Tuesday, 19th March 2024

വിത്ത് മുളപ്പിക്കാന്‍ മൂത്തുപഴുത്ത് പാകമായ കാന്താരിപറിച്ചെടുക്കണം. വിത്ത് കഴുകി മാംസളഭാഗങ്ങള്‍ ഒഴിവാക്കിയെടുക്കുക. പച്ചവെള്ളത്തില്‍ വിത്ത് നല്ലവണ്ണം വൃത്തിയായി കഴുകിയശേഷം ചാരം ചേര്‍ത്തിളക്കണം. തണലില്‍ മൂന്ന് ദിവസം കാന്താരിയുടെ വിത്ത് ഉണക്കുക. തുടര്‍ന്ന് തടങ്ങളില്‍ വിത്ത് പാകുക. വിത്ത് തടങ്ങളില്‍ നിന്നും ചിതറിപ്പോകാതിരിക്കുന്നതിനുവേണ്ടി അതിന്റെ മുകളില്‍ നനയ്ക്കണം. ആറ് ദിവസത്തിനുള്ളില്‍ വിത്ത് മുളച്ചുതുടങ്ങും. തൈകള്‍ നാലില പരുവത്തില്‍ പറിച്ചുനടാം. പറിച്ചുനടുമ്പോള്‍ ബാക്ടീരിയല്‍ വാട്ടരോഗത്തെ ചെറുക്കുന്നതിനായി സ്യൂഡോമോണസ് ലായനിയില്‍ തൈകള്‍ മുക്കിവയ്ക്കുന്നത് നല്ലതാണ്. കമ്പോസ്റ്റ് വളങ്ങളോ ചാണകപ്പൊടിയോ അടിവളമായി നല്‍കി തൈകള്‍ നടാവുന്നതാണ്. സാധാരണയായി കൂടുതല്‍ കീടബാധ ഉണ്ടാകാത്ത ഒന്നാണ് കാന്താരി. 80 ദിവസം കഴിയുമ്പോള്‍ കാന്താരിചെടികള്‍ പൂത്തുതുടങ്ങും.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *