Tuesday, 19th March 2024

മുളകില്‍ ഇലപ്പേനിന്റെ ആക്രമണം നിയന്ത്രിക്കാം

Published on :

മുളകില്‍ ഇലപ്പേനിന്റെ ആക്രമണം കാണാന്‍ സാധ്യതയുണ്ട്. ഇത് നിയന്ത്രിക്കാനായി രണ്ട് ശതമാനം വീര്യമുളള വേപ്പെണ്ണ വെളുത്തുളളി മിശ്രിതം ഇലയുടെ അടിഭാഗത്ത് പതിയത്തക്കവിധം 10 ദിവസം ഇടവേളകളിലായി തളിക്കുക. ആക്രമണം രൂക്ഷമാണെങ്കില്‍ സ്‌പൈറോമെസിഫെന്‍ 8 മില്ലി പത്ത് ലിറ്റര്‍ വെളളത്തില്‍ കലക്കി തളിക്കുക.…

ചീരയിലെ ഇലപ്പുള്ളിയും ഇലകരിച്ചിലും തടയാം

Published on :

ചീരയിലെ ഇലപ്പുളളിയും ഇലകരിച്ചിലും തടയാനായി ചുവന്ന ചീരയും പച്ചചീരയും ഇടകലര്‍ത്തി നടുക. ട്രൈക്കോഡെര്‍മ അല്ലെങ്കില്‍ സ്യൂഡോമോണാസ് ഇവയിലേതെങ്കിലുമുപയോഗിച്ച് വിത്ത് പരിചരണം നടത്തുക. വീശി ഒഴിക്കാതെ ചുവട്ടില്‍ മാത്രം വെളളം ഒഴിക്കുക. രോഗം കണ്ടു തുടങ്ങുമ്പോള്‍ തന്നെ ഒരു ലിറ്റര്‍ വെളളത്തില്‍ സ്യൂഡോമോണാസ് 20 ഗ്രാമും പച്ച ചാണകം 20 ഗ്രാമും കലക്കി അതിന്റെ തെളി എടുത്തു …

പശു, ആട്, കോഴി, താറാവ് വളര്‍ത്തലില്‍ ക്ലാസ് റൂം പരിശീലനം

Published on :

ആതവനാട് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍, രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ക്ക് വേണ്ടി മാര്‍ച്ച് ആദ്യ പകുതിയില്‍ പശുവളര്‍ത്തല്‍, ആടുവളര്‍ത്തല്‍, ബ്രോയിലര്‍ കോഴി വളര്‍ത്തല്‍, താറാവ് വളര്‍ത്തല്‍ എന്നീ വിഷയങ്ങളില്‍ ക്ലാസ് റൂം പരിശീലനം സംഘടിപ്പിക്കുന്നു. താല്‍പ്പര്യമുള്ളവര്‍ 0494 – 2962296 എന്ന നമ്പരില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.…

കോഴി, താറാവ് : സൗജന്യ പ്രതിരോധ കുത്തിവെപ്പ്

Published on :

പരിയാരം വെറ്ററിനറി പോളിക്ലിനിക്കിന്റെ നേതൃത്വത്തില്‍ 28 ദിവസത്തിന് മുകളില്‍ പ്രായമുളള കോഴി, താറാവ് എന്നിവയ്ക്ക് മാര്‍ച്ച് 17 വരെ എല്ലാ ദിവസവും രാവിലെ 10 മുതല്‍ 12 വരെ സൗജന്യ പ്രതിരോധ കുത്തിവയ്പ്പ് നല്‍കുമെന്ന് സീനിയര്‍ വെറ്ററിനറി സര്‍ജന്‍ അറിയിച്ചു.…

വഴുതനയില്‍ വെള്ളീച്ചയുടെ ആക്രമണം നിയന്ത്രിക്കാം

Published on :

വഴുതനയില്‍ വെളളീച്ചയുടെ ആക്രമണം കാണാന്‍ സാധ്യതയുണ്ട്. രണ്ട് ശതമാനം വീര്യമുളള വേപ്പെണ്ണ വെളുത്തുളളി എമള്‍ഷന്‍ തളിക്കുക. അല്ലെങ്കില്‍ ലെക്കാനിസീലിയം ലെക്കാനി എന്ന മിത്രകുമിള്‍ 20 ഗ്രാം ഒരു ലിറ്റര്‍ വെളളത്തില്‍ എന്ന തോതില്‍ പത്തു ദിവസം ഇടവിട്ട് തളിക്കുക.…

ചാഫ്കട്ടര്‍ യന്ത്രം സ്ഥാപിക്കുന്നതിന് ടെണ്ടറുകള്‍ ക്ഷണിക്കുന്നു

Published on :

മൃഗസംരക്ഷണ വകുപ്പിന് കീഴിലുളള തിരുവനന്തപുരം ജില്ലയിലെ ചെറ്റച്ചല്‍ ജഴ്‌സിഫാം എക്‌സ്റ്റന്‍ഷന്‍ യൂണിറ്റില്‍ ചാഫ്കട്ടര്‍ യന്ത്രം ഫാമിനുളളില്‍ ലഭ്യമാക്കി സ്ഥാപിക്കുന്നതിന് താല്‍പ്പര്യമുളളവരില്‍ നിന്നും ടെണ്ടറുകള്‍ ക്ഷണിക്കുന്നു. മുദ്രവച്ച ടെണ്ടറുകള്‍ മാര്‍ച്ച് 3-ന് 11 മണിക്ക് മുമ്പായി അസിസ്റ്റന്റ് ഡയറക്ടര്‍, ജഴ്‌സി ഫാം എക്സ്റ്റന്‍ഷന്‍ യൂണിറ്റ്, ചെറ്റച്ചല്‍ എന്ന വിലാസത്തില്‍ ലഭിച്ചിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 7907144318 എന്ന ഫോണ്‍ …

കോഴിവസന്തയ്ക്കും, താറാവ് വസ്ന്തയ്ക്കും എതിരെയുളള പ്രതിരോധ കുത്തിവയ്പ് തീവ്രയജ്ഞം

Published on :

മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കോഴിവസന്തയ്ക്കും, താറാവ് വസ്ന്തയ്ക്കും എതിരെയുളള പ്രതിരോധ കുത്തിവയ്പ് തീവ്രയജ്ഞം എല്ലാ മൃഗാശുപത്രികളിലും മാര്‍ച്ച് 17 വരെ നടത്തുന്നു. 36 ദിവസം പൂര്‍ത്തിയായ കോഴികളേയും താറാവുകളേയും പ്രതിരോധ കുത്തിവയ്പ്പിന് വിധേയമാക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുളള മൃഗാശുപത്രിയുമായി ബന്ധപ്പെടുക.…

പിടക്കോഴിക്കുഞ്ഞുങ്ങള്‍ വില്‍പ്പനയ്ക്ക്

Published on :

ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയില്‍ നിന്നും ഒരു ദിവസം പ്രായമായ പിടക്കോഴിക്കുഞ്ഞുങ്ങളെ 22 രൂപ നിരക്കില്‍ ചൊവ്വ, വെളളി ദിവസങ്ങളില്‍ ലഭ്യമാണ്. താല്‍പര്യമുളളവര്‍ 0479 – 2452277 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.…

സൂക്ഷ്മ ചെറുകിട ഇടത്തരം മൂല്യവര്‍ദ്ധനസംരംഭങ്ങള്‍ക്കുളള അപേക്ഷകള്‍ ക്ഷണിക്കുന്നു.

Published on :

കാര്‍ഷിക മേഖലയിലെ സൂക്ഷ്മ ചെറുകിട ഇടത്തരം മൂല്യവര്‍ദ്ധനസംരംഭങ്ങള്‍ക്കുളള പ്രോത്സാഹന പദ്ധതിയുടെ ഓണ്‍ലൈന്‍ അപേക്ഷകള്‍ www.sfackerala.org എന്ന വെബ്‌സൈറ്റ് വഴി സ്വീകരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.sfackerala.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ, 1800-425-1661 എന്ന ടോള്‍ഫ്രീ നമ്പരില്‍ ബന്ധപ്പെടുകയോ ചെയ്യുക.

 …

സൂക്ഷ്മ ജലസേചന സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിന് സബ്‌സിഡി

Published on :

നൂതന ജലസേചന രീതികള്‍ പ്രോത്സാഹിപ്പിക്കുക, ജല ഉപയോഗക്ഷമത വര്‍ദ്ധിപ്പിക്കുക, ഉയര്‍ന്ന ഉത്പാദനം ഉറപ്പുവരുത്തുക, ജലസേചനത്തോടൊപ്പം വളപ്രയോഗം നടപ്പിലാക്കുക, കര്‍ഷകരുടെ വരുമാനം ഉയര്‍ത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കൃഷിവകുപ്പ് നടപ്പിലാക്കുന്ന പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന പദ്ധതിയിലൂടെ സൂക്ഷ്മ ജലസേചന സംവിധാനങ്ങള്‍ കൃഷിയിടങ്ങളില്‍ സബ്‌സിഡിയോടു കൂടി സ്ഥാപിക്കുന്നതിന് അപേക്ഷകള്‍ ക്ഷണിക്കുന്നു. ഈ പദ്ധതിയിലൂടെ ഡ്രിപ്പ്, സ്പ്രിംഗ്‌ളര്‍ എന്നീ ആധുനിക …