Saturday, 27th July 2024

ഏതുകാലത്തും ഏത് തരം മണ്ണിലും കൃഷിചെയ്യാവുന്ന കുറ്റിച്ചെടിയായ പീനട്ട് ഫ്രൂട്ട് കേരളത്തിലെ ഉഷ്ണമേഖലാ കാലാവസ്ഥയ്ക്കും അനുയോജ്യമാണ്. കൊളംബിയ, തെക്കേ അമേരിക്ക, വെനസ്വേല തുടങ്ങിയ രാജ്യങ്ങളില്‍ വ്യാപകമായി പീനട്ട് ബട്ടര്‍ ഫ്രൂട്ട് കണ്ടുവരുന്നുണ്ട്. ബണ്‍കോഷ്യ ഗ്രാന്‍ഡിലിഫെറ എന്നതാണ് ശാസ്ത്രനാമം. കടലയുടെ രുചിയാണ് പീനട്ട് ബട്ടര്‍ ഫ്രൂട്ടിന്. അധികം വലിപ്പം വയ്ക്കാത്ത പ്രകൃതമുള്ള ഇതിന് വലിയ ഒറ്റ ഇലകളാണ് ഉള്ളത്. മൂപ്പെത്തുന്നതിന് മുമ്പ് കറിയുണ്ടാക്കാനും പഴുത്താല്‍ പഴമായും കഴിക്കാന്‍ സാധിക്കും. പഴുക്കുമ്പോള്‍ കടും ചുവപ്പുനിറമുള്ള ഇവയുടെ കായ്കള്‍ക്ക് മഞ്ഞകലര്‍ന്ന ചുവപ്പ് നിറമാണുള്ളത്. ജാം, ജെല്ലി എന്നിവ നിര്‍മ്മിച്ച് കൂടുതല്‍ കാലം സൂക്ഷിച്ചുവയ്ക്കുവാന്‍ സാധിക്കുന്ന പഴമാണ് പീനട്ട് ബട്ടര്‍ ഫ്രൂട്ട്‌

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *