Monday, 28th October 2024

ഗ്രാമശ്രീ കോഴിക്കുഞ്ഞുങ്ങള്‍ വില്‍പ്പനയ്ക്ക്

Published on :

തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരം കട്ടച്ചകുഴിയില്‍ പ്രവര്‍ത്തിക്കുന്ന നാളികേര ഗവേഷണ കേന്ദ്രത്തിലെ ലൈവ് സ്‌റ്റോക്ക് യൂണിറ്റില്‍ ഗ്രാമശ്രീ കോഴിക്കുഞ്ഞുങ്ങള്‍ വില്‍പ്പനയ്ക്ക് ലഭ്യമാണ്. ഒരുമാസം പ്രായമായ കോഴിക്കുഞ്ഞിന് 75 രൂപയും രണ്ടുമാസം പ്രായമായതിന് 120 രൂപയും മൂന്നുമാസം പ്രായമായതിനു 180 രൂപയും ആണ് വില. കൂടുതല്‍ വിവരങ്ങള്‍ക്ക് 8590294692, 9446516171 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക.…

കര്‍ഷകതൊഴിലാളി ക്ഷേമനിധിബോര്‍ഡ്: അംശദായമടച്ച് അംഗത്വം പുതുക്കണം

Published on :

കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധിബോര്‍ഡില്‍ നിലവിലുളള അംഗങ്ങളില്‍ 2021 ഡിസംബര്‍ വരെ അംഗത്വം പുതുക്കിയിട്ടുളളവര്‍ രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ കുടിശിക ഒഴിവാക്കാന്‍ ഈ മാസം ക്ഷേമനിധികാര്യാലയത്തിലും നിശ്ചയിച്ചിട്ടുള്ള സിറ്റിങ് കേന്ദ്രങ്ങളിലും അംശദായമടച്ച് അംഗത്വം പുതുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9746822396, 7025491386 0474 2766843, 2950183 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക.…

റബ്ബര്‍കൃഷിയില്‍ പരിശീലനം

Published on :

റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) റബ്ബര്‍കൃഷിയില്‍ 2024 ജനുവരി 02 മുതല്‍ 04 വരെ പരിശീലനം നല്‍കുന്നു. കോട്ടയത്ത് എന്‍.ഐ.ആര്‍.റ്റി.-യില്‍ വെച്ചു നടക്കുന്ന പരിശീലനത്തില്‍ നൂതനനടീല്‍വസ്തുക്കള്‍, നടീല്‍രീതികള്‍, വളപ്രയോഗശുപാര്‍ശകള്‍, കീട-രോഗനിയന്ത്രണം, ടാപ്പിങ് തുടങ്ങിയ വിഷയങ്ങളാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447710405 എന്ന ഫോണ്‍ നമ്പരിലോ 04812351313 എന്ന വാട്‌സ്ആപ്പ് നമ്പരിലോ …

പൂപ്പൊലി 2024 : ജനുവരി 1 ന്

Published on :

കേരള കാര്‍ഷിക സര്‍വ്വകലാശാലയും, കൃഷി വകുപ്പും ചേര്‍ന്നൊരുക്കുന്ന ‘പൂപ്പൊലി 2024’ ഇന്ന് (2024 ജനുവരി 1 ന്) വയനാട് ജില്ലയില്‍ തുടക്കം കുറിക്കുന്നു. വൈവിധ്യമാര്‍ന്ന അലങ്കാരവര്‍ണ്ണ പുഷ്പങ്ങളുടെ പ്രദര്‍ശനമാണ് ഈ മേളയുടെ പ്രധാന ആകര്‍ഷണം. ഇതോടൊപ്പം തന്നെ കാര്‍ഷിക മേഖലയുടെ പ്രാധാന്യം വിളിച്ചോതുന്നതും, നൂതന സാങ്കേതിക വിദ്യകളിലൂടെ വികസിപ്പിച്ചെടുത്ത വിത്തുകളുടെയും സസ്യങ്ങളുടെയും പ്രദര്‍ശനവും, വിപണനവും ഇതിന്റെ …

പരസ്യ ലേലം

Published on :

തിരുവനന്തപുരം ജില്ലയിലെ കുടപ്പനക്കുന്ന് ജില്ലാ കന്നുകാലി വളര്‍ത്തല്‍ കേന്ദ്രത്തിലെ 13 പശുക്കളെ 2024 ജനുവരി 9 നു രാവിലെ 11 മണിക്ക് പരിസരത്ത് വച്ച് പരസ്യമായി ലേലം ചെയ്തു വില്‍ക്കുന്നു. ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ലേല സമയത്തിനു മുന്‍പായി പശുക്കള്‍ക്ക് 1500 രൂപ നിരതദ്രവ്യമായി ഓഫീസില്‍ അടച്ച് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ് കൂടുതല്‍ വിവരങ്ങള്‍ക്ക് 04712732962 …

തെങ്ങുകയറ്റ പരിശീലനം

Published on :

കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന നാളികേര വികസന ബോര്‍ഡിന്റെ രണ്ട് ബാച്ചുകളുടെ തെങ്ങുകയറ്റ പരിശീലനം കാര്‍ഷിക വികസന കര്‍ഷക ക്ഷേ വകുപ്പിന്റെ കീഴില്‍ തിരുവനന്തപുരം, വെള്ളായണിയില്‍ പ്രവര്‍ത്തിച്ചുവരുന്ന റിസര്‍ച്ച് ടെസ്റ്റിംഗ് & ട്രെയ്‌നിംഗ് സെന്ററില്‍ വച്ച് 2024 ജനുവരി 29 മുതല്‍ ഫെബ്രുവരി 3 വരെയും ഫെബ്രുവരി 12 മുതല്‍ 17 വരെയും തീയതികളില്‍ …

ക്ഷീരസാന്ത്വനം ഇന്‍ഷുറന്‍സ് എന്റോള്‍മെന്റ് ആരംഭിച്ചു

Published on :

കേരള ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ് നടപ്പിലാക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ക്ഷീരസാന്ത്വനം ഇന്‍ഷുറന്‍സ് എന്റോള്‍മെന്റ് ആരംഭിച്ചു. ക്ഷീരകര്‍ഷക ക്ഷേമനിധിയില്‍ അംഗങ്ങളായ 80 വയസ് വരെയുള്ള ക്ഷീരകര്‍ഷകര്‍ക്ക് സബ്‌സിഡിയോടുകൂടി പദ്ധതിയില്‍ പങ്കാളികളാകാം. ആദ്യം ചേരുന്ന 22,000 ക്ഷേമനിധി അംഗങ്ങള്‍ക്ക് മാത്രമെ സബ്‌സിഡി ലഭിക്കുകയുള്ളു. അവസാന തീയതി ഈ മാസം 31. വിശദവിവരങ്ങള്‍ക്ക് ക്ഷീരവികസന ഓഫിസുകളുമായോ ക്ഷീരസഹകരണ സംഘങ്ങളുമായോ …

നെല്ലിനെ ആക്രമിക്കുന്ന ചിത്രകീടത്തെ തുരത്താം

Published on :

കുട്ടനാട്ടിലെ പുഞ്ച കൃഷി ആരംഭിച്ച പാടശേഖരങ്ങളില്‍ നെല്ലിനെ ആക്രമിക്കുന്ന ചിത്രകീടത്തിന്റെ സാന്നിധ്യം മങ്കൊമ്പ് സംസ്ഥാന കീട നിരീക്ഷണ കേന്ദ്രത്തിന്റെ ഫീല്‍ഡ് തല നിരീക്ഷണത്തില്‍ കണ്ടെത്തി. ഈച്ച വര്‍ക്ഷത്തില്‍പ്പെട്ട ഈ കീടം വിതച്ച് ആദ്യ 25 ദിവസത്തിനുള്ളിലാണ് നെല്‍കൃഷിയെ ആക്രമിക്കുന്നത്. ഇലപ്പരപ്പില്‍ മുട്ടകള്‍ ഇടുന്ന ഇവയുടെ പുഴുക്കള്‍ ഇലക്കകത്തിരുന്ന് ഹരിതകം കാര്‍ന്ന് തിന്നുന്നു. ചെടിയുടെ ആദ്യ വളര്‍ച്ച …

പെന്‍ഷന്‍ ലഭിക്കാന്‍ അര്‍ഹത ഉള്ളവര്‍ക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.

Published on :

കേരള ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡില്‍ പെന്‍ഷന്‍ ലഭിക്കാന്‍ അര്‍ഹത ഉള്ളവര്‍ക്ക് 2024 ജനുവരി 1 മുതല്‍ മാര്‍ച്ച് 31 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ക്ഷീരവികസന യൂണിറ്റുമായോ, ജില്ലാ ഗുണനിയന്ത്രണ ഓഫീസറുടെ കാര്യാലയമായോ ബന്ധപ്പെടുക.…

പന്നി വളര്‍ത്തലില്‍ പരിശീലനം

Published on :

തലയോലപ്പറമ്പ് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ വച്ച് 2024 ജനുവരി മാസം 09, 10 തീയതികളില്‍ പന്നി വളര്‍ത്തലില്‍ പരിശീലനം നടത്തുന്നു. താല്‍പര്യമുള്ള കര്‍ഷകര്‍ 04829 234323 എന്ന ഫോണ്‍ നമ്പറില്‍ ഓഫീസ് സമയത്ത് വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

 …