്പനികള്‍ക്ക് അനുകൂല മാവും എന്നതിനാല്‍ അവ ഉണ്ടാ ക്കുന്ന പ്രശ്നങ്ങളും പരിമിതമാ ണ്. ഒരര്‍ത്ഥത്തില്‍ വലിയ ഒരളവുവരെ നല്ല വിളവ് കൊടു ത്ത് കര്‍ഷകനെ സംരക്ഷിക്കാനും ഈ ഇനങ്ങള്‍ക്ക് കഴിയുന്നുണ്ട്. പക്ഷെ പോളിഹൗസ് കൃഷി വ്യാപകമായതോടെ പോളിഹൗ സിലേക്ക് മാത്രമായി എന്ന പേരില്‍ വിദേശരാജ്യങ്ങ ളായ തായ്വാന്‍, തുര്‍ക്കി, നെതര്‍ ലാന്‍റ്സ്, മറ്റു യൂറോപ്യന്‍, ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ധാരാളം വിത്തിനങ്ങള്‍ കേരള ത്തില്‍ നിത്യേന എത്തുന്നു.വിത്ത് നിയമങ്ങളുടെ പോരായ്മകള്‍ മറപിടിച്ചോ അറിവില്ലായ്മ കൊണ്ടോ വളരെ ലാഘവ ത്തോടെ ബാഗിലും പോക്കറ്റിലും ഇട്ട് വിദേശ മലയാളികള്‍ വഴി യാണ് എയര്‍പോര്‍ട്ടിലൂടെ അധികം ഇനങ്ങളും എത്തിച്ചേരു ന്നത്. വിത്തില്‍ വിദേശരാജ്യ ങ്ങളിലെ രോഗകീടബാധ ഇല്ല എന്ന് ഉറപ്പുവരുത്തുന്ന ഒരു സര്‍ട്ടിഫിക്കറ്റ് (ഫൈറ്റോ സാനിറ്ററി സര്‍ട്ടിഫിക്കറ്റ്) ലഭ്യ മാക്കിയശേഷം മാത്രം ചെയ്യേണ്ട ഈ നടപടി യാതൊരു നടപടി കളുമില്ലാതെ ഇന്ന് സംസ്ഥാനത്ത് എത്തുന്ന ഒരു സ്ഥിതിവിശേ ഷമുണ്ട്. ഇത് രാജ്യഭക്ഷ്യ സുരക്ഷയ്ക്ക് വരെ ഭീഷണി യാണ്. ഉദാഹരണത്തിന് ഇന്ന് കേരളത്തില്‍ പ്രചുരപ്രചാരം നേടുന്ന ഒരിനം പപ്പായ തായ് വാനിലെ ഒരു കമ്പനി ഉല്പാ ദിപ്പിക്കുന്നതാണ്. ഈ ഇനം ഇവിടെ എത്തുമ്പോള്‍ തായ്വാ നിലുള്ളതും ഇന്ത്യയില്‍ ഇല്ലാ ത്തതുമായ ഏതെങ്കിലും ബാക്ടീ രിയയോ, വൈറസോ വിത്ത് ജന്യമായി ഇവിടെ എത്തുന്നു ണ്ടോ ഇല്ലയോ എന്നറിയാന്‍ ഫൈറ്റോ സാനിറ്ററി സര്‍ട്ടിഫിക്കറ്റ് ഉള്ളതായി ശ്രദ്ധയില്‍ പെട്ടിട്ടില്ല. വന്‍വിളവും സ്വീകാര്യതയും തരുന്ന ഇനമാണെങ്കിലും ഈ വിത്തിനം വേണ്ടത്ര ശ്രദ്ധയില്ലാ തെയും പരിശോധിക്കാതെയും ഇറക്കുമതി ചെയ്യുന്നത് ഭാവിയില്‍ പപ്പായ കൃഷിയുടെ ഭാവിയെ തന്നെ ബാധിച്ചേക്കാം. വിദേശരാ ജ്യങ്ങളില്‍ നിന്നും വിത്ത് ഇവിടെ എത്തിച്ചുകൊടുക്കുന്ന സുഹൃ ത്തുക്കളെ അവര്‍പോലുമ റിയാതെ ഒരു വലിയ വിപത്തിന്‍റെ മൂല്യകാരണമാവാം. ഇന്ന് രാജ്യങ്ങളുടെ വളര്‍ച്ചയെ പരിമിത പ്പെടുത്താന്‍ ഏറ്റവും എളുപ്പത്തി ല്‍ ഉപയോഗിക്കാവുന്ന ഒരു മാര്‍ഗ്ഗമായി ബയോടെററിസം അഥവാ ജൈവതീവ്രവാദം എന്ന വിപത്താണ് അത്. ഓസ്ട്രേലിയ, ജപ്പാന്‍, അമേരിക്ക പോലുള്ള രാജ്യങ്ങള്‍ മറ്റ് രാജ്യങ്ങളിലെ മണ്‍തരിപോലും സ്വന്തം രാജ്യ ത്ത് മേല്‍കാരണങ്ങള്‍ മൂലം കടത്താന്‍ അനുവദിക്കാത്ത പ്പോഴാണ് നമ്മുടെ രാജ്യത്ത് ഈ അയഞ്ഞ അവസ്ഥ.
പാര്‍ലമെന്‍റില്‍ പാസാക്കാ നിരിക്കുന്ന ബയോസെക്യൂരിറ്റി ബില്ലും അതിനോടനുബന്ധിച്ച് എയര്‍പോര്‍ട്ടുകളിലും തുറമുഖ ങ്ങളിലും കീടരോഗ പ്രതിരോധ ഉദ്യോഗസ്ഥരുടെ പരിശോധനയും സജ്ജമാക്കുന്നതോടെ ഈ പ്രശ്നം ഒരു പരിധിവരെ പരിഹ രിക്കുമെന്ന് നമുക്ക് പ്രത്യാ ശിക്കാം.
ഏതൊരു പുതിയ വിത്തി നവും നമ്മുടെ പ്രദേശത്ത് കൊണ്ടുവന്ന് ആദ്യമായി കൃഷി ചെയ്യുന്നത് ഇന്നത്തെ സാഹ ചര്യത്തില്‍ കര്‍ഷകര്‍ അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന റിസ്ക്ക് ആണ്. ഈ പരീക്ഷണം ചില പ്പോള്‍ നിങ്ങളെ വളര്‍ത്തിയേ ക്കാം….. ചിലപ്പോള്‍ തളര്‍ത്തി യേക്കാം. അതുകൊണ്ട് കരുതിയി രിക്കുക. ജാഗ്രതൈ!

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *