തിരുനെല്ലി അഗ്രോ കെയര്‍ ഫൗണ്ടേഷന്‍ കെഎസ്എച്ച്ബി കോളനി വളപ്പില്‍ മഴമറ സ്ഥാപിച്ചു നടത്തിയ മുളകുകൃഷിയുടെ വിളവെടുപ്പ് നടത്തി.കൃഷിവകുപ്പിന്റെ സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായാണ് മഴമറ സ്ഥാപിച്ചു ജൈവരീതിയില്‍ കൃഷി നടത്തിയത്.നിത്യോപയോഗത്തിന് ഉതകുന്ന മറ്റു വിളകള്‍ മഴമറയില്‍ തുടര്‍ച്ചയായി കൃഷി ചെയ്യാനാണ് ഫൗണ്ടേഷന്റെ പദ്ധതി.കോളനിയിലെ തരിശുകിടക്കുന്ന പ്ലോട്ടുകളില്‍ വാഴകൃഷിയും നടത്തുന്നുണ്ട്.കോളനി അലോട്ടീസ് അസോസിയേഷന്‍ പ്രസിഡന്റ് എന്‍.എം. ജോയി,പ്രഫ.ജോര്‍ജ് കുത്തിവളച്ചാല്‍,പ്രേമന്‍ …
